യാമിനിതൻ കരം നീളവേ,
ഏകാന്തവീചിയാൽ
നിറയും, ഉള്ളറയിലെ
ചിന്തയാണെൻ കൂട്ട്
മുഗ്ദ്ധസങ്കല്പത്താൽ
കോറിയെന്നകതാരിലെ
ചമയചിത്രങ്ങളാലെ
ന്നിലൊരു നിറക്കൂട്ട്
നോവാലെൻമനം
കുളിർന്നു മരവിക്കെ,
വിറങ്ങലിക്കും വചസ്സാ-
ണെന്നിൽ അക്ഷരക്കൂട്ട്
അലതല്ലും ഹൃദന്തംതന്നി-
ലായൊരാ സൗന്ദര്യധാമമേ,
വാത്സല്യപ്പെയ്ത്താം
എന്നിലൊരു കൂട്ട് നീ
ഉള്ളുരുകും തപമോടെ ഞാൻ
തിരയവേ,
പതം പറഞ്ഞെൻമനം തഴുകിയൊരുറ്റ തോഴനാണെന്നിലെക്കൂട്ട്
പരിഭവങ്ങളെന്നിൽ
കലഹമായസ്തമിക്കേ
ഒട്ടൊരു സാന്ത്വനമായ്
പ്രിയമോലും കൂട്ടായ് സ്നേഹമായെന്നിലണയൂ നീ
മാന്തളിരുണ്ടുമദിച്ചു
മധുഗാനമുയർത്തും
രാക്കുയിലിന്നീണം
പകർന്നൊരു കൂട്ടായ്
പൂനിലാവലതല്ലുമീ രാവിൽ
കുമുദകുസുമം പോലെ,
ചന്ദ്രികയ്ക്കൊരു കൂട്ടായ്
താരപ്പൂക്കൾ വിടർന്നല്ലോ
ശരത്പൗർണ്ണമിക്കൊരു കൂട്ടായ് ശശിബിംബം
കൂട്ടനവധിയാണെന്നറിയാ മതെങ്കിലും
വർണ്ണനക്കശക്തയിന്നു ഞാൻ.
🖋️ ബേബിസബിന