ഈശ്വരനുണ്ടെന്നതുണ്ടൊരു വിശ്വാസം
ഈശ്വരനില്ലെന്നതുണ്ടൊരു വിശ്വാസം
വിശ്വാസങ്ങൾ രണ്ടും വിശ്വങ്ങൾ മാത്രം
ഈശ്വരനേ കണ്ടിട്ടില്ലാരുമിവരാരും
രണ്ടു വിശ്വാസങ്ങളൊന്നിച്ചു കൂടിയ
വലിയ വിശ്വാസമാകുന്നൊരീശ്വരൻ
വാഴുന്ന ദൃശ്യ പ്രതിഭാസമായെന്നും
ആസ്തികനാസ്തികന്മാരിൽ ചിരന്തനം
സംവാദങ്ങൾ സൃഷ്ടിച്ചു കൊണ്ടെന്നും
ഈശ്വരനില്ലെന്ന ചിന്ത പോലും പരം
ഈശ്വരഭൂഷണമെന്നു വിധിക്കുന്ന
കാലമൊന്നിൻ്റെ തുടർച്ചയാണിപ്പൊഴും
നീളെ മതാന്ധരനുഷ്ഠിച്ചു പോവതും
ഈശ്വരനുണ്ടെന്നോ ഇല്ലെന്നോയെന്നുള്ള
വാദങ്ങൾക്കെന്തർത്ഥമാണു പ്രസക്തിയും
ആവാ തെളിയിക്കാനീശ്വരനുണ്ടെന്നോ
ഇല്ലെന്നോയെന്നൊന്നും കൂട്ടരിരുവർക്കും
സത്യമറിയാൻ കഴിയാത്ത സത്യത്തിൻ
സത്യസ്ഥിതികളതൊന്നുമറിയാതെ
തമ്മിൽ കലഹിച്ചിരു കൂട്ടരും തമ്മിൽ
തല്ലിച്ചാവുന്നതിന്നർത്ഥമെന്താകുന്നു.
ഈശ്വരനാകുന്ന വിശ്വമഹാ രൂപം
സാക്ഷിയായ് മുന്നിൽ തെളിഞ്ഞു നില്ക്കുന്നതു
കാണുവാൻ കണ്ണുകളില്ലിരു കൂട്ടർക്കും
എന്ന മഹാ സത്യമാകുന്നതിശ്വരൻ
തൻ്റെ മഹാമായാ വൈഭവമാകുന്നു
ഈശ്വരനാകാശവീഥീലുയരത്തിൽ
കാണാമറയത്തു സ്വർഗ്ഗസാമ്രാജ്യത്തിൽ
ദൈവദൂതന്മാരാൽ ശുശ്രൂഷിക്കപ്പെട്ടു
വാഴുന്നുവെന്നൊക്കെയാകുന്നു വിശ്വാസം
ശ്രേഷ്ഠ പുരോഹിത വർഗ്ഗങ്ങളേവരും
പാടി പഠിപ്പിച്ചു വെച്ചിരിക്കുന്നതും
സാധാരണക്കാരാം വിശ്വാസി വർഗ്ഗത്തെ
ഈശ്വരപാഠങ്ങളെല്ലാം പഠിക്കുന്നു
സർവജ്ഞനാകുന്നൊരീശ്വരൻതൻ പേരിൽ
സർവമഹോപാദ്ധ്യായ പഠിപ്പക്കാനുള്ള
സർറ്റിഫിക്കറ്റുകൾ വാങ്ങിയിട്ടുള്ളവർ
നൂറായിരക്കാരുണ്ടേറെയെവിടെയും
ദൈവ കാര്യങ്ങൾ പ്രഘോഷണം ചെയ്യുവോർ
എന്തറിയാമിവർക്കീശ്വരനേപ്പറ്റി
ഒന്നുമറിയില്ലയെന്നതാ സത്യവും
ദൈവമേ ദൈവമേ രക്ഷകാ രക്ഷകാ
എന്നു വിളിച്ചിട്ടു തുള്ളിച്ചാടി ഘോഷം
ചെയ്യുന്നതിലൂടെ സാക്ഷാൽക്കരിക്കുവാൻ
ആവുമോ ഈശ്വരനാരെന്നറിയുവാൻ
അധ്വാനിക്കാതപ്പം തിന്നുന്നവരുകു-
ന്നേറെയും വൈദികവൃന്ദങ്ങൾ ഭക്തരും
ദൈവാലയങ്ങളാം ചുതുകളരികൾ
സമ്പാദിക്കാനുള്ള യന്ത്രങ്ങളായുള്ള
ഈശ്വര സങ്കല്പരൂപ പ്രതിഷ്ഠകൾ
അല്ലോ നടത്തി അഭിരമിക്കുന്നതും
മാന്ത്രിക താന്ത്രിക മന്ത്രവാകങ്ങളു
ചെയ്തു കുളിപ്പിച്ചു ദൈവങ്ങളെ വാഴ്ത്തി
കൊള്ളനാടുത്തുന്നു ലോകം മുഴുവനും
ജ്യാതി മതാന്ധരായ്തീർത്തു ജനങ്ങളെ.

അനിരുദ്ധൻ കെ.എൻ.

By ivayana

Leave a Reply

Your email address will not be published. Required fields are marked *