കിട്ടുന്ന സാലറി ക്കു ജോലി ഭാരം എപ്പോഴും കൂടും. MNC കൾ നൽകുന്ന സാലറി പാക്കേജ് അനുസരിച്ചു അതിന്റെ ജോലി ടെൻഷൻ കൂടും. ഞാൻ അറിയുന്ന ഒരു കുട്ടിക്കു ബിടെക് കഴിഞ്ഞ ഉടനെ നല്ല ഒരു MNC കമ്പനി യിൽ ജോലി കിട്ടി പക്ഷെ അവിടത്തെ സാഹചര്യമായി ഒത്തു പോകാൻ പറ്റാത്തത് കൊണ്ട് അത് കളഞ്ഞു നാട്ടിൽ വന്നു psc കോച്ചിംഗ് നു പോയി.. ഇപ്പൊ ഗവണ്മെന്റ് സർവീസ് ൽ കയറി..


നമ്മൾ ജോലി ചെയ്യുന്നത് നമ്മുടെ ജീവിത സാഹചര്യം നന്നാക്കാൻ തന്നെയാണ്. ഞാൻ ലാപ്ടോപ് എപ്പോഴും കൂടെ കൊണ്ട് നടക്കുന്നത് ഞാൻ ജോലി ചെയ്യുന്ന കമ്പനി പറഞ്ഞിട്ടല്ല. അത് എനിക്ക് എപ്പോഴും എന്റെ കമ്പനി യിൽ ഒന്നാം സ്ഥാനത്തു തന്നെ തുടരണം എന്ന് ആഗ്രഹമുള്ളത് കൊണ്ടാണ്. ഞാൻ അത്ര മാത്രം എന്റെ ജോലി യെ പ്രണയിക്കുന്നു അത് കൊണ്ട് തന്നെ അത് ഒരു ഭാരമായി എനിക്ക് തോന്നിയിട്ടില്ല ഇത് വരെ. വല്ലാതെ stress കൂടുമ്പോൾ സിം off ചെയ്തു ഇരിക്കാൻ തോന്നും പക്ഷെ ചെയ്യില്ല കാരണം ആ സ്ട്രസ്സ് ആണ് എന്നെ ഞാൻ ആക്കുന്നത്.


പനി മാറുന്നത്തിനു മുമ്പ് ഓഫീസിൽ ഇന്നലെ ചെല്ലാൻ കമ്പനി പറഞ്ഞിട്ടില്ല പക്ഷെ എനിക്ക് പോകണം എന്ന് തോന്നി. നാളെ ഞാൻ അതിനു കമ്പനി യെ കുറ്റം പറയുന്നതിൽ ഒരു അർത്ഥവും ഇല്ല..
ജീവിതത്തിൽ പലയിടത്തും തോറ്റ ഒരു പോരാളി യാണ് ഞാൻ പക്ഷെ ജോലി യിൽ ഒരിക്കലും ഞാൻ തോൽവി സമ്മതിക്കില്ല. കാരണം എനിക്ക് മുമ്പോട്ട് ജീവിക്കാൻ ജോലി കൂടിയേ തീരൂ. ഫിനാൻസ്, ഓഡിറ്റിംഗ് അതോടപ്പം HR കൂടി എന്റെ ഡയറക്ടർ ന്റെ അടുത്ത് ചോദിച്ചു വാങ്ങുമ്പോൾ സന്തോഷം മാത്രമായിരുന്നു…


ടെൻഷൻ ഇല്ലാതെ free ആയിട്ട് ജോലി ചെയ്യാം എന്ന് ആരും കരുതണ്ട.. പഠിക്കാൻ എളുപ്പമാണ് പക്ഷെ ജോലി അത്രയും എളുപ്പമല്ല. ഫിനാൻസ് മേഖല ഒട്ടും easy അല്ല.. അത് കൊണ്ട് CA പഠിക്കാൻ പോകുമ്പോൾ വീണ്ടും വീണ്ടും ചിന്തിക്കുക. നിങ്ങൾ പുറത്തു നിന്നും കാണുന്നത് പോലെ അത്ര സുഖം അല്ല..
അക്ഷരങ്ങളുടെ ലോകത്ത് ജീവിക്കാൻ ആഗ്രഹിച്ച ആളാണ് ഞാൻ പക്ഷെ നോവൽ എഴുതി യാൽ മാത്രം എനിക്ക് എന്റെ മോനെ നോക്കാൻ പറ്റില്ല അതിനു ഞാൻ പഠിച്ച ഫിനാൻസ് / accounts/ ഓഡിറ്റിംഗ് തന്നെ ചെയ്യണം. എന്റെ ഇഷ്ടം അവിടെ മാറി. ഇന്ന് ഫിനാൻസ് ന്റെ ലോകത്തു ടെൻഷൻ അടിച്ചു ജീവിക്കാൻ ഞാൻ പഠിച്ചു കഴിഞ്ഞു. എത്ര ജോലി stress വന്നാലും വീഴാതെ പിടിച്ചു നിൽക്കാൻ ഞാൻ പഠിച്ചു..


ബാങ്കിൽ ജോലി ചെയ്യുന്നവർ നേരത്തിനു വീട്ടിൽ പോകുന്നത് ഞാൻ കാണാറില്ല കാരണം എന്നെ പോലെ യുള്ള clients സമയം നോക്കാതെ ബുദ്ധിമുട്ട് ഉണ്ടാക്കും. Clients നെ പിണക്കാൻ നല്ല bank ശ്രമിക്കില്ല. ഇത് ഒരു ലോക നിയമം ആണ്. Clients, employees ഇതും രണ്ടും ആണ് ഒരു സ്ഥാപനത്തിന്റെ ഏറ്റവും വലിയ asset.
കമ്പനി കളെ കുറ്റം പറയുന്നതിൽ ഒരു കാര്യവും ഞാൻ കാണുന്നില്ല.. കാരണം ഈ ലോകത്ത് ഒന്നാമത് എത്താൻ ഓടി യെ മതി യാകൂ.. ഒരു ജോലി സ്ഥലം നമുക്ക് പറ്റുന്നില്ല എന്ന് തോന്നിയാൽ ഉടനെ മാറുക.. അല്ലാതെ അവിടെ ഇരുന്നു സ്വയം നശിച്ചിട്ട് കാര്യമില്ല.. എല്ലാവർക്കും എല്ലാം ടെൻഷനും ഒരുപാലെ എടുക്കാൻ പറ്റണ മെന്നില്ല.. അത് കൊണ്ട് നമുക്ക് പറ്റുന്ന ജോലി സെലക്ട്‌ ചെയ്യുക. പഠിക്കുമ്പോൾ റാങ്ക് കിട്ടിയത് കൊണ്ട് stress നിറഞ്ഞ ജോലി ചെയ്യാൻ പറ്റും എന്നു വിശ്വസിക്കുന്നതാണ് അബദ്ധം.


ഒരു സ്ഥാപനത്തെ നശിപ്പിക്കാൻ എളുപ്പമാണ് പക്ഷെ ഒന്ന് ഉണ്ടാക്കി എടുക്കാൻ കുറച്ചു ബുദ്ധിമുട്ടാ..തൊഴിൽ ഇടങ്ങളിൽ ചൂഷണം തടയാൻ വരുന്ന ട്രേഡ് യൂണിയനുകൾ ഒന്നും ഇത് വരെ ഒരു തൊഴിലാളി യേയും നന്നാക്കിയ ചരിത്രമില്ല.
സാലറി കിട്ടുമ്പോൾ അതിനു അനുസരിച്ചു ജോലി നമ്മൾ ചെയ്യണം. പറ്റുന്നില്ല എങ്കിൽ മാറുക. എനിക്ക് എന്റെ കീഴിൽ നന്നായി ജോലി എടുക്കുന്നവരെ മാത്രം നിറുത്താനാണ് ഇഷ്ടം. എന്നെ വിശ്വസിച്ച എന്റെ സ്ഥാപനത്തെ എപ്പോഴും എവിടെ യും ഏറ്റവും മുകളിൽ എത്തിക്കാൻ മാത്രമേ ഞാൻ ശ്രമിക്കൂ. കൂടുതൽ ആളുകൾക്ക് ജോലി കൊടുക്കുക. അങ്ങനെ കൂടുതൽ കുടുംബങ്ങൾ രക്ഷപെട്ടു പോകണം..


വർഷങ്ങൾക്ക് മുമ്പ് എന്റെ അനിയത്തി തുടർച്ചയായി രാത്രി 12 വരെ ഓഫീസിൽ ജോലി ചെയ്യുന്നത് ഞാൻ കണ്ടിരുന്നു. . പക്ഷെ അവൾ ഒരിക്കൽ പോലും മുഖം വീർപ്പിച്ചു ഞാൻ കണ്ടില്ല. ഞങ്ങൾ ആശിച്ചു ഉണ്ടാക്കിയ പുതിയ വീട്ടിൽ പാല് കാച്ചിയ ദിവസം പോലും അവൾക്ക് ലീവ് കിട്ടിയില്ല. അവൾക്ക് ആ ജോലി അവശ്യമാണ് അത് കൊണ്ട് തന്നെ അവൾ അത് ചെയ്തു. അവിടെ എന്നും അവൾ തന്നെ യാണ് ടോപ്. അങ്ങനെ തന്നെ യാണ് ഒരു വിധം ആളുകൾ എല്ലാം ജോലി ചെയ്യുന്നത്. എല്ലായിടത്തും stress ഉണ്ട്. പ്രൊഫൈൽ ൽ ഒന്നാമത് ആവാൻ കഷ്ടപെടണം..


ഉറ്റവർ മരിച്ചിട്ടു പോലും നാടകം അഭിനയിച്ച ആളുകൾ ഇല്ലേ? അവരുടെ ജീവിതം മുമ്പോട്ട് പോകാൻ അത് കൂടിയേ മതി യാകൂ. ഇത് പോലെ തന്നെ യാണ് ഗൾഫിൽ കുറഞ്ഞ സാലറി ക്കു ജോലി ചെയ്യുന്ന പാവങ്ങൾ എത്ര കഷ്ട പെടുന്നു.. അവിടെ ട്രേഡ് യൂണിയൻ ഉണ്ടാക്കാൻ എന്തെ ഇവർ പോകാത്തത്?
ആരെയും കുറ്റം പറയാൻ ഒന്നും അല്ല എഴുതിതത്. 2005 മുതൽ ജോലി ചെയ്യാൻ തുടങ്ങിയ എനിക്ക് ഒരുപാട് സ്ഥാപനങ്ങളിൽ നിന്നും നല്ലതും ചീത്ത യുമായ അനുഭവങ്ങളുണ്ട്. ശമ്പളം തരുന്ന കമ്പനി യുടെ ഭാഗമാകാൻ മാത്രം ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. തൊഴിൽ ഇടങ്ങൾ recreation ക്ലബ് കൾ അല്ല.

അമ്പിളി എൻ സി

By ivayana