രചന : പ്രകാശ് പോളശ്ശേരി✍
പാഞ്ഞു പോകല്ലേ മമ പ്രണയമേ
പാതിരാക്കും നീയെന്നിലുണ്ടല്ലോ
മാനവ കുലത്തിൽ പ്രണയിക്കാത്ത
മാനസ്സമുണ്ടെന്നു കരുതാനാകുമോ
കർമ വൈവിദ്ധ്യം കൊണ്ട് പ്രണയം
നിറക്കാത്ത കർമ്മികൾ ഉണ്ടാവാം
പാരിലെന്നാലോ,സർവ്വജ്ഞപീഠത്തിനായിപോയ
ശ്രീശങ്കരനുംകർമവഴിയിൽ ഗൃഹസ്ഥനായതുമോർക്കണം
ഭൂവിൽ നിയതിയൊരുക്കുണ്ട് പലതുമേ
ആയതിൽനാംമാറിനിൽക്കേണ്ടതില്ലെന്നേ !
ചേർന്നുനിന്നു പരിപാലിച്ചു പോക നാം
വിശ്രുത സ്വർഗത്തിൻ്റെ നിർഭരാഹ്ലാദോല്ലാസം നേടുക
ചേർന്നു പോയല്ലോ നാം ഏറെയായി
കാറ്റിലാമഹം ചേർന്നമാലേയ സൗരഭ്യം പോലെയും,
ചെറുനാൾ മറയേണ്ടതല്ല
നമ്മുടെ ഏറ്റം ഉൾക്കൊണ്ട മാനസ വ്യാപാരങ്ങൾ
ആയിരമായിരം കരളിൽച്ചേരുന്ന
ആത്മ സൗന്ദര്യം നുകർന്നു വന്നവർ നാം
ഇനി വരുന്ന കാലങ്ങളിലെല്ലാം നമ്മൾ
ശ്രേയസ്സുമെശസ്സും തുടരേണ്ടതാണല്ലോ
വേദാന്തം വിളഞ്ഞ ഭൂമിയിലിങ്ങനെ
പ്രണയവുംപുഷ്ടിപിടിക്കുന്നതെന്തെന്നോ ,
പ്രണയമില്ലാതില്ല പ്രപഞ്ചമെന്നുള്ള
തത്ത്വമസി പ്രഭാവമുള്ളതുകൊണ്ടാവാം
നേർവഴിയിതാണോ അറിയില്ലയതു
തിരിയാനുമിനി മിനക്കെടുന്നുമില്ല
യുഗങ്ങളങ്ങനെ കഴിഞ്ഞാലുമെന്തേ
പ്രണയം വഴിപിരിയാത്തതെന്ന ചോദ്യം
ഇവിടെ നിൽക്കട്ടെ! മാലോകരേ !
✍️