നനഞ്ഞ പ്രഭാതമാണിന്നുമെൻ
ആകാശത്തിൽ,
ഇരുണ്ട മേഘങ്ങൾതൻ തിരനോട്ടമാണിപ്പോൾ……
തണുപ്പുണ്ടിറയത്തു
കേറിനിൽക്കുകയാണെൻ
“ഫൂസിയും….”വിറകൊണ്ടു
വാലാട്ടുന്നിടക്കിടെ……
ഊക്കോടെ പെയ്യും മഴക്കുത്തേറ്റു
പൂവൻവാഴ
കീഴ്‌പ്പോട്ടു തലതാഴ്ത്തി‌ നിൽക്കുന്നു വിഷണ്ണനായ്…..
വെണ്ടയും തക്കാളിയും പയറും വഴുതനും,
നിൽക്കുവാൻ വിഷമിച്ചു,
മഴയിൽ നനയുന്നു….
ഇത്തിരിനേരം മഴയ്ക്കിടവേളകൾവന്നാൽ
പക്ഷികൾ തൂവൽകുടഞ്ഞെങ്ങോട്ടോ പറക്കുന്നു….
ഉത്തരംകിട്ടാതെഞാൻ
നിൽപ്പാണീയിറയത്തു,
വിത്തുനാം വിതയ്ക്കാത്ത
പുൽച്ചെടികളും നോക്കി….

By ivayana