പണ്ടുമങ്ങാട്ടില്ലത്തുനിന്നാറൻമുള-
യ്ക്കോണക്കാഴ്ച
പമ്പവഴി കൊണ്ടുവന്ന ഭട്ടതിരിയെ..
പമ്പാനദിമദ്ധ്യേ കവർച്ചക്കാരിൽനിന്നു
രക്ഷിക്കാൻ
പണ്ടുകരക്കാരകമ്പടി സേവിച്ചതോ..
പല തലമുറകൾ കഴിഞ്ഞിട്ടിന്നും
കരക്കാരാ
പമ്പാനദിയിലൂടകമ്പടി സേവിപ്പൂ..
കേരളത്തിൻ സാംസ്കാരിക ചിഹ്ന-
ങ്ങളിലൊന്നാണല്ലോ
കേരളവാസ്തുവിദ്യയാൽ നിർമ്മിച്ച
ചുണ്ടൻ..
ആറൻമുള ഭഗവാന്റെ തിരുസാന്നിദ്ധ്യ-
വിശ്വാസം
ആദരവാൽ വ്രതശുദ്ധിഭക്തി-
യോടെയും..
ഓരോ കരക്കാരുടെയും ചുണ്ടൻവള്ള-
മരങ്ങേറി
ഓരോ കരക്കാരും വീറോടണിനിരന്നു..

ആറൻമുള ഭഗവാന്റെ
തെയ് തെയ് തക തെയ് തോം
ആറൻമുള ഭഗവാന്റെ
തിത്തിത്താ തിത്തെയ് തോം
ആറൻമുള ഭഗവാന്റെ സാന്നിദ്ധ്യ-
ത്താൽ ഭക്തിയോടെ
തെയ് തെയ് തക തെയ് തെയ് തക
തോം ..
ആറൻമുള ഭഗവാന്റെ സാന്നിദ്ധ്യ-
ത്താൽ ഭക്തിയോടെ
ആവേശത്തോടെഴുന്നെള്ളി
പള്ളിയോടങ്ങൾ..
തിത്തിത്താ തിതൈ തൈ തിത്തെയ് തെയ് തെയ് തോം..
ഓ തിത്തിത്താ തിതൈ തൈ തിത്തെയ് തെയ് തെയ് തോം
(ഓ..തിത്തിത്താ) 2
കാട്ടൂർ മങ്ങാട്ടില്ലത്തുനിന്നോണ-
സദ്യയുമായ് മുന്നിൽ
കായിക പ്രൗഢിയാൽ നീങ്ങും
പള്ളിയോടത്തെ..
(ഓ..തിത്തിത്താ) 2
നാൽപ്പത്തെട്ടുപള്ളിയോടമകമ്പടി
സേവിച്ചെത്തി
നാനാദിക്കുകളിൽ നിന്നും വ്രത-
ശുദ്ധിയാൽ..
(ഓ..തിത്തിത്താ) 2
ആറന്മുള ക്ഷേത്രത്തിലും പമ്പാ
നദിക്കരയിലും
ആർപ്പുവിളികളുമായി ജലോ-
ത്സവമായ്..
(ഓ..തിത്തിത്താ) 2
അഷ്ടദിക്കു പാലകരാമെട്ടുപേരും
കൂമ്പിടത്തിൽ
അമരത്തിനിരുവശം സൂര്യ
ചന്ദ്രന്മാർ..
(ഓ..തിത്തിത്താ) 2
അമരക്കാർ നാലുപേരും നിലയാളോ
പത്തുപേരും
അതുകൂടാതെ തുഴക്കാർ
തൊണ്ണൂറിൽപ്പരം..
(ഓ..തിത്തിത്താ) 2
ആറൻമുളപ്പുഴയിങ്കൽ ചുണ്ടൻവള്ളം
നിരന്നല്ലോ
ആണ്ടുതോറും നടത്തുന്ന വള്ളം
കളിയായ്..
(ഓ..തിത്തിത്താ) 2
പങ്കായങ്ങൾ പിടിച്ചുകൊണ്ടിരുവശ-
മിരുന്നുല്ലോ
പത്രാസുള്ള യുവാക്കളോ തല-
ക്കെട്ടുമായ്..
(ഓ..തിത്തിത്താ) 2
മുത്തുക്കുടകളുമേന്തി മറ്റു ചിലർ
നില്പുണ്ടല്ലോ
മാലയിട്ടലങ്കരിച്ച ചുണ്ടൻ
വള്ളത്തിൽ..
(ഓ..തിത്തിത്താ) 2
മൂപ്പന്മാരങ്ങുഷാറായി ആർപ്പുവിളി-
കൾ മുഴങ്ങി
മറ്റു തുഴക്കാർ പങ്കയമുയർ-
ത്തിക്കാട്ടി..
(ഓ..തിത്തിത്താ) 2
ആർപ്പുവിളികളാലിരുകരകൾ
മുഖരിതമായ്
ആവേശത്തിമിർപ്പാൽപ്പള്ളിയോടം
തുഴഞ്ഞു..
(ഓ..തിത്തിത്താ) 2
വഞ്ചിപ്പാട്ടുംപാടി മോദാലാർപ്പുവിളി-
കളുമായി
വഞ്ചികൾ നിരനിരയായ് കുതിച്ചു
നീങ്ങി..
(ഓ..തിത്തിത്താ) (2)
ആറൻമുള ഭഗവാന്റെയുതൃട്ടാതി
വള്ളംകളി
ആവേശത്തിമിർപ്പിലാറാമോണം
കേമമായ്..
(ഓ..തിത്തിത്താ)
(ഓ..തിത്തിത്താ) (2)

By ivayana