രചന : മധു നമ്പ്യാർ, മാതമംഗലം✍️
അരിമാവിൽ ആയിരം
രുചി നൽകും അഭിരാമ-
സങ്കൽപ ജാലകം തുറക്കൂ
അതിൽ നിറവായെന്നും
തെളിയും പേരല്ലോ അമ്മ!
നിറയുന്ന കാന്തിയും
നിറവും സ്നേഹത്തിൻ
നിധിയും അറിയേണ്ട
പൊരുളും പരകോടി
പ്രഭയും സമം ചേരും
അതിനൊറ്റ പേര് അമ്മ!
അഭ്രപാളികളിൽ ചിരം
ജീവിയായ് ചിരി തൂകി
തെളിയും മലയാളത്തിന്റ
പൊന്നമ്മയായ് മരുവും
അമ്മ മനസ്സിലേറ്റം
പ്രിയയായ് പൊന്നമ്മ!
നീലാകാശപരപ്പിൽ നീണ്ട-
നിദ്രയിലെങ്കിലും നിശ്ചയം,
മരണമില്ലാതെ തെളിയും
അമ്മയായ് നിറ നിലാവ്
പോൽ മലയാള മണ്ണിൽ
എന്നും കവിയൂർ പൊന്നമ്മ!
പ്രണാമം 🙏