രചന : അഡ്വ: അനൂപ് കുറ്റൂർ✍️
അക്ഷരമോരോന്നുരുക്കിപ്പഠിപ്പിച്ച
അഗ്നിയായിയുള്ളിൽ നിറയുന്നു
അന്തരംഗത്തിലലിവിന്നൊളിയായി
അൻപായിനിറയുന്നുപാദ്ധ്യായനൻ.
ആരെന്നബോധമുദിക്കുമ്പോൾ
അന്ധതയെല്ലാമുള്ളിലൊഴിയും
അഭാവമായുള്ളയലങ്കാരമെല്ലാം
അജ്ഞാനമാണെന്നന്ത്യമറിയുന്നു.
അംബരാന്തത്തിലാഗ്‌നേയനായി
അറിവിന്നുറവിടം ദീപ്തമാക്കുന്നു
അരുണിതെളിക്കും സൂര്യതേരാളി
അറിവിന്നുടയവനായെന്നുമമരുന്നു.
അഭിമാനമോടെ നിസ്സംഗതയിൽ
അഭിലാഷമേറുന്ന ഋതത്തിലായി
അലിയാനൊരുങ്ങുമുഷസ്സിലായി
അറിവിന്നൂർജ്ജമലിയുവാനായി.
ആരോടുമേറുന്നയുയിരിലായി
ആത്മീയഗുരുനാഥനാദ്രമായി
ആഢംബരങ്ങളൊട്ടുമില്ലാതെ
ആമ്നായമന്ത്രമോതുവാനായി.
ആകാശഗംഗയിലതിസൂക്ഷ്മമായി
അണുപ്രായമായയറിവിൻപാഠങ്ങൾ
അമലതയാർന്നരുമമാനസത്തിൽ
ആനന്ദാക്ഷരങ്ങളായിനിറയ്ക്കുന്നു.
ആരെന്നഭേദമൊട്ടില്ലാതെ ഗുരു….
ആർക്കുമോതുവാനക്ഷരഖനി
ആത്മീയഗുരുവല്ലാതാരുമില്ലിവിടെ
ആമ്നായയൊളിപ്പകരാനിവിടെ.
അല്പനേരമാൽമരച്ചോട്ടിലായി
ആഢ്യോപദേശത്തിനിoമ്പമോടെ
ആദ്യാന്തമറിവുകളുദാത്തമായി
ആദർശമോടോതുയുപദേശമായി.
അനുശാസനങ്ങളുത്തമമായി
അനുഗ്രഹമായെന്നുമെന്നിലായി
അനർത്ഥമായുള്ളതെല്ലാമകറ്റി
അനാദിയായതുയന്വയിപ്പിക്കൂ.
ആധാരമായയറിവെന്നുമമ്പായി
ആവനാഴിയിലനേകമായിരിപ്പൂ
അന്തരംഗത്തിലദ്വൈതമെയ്ത്
അന്ത്യമോക്ഷത്തിനുപായമായി.
അഘമെല്ലാമന്ത്യമറംപ്പറ്റുവാനായി
അറിവുമർഥവുമൊന്നായറിയാൻ
അന്തരംഗത്തിലേയിരുട്ടകറ്റുന്നു
അരുണദ്യുതിരാഗമുദയമാകുന്നു.
അഭിജാതമാകുന്നയതിവിനയം
അഞ്ചിതമാകുന്ന മഹാസഭയിൽ
ആലോചനയാലുള്ള തർക്കത്തിൽ
അറിവാഴത്തിലുള്ളിലുറയ്ക്കാൻ.
ആമോദമായോരോകാണ്ഡങ്ങൾ
അനുകമ്പയോടരുളാനുത്സാഹിയായി
അധികാരമോടോതുന്നയീശനായി
അനുഭാവമോടെന്നും കൃപയരുളൂ.
അറിവേകുന്നോരോഗുരുവിനും
അഞ്ജലികൂപ്പുന്നുആദരവോടെ
അഗുവകറ്റാന്നെനുമഗോചരനായി
അഘോരനാണെന്നുമെന്നാശ്രയം.