ജാതിമതചിന്താവിഭ്രമത്താൽ
ജീവിച്ചിരിപ്പവർ വെന്തുരുകേ
സത്യപ്രബോധന ധർമ്മവുമായ്
സദ്ഗുരുവായെത്തി നാരായണൻ.

മഹസ്സാമാഴിയിൽ മുങ്ങിയവൻ
തപസ്സിൽ ഗാഢമായ് വീണ പോലെ
മനസ്സിൻനയനം പൂട്ടിമെല്ലെ
തമസ്സിൽ ജ്വലിച്ചു സമാധിയായ്.

അറിവിന്നറിവാം പരം പോരുൾ
അകമേനൽകുന്നയറിവിനെ
അറിവോടുൾക്കൊണ്ടയറിവുള്ളോൻ
അറിയുന്നുള്ളാലാപരം പൊരുൾ.

വിശ്വചൈതന്യമായ് മന്നിലവൻ
നശ്വരചിന്തയനശ്വരമായ്
അരുളായ് പൊരുളായ് ഗുരുവായി
തരുന്നാപ്രകാശദ്യുതിയിന്നും.

ഈശ്വരചൈതന്യമായചിന്ത
വിശ്വത്തെയാകെയും ജ്വലിപ്പിച്ചു
ചക്രവാളസീമതാണ്ടിയവൻ
ചക്രവാകപ്പക്ഷിപോലുലകിൽ.

വിശ്വദർശനദ്യുതിതെളിച്ചു
വിവേചനത്തിൻ മതിൽ പൊളിച്ചു
ഉച്ചനീചത്വമസമത്വവും
ഉന്മൂലനംചെയ്തായൊളിയാലെ.

ജീവിതദർശനമൊന്നിനാലെ
ജീവികൾക്കാശ്രയമായഗുരു
അനാഥരാകുമീ പാവങ്ങളെ
സനാഥരാക്കിയീവിശ്വമെങ്ങും.

തോമസ് കാവാലം

By ivayana

One thought on “ശ്രീനാരായണഗുരു ദേവൻ”

Comments are closed.