ചുഴികളും കയങ്ങളും നിറഞ്ഞ
ഒഴുക്കുള്ള പുഴയാണ് ജീവിതം
കരയിൽ നിന്നു കാണുമ്പോൾ എത്ര സുന്ദരമാണ് പുഴ
പളുങ്കുമണികൾ മിന്നിത്തിളങ്ങുന്ന
ചിലങ്ക കെട്ടിയ പുഴ കളകളാരവം
മുഴക്കി തട്ടിയും മുട്ടിയുമൊഴുകുമ്പോൾ
എന്തൊരഴകാണ് പുഴയ്ക്ക് .
പുഴയുടെ അഴകിലാകൃഷ്ടരായി
പുഴയിലേയ്ക്കിറങ്ങുമ്പോൾ
ആരുമൊന്നു പകച്ചു പോകും
അടിയൊഴുക്കിൽ നില തെറ്റുമ്പോൾ
ചവിട്ടി നിൽക്കുക നിലനില്പിന്റെ രോദനം
പിടിച്ചു നിൽക്കാൻ ശ്രമിക്കവേ
കയത്തിലേയ്ക്ക് വഴുതി വീഴുന്നു
കൈകാലിട്ടടിച്ചു നിലവിളിക്കേ
ചുഴിയിൽ പെട്ടു മുങ്ങിത്താഴുന്നു
രക്ഷപ്പെടാനാവതും പണിപ്പെടുന്നു.
ഒന്നു രക്ഷപ്പെടാൻ കഴിഞ്ഞെങ്കിൽ
എന്നാത്മാർത്ഥമായാഗ്രിക്കുന്നു.
ചിലർ മനക്കരുത്ത് കൊണ്ട് രക്ഷപ്പെടാം
മറ്റു ചിലർ ഒടുങ്ങിയെന്നു വരാം
നാമോരോരുത്തരും പുഴയുടെ
അഴക് കണ്ട് ചാടിയവരാണ്
ജീവിതപ്പുഴയിലെ ഒഴുക്കിനെതിരേ
നീന്തുന്നവരുണ്ട് കയത്തിൽപ്പെട്ടവരും
ചുഴിയിലകപ്പെട്ടവരുമുണ്ട്.
ജീവിതം അങ്ങനെയാണ്.
ആണും പെണ്ണും ഓരോ പുഴയാണ്
ശാന്തമായൊഴുകുന്ന ഒഴുക്കും കയവും
ചുഴിയുമുള്ള അഴകുള്ള പുഴ
ഈ പുഴ തന്നെയല്ലേ ജീവിതവും.

By ivayana