പെരുമഴ തോർന്നിട്ടുംകണ്ണീര് തോർന്നില്ല
പെരുമഴക്കാലത്തിൻ ദുരിതങ്ങൾ തീർന്നില്ല
ആർത്തലച്ചെത്തിയാ രാവിലാ മലനിര
മിഴി തുറക്കും മുമ്പായ് കൊണ്ടുപോയ് സർവ്വവും
മൂകമായ് തേങ്ങുന്ന നാൽക്കാലി കൂട്ടങ്ങൾ
അലറി വിളിച്ചു കരഞ്ഞു ഉണർത്തിടാൻ
കേട്ടില്ല ആരുമാ തോരാ നിലവിളി
അലറി വിളിച്ചു കരഞ്ഞവർ രാവതിൽ
ഞെട്ടറ്റു വീണ് തകർന്ന കിനാക്കളാൽ
കാണാത്ത കാഴ്ചകൾ കണ്ടു തകർന്നല്ലോ
കദനത്താൽ കണ്ണീർമഴയത് പെയ്തിട്ട്
പൊട്ടിക്കരഞ്ഞേറെ നെഞ്ചുപിടഞ്ഞിട്ട്
എന്തിനെനിക്കിനി ജൻമമെന്നോർത്തവർ
ചുറ്റും നിലവിളിച്ചാർത്ത് കരഞ്ഞവർ
നൊമ്പരം താങ്ങാതെ ഖൽബ് തകർന്നവർ
സകലതും കൈ വിട്ട് പോയുള്ള മാനുഷർ
കിട്ടിയ ജീവനും കൊണ്ടന്ന് ഓടിയോർ
പാതിക്കായ് മക്കൾക്കായ് പരതിയാകൂനയിൽ
കൂരിരുൾ മുറ്റിയാ രാവ് പുലർന്നപ്പോൾ
താങ്ങാൻ കഴിയാതെ സ്തബ്ധരായ് ഏവരും
നാടും നഗരവും കൈ പിടിച്ചൊന്നായി
കൈതാങ്ങായി മാറിടാൻ ചേർത്തുപിടിക്കുവാൻ
ആയിരം കൈകൾ ഉയർന്നു കണ്ണിരിനാൽ
കേണവർ കാത്തിടാൻ കാവലായി നിന്നിടാൻ
പല വഴി പലരുമങ്ങോടിയെത്തി വേഗം
കാരുണ്യ തേൻ മഴവർഷിച്ചു നാടിതിൽ

ടി.എം. നവാസ്

By ivayana