രചന : മനോജ് മുല്ലശ്ശേരിനൂറനാട്✍
മെഴുമെഴെ മെനുക്കെ ചാണകം
മെഴുകി മിനുക്കിയെൻ്റെ ഓലപ്പുര
വീട്ടിൽ വിരുന്നുകാരാരും മെത്താ
റില്ല കാലൻ മഴ കലി തുള്ളി
പെയ്തൊഴിയാതെത്ര ദിനരാ-
ത്രങ്ങൾ കടന്നു പോയിയെന്നാലും
ഒറ്റയായി പോയെൻ്റെ ഓലപ്പുരയിൽ
വഴി പോക്കരാരും നനയാതൊരിടം
തേടിയെത്താറില്ല?
നിലാവുള്ളൊരു നിശയിൽ നിലാം –
ബരി രാഗത്തിലാരൊ പാടിയ
പാട്ടിനീണത്തിൻ സുഖാനു
ഭൂതിയിൽ ലയിച്ചങ്ങനെ കിടക്കവെ!
നിനച്ചിടാത്ത നേരത്താരൊ വന്നെ
ന്നെ തഴുകിയുണർത്തിയ നേരം
ആരെന്നറിയാൻ മിഴി തുറക്കവെ
അത്ഭുത പരവശനായിപ്പോയി
ഞാനാ മാദകമുറ്റിയ പൂമേനി കണ്ട്.
ആകാശഗംഗയിൽ നീരാടി കല്ഹാ –
രഹാരമണിഞ്ഞു ആകാശമാർഗ്ഗേ
തുറന്നിട്ട വാതായനത്തിലൂടെ കാമ –
ദേവൻ തോളിലേറ്റിയ മഞ്ചകത്തിൽ
മഞ്ജീരശീഞ്ജിതത്താൽ വന്നിറങ്ങിയ
വെണ്ണക്കല്ല് ശില്പമേ…നീയൊരു
അപ്സര കന്യകയൊ ?അതൊ!
പനക്കുലപോൽ നീണ്ട കാർക്കു
ഴലിനഴകിൽ പാലപ്പൂവ് ചൂടിയും
നീലക്കണ്ണാൽ കരിമിഴിയഴകിൻ
വശ്യയതയേറ്റിയും ശിലയിൽ
കൊത്തിയെടുത്ത കൽബിംബമെ
ശുഭ്രവസ്ത്രധാരിയായി നിശയുടെ
ഏകാന്ത യാമങ്ങളിലൊരു കുളിർ
തെന്നലായിവന്നെന്നെ തഴുകിയു
ണർത്തിയ നീ കാനന കന്യകയോ?
അതൊ !വഴിതെറ്റിയെത്തിയ
തുളസി കതിർചൂടിയ അഗ്രഹാര
കന്യകയൊ മഞ്ജുളാംഗി നീ ആര്? .
കാമദേവനെയ്ത ബാണമേറ്റിട്ടൊ
കാമിനി നിൻ വശ്യയതയിൽ
ബന്ധനസ്ഥനായി ഉടൽ ഉടലിനോട്
ചേർത്തു നിന്നിൽലയിക്കുവാ
നെന്നുള്ളിൽ അവേശ തിരയിളക്കം !
ചാറ്റൽമഴ പെയ്യുമീ നിശയിലെൻ
കരങ്ങളുടെ തഴുകലേറ്റ് നീ
തരളിതയായും ചുംബനങ്ങളേറ്റ്
പുളികിതയായും കാമഗുണവശ്യ
സ്മിതത്താൽ നിൻ കാതിൽ
ഞാനോതിയ പ്രണയ കുളിരിൽ
നീയൊരു ദേവദാസിയായി മാറി.
നേരമേറെ കൊഴിയുന്നു ആവേശ
പേമാരിയുടെ കലാശ കൊട്ടിലിൽ
എല്ലൊടിഞ്ഞു നുറുങ്ങും വേദന
യിൽ ചാടി ഞാനെഴുന്നേൽക്കാനാ
ഞ്ഞുവെങ്കിലും മദകരിയെൻ
മേലിലിരിക്കും പോലെയനങ്ങാൻ
കഴിയാതെ ഞാനങ്ങനെ കിടന്നു.
ഈ നേരമത്രയും കോള്മയിർ
കൊണ്ട മേനി കാമാവേശത്തിൻ
ക്ഷതമേറ്റ് രണം പൊടിയും
വേദനയിൽ ഉള്ളിലാവോളം
ഊർജ്ജം ആവാഹിച്ചു കാരിരു –
മ്പിന്റെ കരുത്തുള്ളവളെയടർത്തി
മാറ്റാൻ ഞാനാഞ്ഞതും.
സ്നാനം കഴിഞ്ഞ് പൊൻപ്രഭ
വിതറി പുലർക്കാല പ്രഭാകരന്റെ
വരവറിയിച്ചു കുക്കുടം കൂവിയതും
ഇനിയും വിരുന്നുകാരിയായി
ഞാൻ വന്നിടാം കാത്തിരിക്കുക വിട
ചൊല്ലല്ലായിയൊരു ആകാശ
ഭാഷിതംകേട്ടു ഞാനുണർന്നെങ്കിലും
ആരേയും കണ്ടില്ല! ഈ നേരമത്രയും
ഭവിച്ചതൊക്കെയും തഥ്യയോ,..
മിഥ്യയൊയെന്നറിയാതെ സിരകളിൽ
അവേശവിസ്ഫോടനംതീർത്ത
സുഖാനുഭൂതിയ്ക്കായ് ഞാനിനിയും കാത്തിരിക്കുന്നു.
✍️✍️