അത്തം വന്നു മുത്തം തന്നു
പൊന്നോണത്തിനു നാന്ദി കുറിച്ചു
കോടിവാങ്ങാം സദ്യയൊരുക്കാം
കൊറോണാക്കാലമൊന്നു മാറട്ടെ
തമ്മിലകലം പാലിച്ചങ്ങനെ
തൊടിയിലെ പൂക്കളിറുത്തീടാം
ഓണത്തപ്പനെ വരവേൽക്കാം
ഉള്ളതുകൊണ്ടൊരു സദ്യയുമാവാം.
പരസ്പരം സ്നേഹം പങ്കുവെച്ചു –
ള്ളതില്ലാത്തവർക്ക് നൽകീടാം
അതുകണ്ടുവരും മാവേലിതമ്പുരാൻ
അനുഗ്രഹം നൽകി സന്തുഷ്ടനാവും
ആർഭാടങ്ങളിത്തിരി കുറയ്ക്കാം ആഘോഷങ്ങളിനിയും വന്നീടും
ഇത്തിരി ക്ഷമയാലൊത്തിരി നേടാം
അകലെയിരുന്നാശംസ നേർന്നീടാം.