ഇന്ദ്രനീലരജനിയകന്നുപോയ്
ഇന്ദുമുഖവുമെങ്ങൊ മറഞ്ഞുപോയ്
ഇന്നു നേരം പുലരുന്ന നേരത്ത്
ഈശ്വര തിരുപാദം വണങ്ങുന്നു
ഈരഞ്ചു ദിക്കും നിറഞ്ഞ ഭവാൻ്റെ
ഇംഗിതം പോലെ പോകുവാനാകണം
ഇന്നു കാണുന്ന കാഴ്ചയിലൊക്കെയും
ഈശ്വര സ്മിതം കാണുവാനാകണം
ഇമ്പമോടിന്നു കേൾക്കുന്നവകളിൽ
ഈശ്വരഗീത മാധുര്യ മൂറണം
ഇന്നു കരങ്ങൾ ചെയ്യുന്ന കാര്യങ്ങൾ
ഈശ്വരാർച്ചന പോലെയായീടണം
ഇന്നു പാദചലനങ്ങളൊക്കെയും
തീർത്ഥാടനം പോൽ പുണ്യമായീടണം.
ഇന്ദ്രനീലരജനിയകന്നു പോയ്
ഇന്ദുമുഖവുമെങ്ങൊ മറഞ്ഞുപോയ്
ഇന്നു നേരം വെളുക്കുന്ന നേരത്ത്
ഈശ്വര തിരുപാദം വണങ്ങുന്നു.

എം പി ശ്രീകുമാർ

By ivayana