രചന : എസ് കെ കൊപ്രാപുര✍
ഋതുക്കൾ വഴിമാറിയെങ്ങോ…
ബന്ധങ്ങൾ വിട്ടകന്നെവിടെയോ..
കാലങ്ങൾക്കിതെന്തു പറ്റി..
മാനവർക്കിതെന്തു പറ്റി..
ദുഖിതനാമീ ദേഹം കേഴുന്നു
ഇനിയൊരു നന്മയുണ്ടോ… ഭൂവിൽ..
വിടരും മലരിന്നു സൗരഭ്യമുണ്ടോ..
അന്യോന്യമെറിയുന്നു പൊയ്‌വാക്കുകൾ
നെഞ്ചിലേറ്റുന്നു വെറുപ്പിന്റെ കോടാലി
ദൃഷ്ടികൾക്കറക്കവാളിൻ മൂർച്ച
മുറിച്ചു മാറ്റുന്ന ബന്ധങ്ങളെ
വലിച്ചെറിയുന്നു മാലിന്യം പോലെ…
ഇന്നീ കാലത്തിനെന്തു പറ്റി..
ഇന്നീ നമ്മൾക്കുമെന്തുപറ്റി…
നന്മയാം തെളിനീരിൽ നിറയുന്നു തിന്മകൾ
വിഷമയമായി മാറീ നീരുറവകൾ
ധൃതിവെച്ചോടുന്നു മാനസങ്ങൾ
തട്ടിയകറ്റുന്നു ബന്ധങ്ങൾ
വെട്ടിപ്പിടിക്കുവാനെന്ന പോലെ..
ഇന്നീ ബന്ധങ്ങൾക്കെന്തു പറ്റീ..
ഇന്നീ നമ്മൾക്കുമെന്തു പറ്റീ…
ഇന്നീ ഭൂവിൽ തണലേകും തളിരുകളില്ല
ഇന്നാരിലുമൊട്ടുമേ സ്വാന്തനവാക്കില്ല
നെട്ടോട്ടമൊടുന്ന ജന്മങ്ങളിൽ
പറയുവാനറിയില്ല ബന്ധങ്ങൾ
അപരിചിതരായവരെന്നപോലെ…
ഇന്നീ കാലത്തിനെന്തു പറ്റീ…
ഇന്നീ ബന്ധങ്ങൾക്കുമെന്തു പറ്റീ..