രചന : ഷിഹാബുദീൻ പുത്തൻകട അസീസ് ✍
വന്ദേമാതരം മാ ഹിന്ദ്
വന്ദേമാതരം നീയും
രണ്ടല്ലെങ്കിലും
നീയും ഞാനും
അന്നമൂട്ടുമ്പോൾ
മാതാവാണ് നീ….
നിൻ ചാരെയണയുവാൻ
നിൻ ഹൃത്തിൽ
നിൻ മടിയിൽ
നിൻ ചുണ്ടിൽ
മുത്തമേകി
ഞാനാനാളിൽ…..
മുഖം തിരിച്ചു നീ
മുഖത്തടിച്ചു നീ
രക്ഷസരൂപം
നിൻ ദേഹത്തിൽ
മയങ്ങി കിടന്നു വാഴുന്നു…
നീചമാം കൈകളെ
വെട്ടി നുറുക്കും
സമാധാന കൈകൾ
എനുണ്ണികൾ
ശ്വേതശീലവീശും
നീലഛവികലർന്നതാം
ഓമനക്കുട്ടന്റെ
ഓമനയാം മാതാവു നീ …..