ചാക്കോ ഡി അന്തിക്കാട്
(2022 ഒക്ടോബർ 1ന്
അന്തരിച്ച,
സിപിഎം
മുൻ സെക്രട്ടറി,
സ:കോടിയേരി
ബാലകൃഷ്ണന്റെ
ധീരസ്മരണകൾക്കുമുൻപിൽ
സമർപ്പണം)
✍️
എന്റെ പൂമരം…
നിന്റെ പൂമരം…
നമ്മുടെയെല്ലാം
പൂമരങ്ങൾ…
പൂമരങ്ങൾ
അനേകം…
അനന്തം…
അനശ്വരം…
കോടിക്കണക്കിനു
മനുഷ്യരുടെ
ഹൃദയത്തിൽ
കൊടിയേറിയ,
സൗമ്യമാം
പുഞ്ചിരിതൂകും,
പൂമരത്തിൻ പേര്-
സഖാവ് കോടിയേരി!
വാടിക്കരിഞ്ഞു
വീണതൊരു തടി മാത്രം
ആഴത്തിലുണ്ട് വേരുകൾ…
ചുവന്ന
പൂക്കളൊരിക്കൽ
നക്ഷത്രങ്ങൾ തൊടും…
അന്ന് ലോകമേറ്റു പാടും:
“ആകാശം നിറയെ
പൂമരങ്ങൾ പെറ്റിടും
ചുവന്ന നക്ഷത്രങ്ങൾ!”
അതിലൊരു
നക്ഷത്രം-
‘ലാൽസലാം’
മറ്റൊരു
നക്ഷത്രം-
‘സഖാവ്’…
പൂമരം
പുഞ്ചിരിക്കുംപോലെ
പുഞ്ചിരിക്കുന്ന
സഖാക്കൾ
നിന്നിൽനിന്നു,
മുയർന്നുവരും…
ഇനി നീ അണയുക…
ഞങ്ങൾ ആളിപ്പടരാം…
ലാൽസലാം സഖാവേ…
💖✍️💖
ചാക്കോ ഡി അന്തിക്കാട്
2022 ഒക്ടോബർ 1
എഴുതിയത്
( ടീം മുല്ലനേഴി )

By ivayana