രചന : ജയരാജ് പുതുമഠം.✍
ചിന്തകൾ സ്മരണകൾ
പ്രയാണങ്ങൾ പ്രാമാണ്യങ്ങൾ
ധർമ്മാധർമ്മ പർവ്വങ്ങൾ
പുണ്യപാപ തീർത്ഥങ്ങൾ
യവനിക പുകഞ്ഞുതുടങ്ങി
പരിഹാരസദ്യകളുണ്ടു-
വലഞ്ഞു ഞാനീ പന്തിയിൽ,
പരിഹാസങ്ങളും
എന്നിട്ടും അടങ്ങിയില്ല ഉള്ളിലെ
തീക്ഷ്ണദാഹവും വെമ്പലും
ഉപദേശാമൃതമേഘങ്ങൾ
ആവോളം പെയ്തുവീണെൻ
വഴിത്താരയിൽ പലകുറി
പുഴുക്കളുടെ ഘോഷനാദത്തിൻ
വിഷപ്പുകയാണല്ലോ ചുറ്റിലും
ചരിത്രപാഠപുസ്തകങ്ങളിൽ
പൊള്ളത്തരങ്ങളുടെ
കാർമേഘങ്ങൾ നിറയെ
തിങ്ങിവിങ്ങുന്നത് തിരിച്ചറിഞ്ഞ്
പഴയതെല്ലാം വലിച്ചെറിഞ്ഞ്
മറ്റൊരു അബദ്ധത്തിലേയ്ക്ക്
തലചായ്ച്ച് നിൽക്കുകയാണിനിയും
എന്റെ കൗതുകത്തിന്റെ
കൊന്നച്ചെടികൾ.