ആഗ്രഹം പൂർത്തിയാക്കാത്തൊരാത്മാവിനെ
ചുടലപ്പറമ്പിലിന്നലെഞാൻ കണ്ടു.
ആരെയോതിരയുന്നതുറിച്ച
കണ്ണിലെജ്വാലയും അട്ടഹാസവും
പിന്നെമൗനമാം ചിരിയും
പാൽ നിലാവെളിച്ചത്തിൽ
പാറിപ്പറക്കുന്നചെമ്പൻമുടിയും
പാതിരാകാറ്റിലാടികളിക്കുന്ന
പൂത്തപാലമരച്ചോട്ടിലായി
ആരെയോ -കാത്തിരിക്കുന്ന
താരു നീ
ചുടലപറമ്പിലെകനലഗ്നിക്കു
വലംവെയ്ക്കുന്നതാരു നീ..
എൻ്റെമിത്രമോ.. എൻ്റെ ആത്മ ശത്രുവോ..
അജ്ഞാത ബന്ധുവോ – ആരു നീ
സന്ധ്യക്കുമുൻപേകുങ്കുമം ചാർത്തി
സന്ധ്യതൻകവിളിൽതലോടി
ഒരിറ്റുകണ്ണുനീർമഴയായി പൊഴിക്കവേ
ആരെ തിരയുന്നുഎൻ്റെ ആത്മമിത്രമേ..
നീ അറിയാതെ നിൻ്റെനൊമ്പരം എന്നേ പുണരുന്നു.
കയ്യ്കാലുകൾരണ്ടുമില്ല കാഴ്ചയുമില്ലാകേൾവിയുമില്ലാ
ശ്വാസംനിലച്ചൊരാഉടലിൽ നിന്നൊരുഗോളമായി –
മൗനമായി പറന്നുയരുന്നൊരാത്മാവേ …
പുലർകാലേബലിയുണ്ടു തിരിച്ചുപോകൂ..
പുലർകാലേ.. ബലിയുണ്ടു തിരിച്ചു പോകൂ..
കാലംമാറി കഥമാറി കാലയൗവനവുംചത്തൊടുങ്ങി
അഗ്നിക്കുതേജസും വിട്ടൊഴിഞ്ഞു.
ബന്ധസ്വന്തങ്ങൾ വിട്ടൊഴിഞ്ഞാരെയും
തിരയാതെതിരിച്ചുപോകുന്നു ഞാൻ
ഇനിയൊരുജന്മമെങ്കിൽ.. ഇ ..
കപടലോകത്തു പിറക്കാതിരിക്കാം.
ഇനിയൊരു ജന്മമെങ്കിൻ.ഈ..
കപടലോകത്തു പിറക്കാതിക്കാം.
……………………….

കെ ബി. മനോജ് കുമരംകരി.

By ivayana