രചന : സുനിൽ കുമാർ✍
കുഴപ്പങ്ങൾക്ക് ഒരു സിദ്ധാന്തമുണ്ട്. എന്നാൽ അതത്ര കുഴപ്പം പിടിച്ചതല്ല കേട്ടോ
കുഴപ്പങ്ങൾ പ്രശ്നക്കാരാണെങ്കിലും കുഴപ്പങ്ങളുടെ സിദ്ധാന്തം വളരെ ലളിതമാണ്..!!!
“ബ്രസീലിൽ ഒരു പൂമ്പാറ്റ ചിറകടിച്ചു പറന്നാൽ അത് ടെക്സാസിൽ ഒരു കൊടുങ്കാറ്റിന് കാരണമായേക്കാം !!!”
ഇതാണ് കുഴപ്പങ്ങളുടെ സിദ്ധാന്തത്തിന്റെ പരസ്യവാചകം..
അതായത് ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിൽ നടക്കുന്ന ചെറിയ ഒരു ചലനം പോലും വേറൊരു സ്ഥലത്ത് വലിയ ഭൂകമ്പം സൃഷ്ടിക്കാൻ കാരണമാകും എന്നർത്ഥം…!!!
ഷെയർ മാർക്കറ്റിലെ കയറ്റിറക്കങ്ങൾ, ലോക സാമ്പത്തിക രംഗത്തെ മാറ്റങ്ങൾ, കാലാവസ്ഥ, ഒരു സമൂഹത്തിൽ ഉണ്ടാകുന്ന ഒരു രോഗാണു ബാധയുടെ വ്യാപനം, സമുദ്രങ്ങളുടെ സ്വഭാവം ,
ആവാസ വ്യവസ്ഥ ഇങ്ങനെ നിരവധി കാര്യങ്ങളിൽ നാളെ എന്തു നടക്കുമെന്ന് നമുക്ക് കൃത്യമായി പ്രവചിക്കുവാൻ കഴിയുകയില്ല…
അതുപോലെ തന്നെയാണ് നമ്മുടെ ജീവിതവും… കുഴപ്പങ്ങൾ തുടങ്ങി കഴിഞ്ഞാൽ പിന്നെ അവ മാല മാലയായി വരുവാൻ തുടങ്ങും…
“ഇടി വെട്ടേറ്റവനെ പാമ്പുകടിച്ചു”, “പണ്ടേ ദുർബല പിന്നെ ഗർഭിണി”, “വരാനുള്ളതൊന്നും വഴിയിൽ തങ്ങത്തില്ല”
എന്നൊക്കെയുള്ള പഴഞ്ചൊല്ലുകൾ ജീവിതത്തിലെ കുഴപ്പങ്ങളെ തന്നെയാണ് സൂചിപ്പിക്കുന്നത്. !!!
കാലാവസ്ഥാ പ്രവചനത്തിന്റെ കാര്യം നമുക്കറിയാവുന്നതാണ്..
” മഴ പെയ്യാനും ചെയ്യാതിരിക്കാനും സാധ്യതയുണ്ട്”
എന്ന് പറഞ്ഞിരുന്ന ഒരു കാലത്തു നിന്ന് നാം ഇന്ന് ഒരുപാട് മുന്നോട്ടു പോയി.. ഇന്ന് ഏകദേശം ഏഴു ദിവസത്തെയെങ്കിലും കാലാവസ്ഥ നമുക്ക് മുൻകൂട്ടി പ്രവചിക്കുവാൻ സാധിക്കുന്നുണ്ട്..
താപനില, ഹ്യുമിഡിറ്റി, കാറ്റിന്റെ വേഗത തുടങ്ങി 10 ലധികം ഘടകങ്ങളെ ആശ്രയിച്ചാണ് കാലാവസ്ഥാപ്രവചനം നടത്തുന്നത്… ഇങ്ങനെ പ്രവചനം നടത്തുമ്പോൾ ഈ ഏതെങ്കിലും ഘടകങ്ങളിൽ വരുന്ന ചെറിയ ചില മാറ്റങ്ങൾ പോലും പ്രവചനത്തെ മുഴുവൻ തകിടം മറിക്കുവാൻ സാധ്യതയുണ്ട്..
അതാണ് കുഴപ്പം..!!!
മഴ പെയ്യുമെന്ന് പറഞ്ഞാലും വെയിലുദിക്കുന്നതങ്ങനെയാണ്..!!
400 മില്യൺ/ സെക്കൻഡ്
വിശകലന ശേഷിയുള്ള യൂറോപ്പിലെ സൂപ്പർ കമ്പ്യൂട്ടർ ഉപയോഗിച്ചാൽ പോലും കാലാവസ്ഥ 10 ദിവസത്തേക്ക് മാത്രമേ പ്രവചിക്കാൻ കഴിയുകയുള്ളൂ…!!
പ്രാരംഭ കണ്ടീഷനുകൾ മാറുമ്പോൾ പ്രവചനങ്ങൾ അസാധ്യമാകുകയോ തെറ്റി പോകാൻ ചാൻസ് കൂടുകയോ ചെയ്യുന്നു…
1960 ൽ എഡ്വാർഡ് ലോറൻസ് എന്ന ശാസ്ത്രജ്ഞനാണ് കുഴപ്പങ്ങളുടെ പ്രശ്നം ആദ്യമായി ശാസ്ത്ര ലോകത്തേക്ക് എടുത്തിട്ടത്….
ഇന്ന് കുഴപ്പങ്ങളുടെ സിദ്ധാന്തം ഗണിത ശാസ്ത്രത്തിന്റെ ഒരു അവിഭാജ്യ ഭാഗമാണ്… നിരന്തരം മാറ്റങ്ങൾക്ക് വിധേയമാകുന്ന എല്ലാ സിസ്റ്റങ്ങളിലും കുഴപ്പങ്ങളുടെ സിദ്ധാന്തം പ്രയോഗിക്കുവാൻ സാധിക്കും…
VUCA is creating today’s Chaos
മനുഷ്യൻറെ ജീവിതത്തിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നത് നാല് ഘടകങ്ങളാണെന്ന് കാണാവുന്നതാണ്
അത് V. U. C. A എന്ന ഓമനപ്പേരിലാണ് അറിയപ്പെടുന്നത്.
( V- Volatility അഥവാ അസ്ഥിരത
U- Uncertainty അഥവാ അനിശ്ചിതത്ത്വം
C- Complexity അഥവാ സങ്കീർണ്ണത
A- Ambiguity അഥവാ അവ്യക്തത)
എങ്കിൽ കുഴപ്പങ്ങളുടെ അളവു കുറയ്ക്കാനും ഇതേ അക്ഷരങ്ങളിൽ തുടങ്ങുന്ന വേറൊരു V. U. C. A യ്ക്ക് കഴിയും..!!!
(V- Vision അഥവാ കാഴ്ചപ്പാട്
U- Understanding അഥവാ ധാരണ
C- Clarity അഥവാ വ്യക്തത
A- Agility അഥവാ ചടുലത )
അതായത് VUCA യ്ക്ക് VUCA തന്നെയാണ് മരുന്ന്…
It’s a pucca VUCA world we live in..And life seems complicated and miserable.. The solution is also another VUCA, 180 degree turned which will make life more comfortable and happy…!!
നാം നേരിടുന്ന പ്രശ്നങ്ങളിൽ ശരിയായ കാഴ്ചപ്പാടും ധാരണയും വ്യക്തതയും വരുത്തിയ ശേഷം.ചടുലമായ നീക്കങ്ങൾ നടത്തിയാൽ ജീവിതത്തിൽ കുഴപ്പങ്ങൾ കുറഞ്ഞിരിക്കുമെന്ന് സാരം…