വാർദ്ധക്യം ജീവിതത്തിൽ എല്ലാവർക്കും ഉണ്ട് ….. അനുഭവ പാഠങ്ങളിലുടെ പക്വത നേടിയെടുത്ത സമയം ….. വൃദ്ധർ നേതൃത്വം വഹിക്കുന്ന കുടുംബമാണെങ്കിലും സമൂഹമാണ് എങ്കിലും പ്രസ്ഥാനമാണെങ്കിലും അതിന്റേതായ സംസ്കാരത്തിലായിരിക്കും അത് പ്രവർത്തിക്കുക. —- വൃദ്ധരെ യഥാവിധി സംരക്ഷിക്കേണ്ടത്..– കുടുംബത്തിന്റേയും സമൂഹത്തിന്റെയും കടമയാണ്എന്റെ ഒരു ചെറിയ കവിത.

അകാശവീഥിയിൽ കണ്ണുംനട്ട്
ഉമ്മറക്കോലായിലേകാന്തനായ്
ജീവിതയാത്രയിൽ ക്ഷീണിതനായ് …
വൃദ്ധനിരുന്നതാ തേങ്ങിടുന്നു…..
സ്മൃതിതന്നറയിലായ് നഷ്ട സ്വപ്നങ്ങൾ
കരിമേഘ കൂട്ടമായ് നൊമ്പരങ്ങൾ…..
ഓർത്തെടുക്കുവാനേറെയുണ്ട് .
കനവിലായ് കനലാകും ഭൂതകാലം !!
സ്നേഹത്തിൻ കടലായ ധർമ്മപത്നി
ദേഹത്തെ വിട്ടു പിരിഞ്ഞിതല്ലോ ….
മക്കൾ തൻ ജീവിതം ധന്യമാക്കാൻ…
കഷ്ടതയേറെയനുഭവിച്ചു !!
പുത്രപൗത്രരവർ നല്ല നിലയിലായ് —-
താതനോ ഇന്നൊരു പാഴ് വസ്തുവായ്!!
ഒരുവേളയിന്നൊരു മോഹമുണ്ടേ —-
മക്കൾതൻ സാന്നിധ്യമനുഭവിക്കാൻ –
എങ്കിലും കൂട്ടിനായെന്നെന്നുമേ
തൻ നിഴൽ മാത്രമേയുള്ളു സത്യം !!
വിർഹാർദ്ധ സൂര്യനെപ്പോലെയല്ലോ…
ജീവിതസന്ധ്യയിൽ മാഞ്ഞിടുന്നു.

ആശാറാണി വെട്ടിക്കവല

By ivayana