പാലം കടക്കുവോളം നാരായണ അത് കഴിഞ്ഞപ്പോൾ കൂരായണ എന്നൊരു പഴമൊഴി പണ്ടേ കേട്ടതും ഇടയ്ക്കൊക്കെ എക്സ്പീരിയൻസ് ചെയ്യുന്നതുമാണ്.
അതിന്റെ newest version ഇപ്പോൾ ഓടികൊണ്ടിരിക്കുന്നു.
“എന്നെ വിശ്വസിച്ച് കൊടുംകാട്ടിലേക്ക് ഒറ്റയ്ക്ക് പോകുന്ന ഡ്രൈവറിനെ സംബന്ധിച്ച് അദേഹത്തിന്റെ വിശ്വാസം മുതലാളി തന്നെയാണ്,എനിക്കെന്ത് സംഭവിച്ചാലും മുതലാളി കൂടെയുണ്ടാകുമെന്ന ധൈര്യം!!,ഞാൻ അവനെയും കൊണ്ടെ പോകൂ……
തൊണ്ടയിടറി മനാഫ് പറഞ്ഞ വാക്കുകളാണ്.
അർജുനെ തിരികെ കിട്ടിയതിന് ശേഷം സഹോദരി മീഡിയയുടെ മുന്നിൽ ഓരോ മനുഷ്യരുടെ പേരും വിളിച്ചുപറയുമ്പോൾ ഒരിക്കൽപോലും മനാഫിനെ പറഞ്ഞില്ല.
ഞാനും ജിതിനേട്ടനും തന്നെയാണ് എല്ലാം ചെയ്തത് എന്ന് പറയുമ്പോൾ
മനാഫിനെ കുറിച്ച് അങ്ങോട്ട്‌ ചോദിച്ചപ്പോഴും മുബീന്റെ പേര് പറഞ്ഞ് മനാഫിനെ ചെറുതായി സ്പർശിച്ച് അവർ skip ചെയ്തു. ഇതുകണ്ടുകൊണ്ടിരുന്ന ഓരോ മനുഷ്യരും കമന്റ് ബോക്സിൽ സഹോദരിക്ക് ഏതിരെ പ്രതികരിച്ചു.അന്നുതന്നെ ഞങ്ങളൊക്കെയും ചിന്തിച്ചതാണ് ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ നടന്നേക്കുമെന്ന്.
വീട്ടിൽ,മീഡിയയ്ക്ക് മുന്നിൽ അന്നുമുതൽ ഇന്നുവരെയും കാര്യങ്ങൾ പറഞ്ഞതുപോലെയല്ല ഷിരൂരിൽ മനാഫ് നിന്നത്. അതിന് തന്റേടവും കഴിവും മനുഷ്യത്വമുള്ള ഒരു മനസ്സും വേണം.!
👌”ന്യൂസ്‌ ചാനലുകൾ മഴയും വെയിലും ദുരിതവും സഹിച്ച് അവിടെ പോയി നിന്നു.അവരോട് അതിന് നന്ദിപറയുന്നു.”
പൊന്നു സഹോദരി,ഒരു കാര്യം ഓർക്കണം,ന്യൂസ്‌ ചാനലുകൾക്ക് റീച് ഉണ്ടാകും, റോക്കറ്റ് പോലെ വ്യൂവേഴ്സ് കൂടിയ ചാനലുകൾ നമ്മൾ കണ്ടതാണ്. അവർക്ക് ലാഭമുണ്ടാകും, അവിടെ നിന്ന ഓരോരുത്തർക്കും ശമ്പളമുണ്ടാകും.
👌രാഷ്ട്രീയക്കാരെ പേരെടുത്ത് പറയുന്നു. നന്ദി പറയുന്നു,
അതിൽ മനസ്സിലാക്കേണ്ടത് അവർ ജനസേവകരാണ്, വോട്ട് കൊടുത്ത് ജയിപ്പിക്കുന്നത് നമ്മെ സേവിക്കാനാണ്. അല്ലെങ്കിൽ അവർ ഇനി വോട്ട് ഇരക്കാൻ വരാൻ യോഗ്യത വേണ്ടേ. അവരുടെ ഉത്തരവാദിത്തമാണത്.
👌’ഞാനും ജിതിനേട്ടനും കൂടിയാണ് എല്ലാം ചെയ്തത്, “
സ്വന്തം കുടുംബത്തിലെ ഒരാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ നിങ്ങളല്ലാതെ പിന്നെ ആര് ചെയ്യണമെന്നാണ്…..?
എടുത്ത് പറയേണ്ട കാര്യമൊന്നുമില്ല, അതൊക്കെ നിങ്ങളുടെ ആവശ്യമാണ്‌ കടമയാണ്.ഇവിടത്തെ സിസ്റ്റത്തിന് അനുസരിച്ച് വീട്ടുകാർ തന്നെയാണ് ഓരോന്ന് ചെയ്യേണ്ടതും!!
👌ഇൻഷുറൻസ് തുകയ്ക്ക് വേണ്ടിയാണെന്ന് ഒരാൾ.
സത്യത്തിൽ വണ്ടി insure ചെയ്യുമ്പോൾ അതിന് എന്ത് പറ്റിയാലും മനാഫിന് വണ്ടിയുടെ insurance തുക കിട്ടും.അർജുനെ കിട്ടേണ്ട കാര്യമൊന്നുമില്ല.അഥവാ അങ്ങനെയായാൽപോലും കലാവസ്ഥ അനുകൂല സാഹചര്യമല്ല എന്ന് ലോകശ്രദ്ധ കിട്ടിയതുമാണ്.അതിനു വേണ്ടി ബിസിനസ്സ് കളഞ്ഞ് പൈസ കളഞ്ഞ് അവിടെ നിൽക്കേണ്ട കാര്യം ഉണ്ടോ?അദ്ദേഹത്തിന് നഷ്ടം മാത്രമേയുള്ളു.
👌’യൂട്യൂബ് ചാനല് ഉണ്ടാക്കി പണം വാരുന്നു.’
മനാഫിന് ജീവിക്കാൻ യുട്യൂബിന്റെ സഹായം ആവശ്യമുണ്ടോ? ഇത്രയും ദിവസം തനിക്ക് വന്ന മുതൽ നഷ്ടങ്ങളെ ഭയക്കാതെ ഒരുവൻ നിൽക്കണമെങ്കിൽ അവന് അത്രയേറെ ആത്മാർത്ഥതയും സഹജീവി സ്നേഹവും ഉണ്ടായിരിക്കണം.
നാളെയെ കുറിച്ച് ചിന്തിക്കാനുള്ള ഉള്ളുറപ്പും ആത്മവിശ്വാസവും അയാൾക്കുണ്ടാകണം, അത് മനാഫിനുണ്ട്.10k ഉണ്ടായിരുന്ന ഒരു ചാനൽ 111k അടുത്തു, നിങ്ങളെ തൊണ്ടതൊടാതെ കേരളക്കര വിശ്വസിച്ചു എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?ഇന്നലെവരെ unlock ആയിരുന്ന അളിയൻ ഇന്നത് lock ആക്കി, മനാഫിന്റെ sbscrbrs ഏറുന്നു, 🤌
👌”സെന്റിമെന്റ്സിന് മുകളിൽ കയറിയാണ് മനാഫ് ജീവിക്കുന്നത് എന്ന് അർജുന്റെ ബ്രദർ പറയുന്നത് കേട്ടു.ആത്മഹത്യയുടെ വക്കിലാണ് ബ്രോയെ കാണണം…..എന്ന് പറഞ്ഞെന്ന് ഒരു യു ട്യൂബർ….. ഈ സെന്റിമെന്റ്സിന്റെ മുകളിലൊന്നും കയറേണ്ട ജീവിക്കാൻ, ഉള്ളിൽ കുറച്ചൊക്കെ സെൻസ് ഉണ്ടായാൽ മതി എന്നാണ് പറയാനുള്ളത്.
👌ഭർത്താവിന് എന്ത് സംഭവിച്ചു എന്ന് അറിയുന്നതിന് മുൻപ് സർക്കാർ കൊടുത്ത ജോലിയിൽ കയറിയ അർജുന്റെ ഭാര്യയോട്….
അർജുനെ കൊണ്ടുവരാതെ തിരികെ വരില്ല എന്നുപറഞ്ഞ മനാഫിന്റെ മനസ് അതാണ് വലുത്. താമസിച്ചാൽ കിട്ടില്ല എന്ന ഉറപ്പില്ലാത്തോണ്ട് പോയി, ജോലി കിട്ടുമ്പോൾ പോകണം എന്ന justification ചിലർ പറഞ്ഞു,കൊടുക്കാൻ പറ്റുമെങ്കിൽ വിഷമം മാറുന്നത് വരെ ഈ സാഹചര്യത്തിൽ ഇളവ് നൽകാനും സർക്കാറിന് കഴിയില്ലേ!നിങ്ങളുടെ ഉറപ്പിനെക്കാൾ മനാഫിന്റെ ആത്മവിശ്വാസം അത് വലുതായിരുന്നു.
👌ഈശ്വർ മാൽപ്പെ
വീട്ടിലിരുന്നു പ്രെസ്സ് മീറ്റ് നടത്തുന്നത് പോലെയല്ല നിലയില്ലാ കയത്തിൽ ജീവൻ കളഞ്ഞും മുങ്ങാംക്കുഴി ഇടുന്നത്. അപകടമാണെന്ന് അറിഞ്ഞുകൊണ്ട് എഴുതിവെച്ചിട്ട് ഇറങ്ങാൻ തയ്യാറായ അദ്ദേഹത്തോട് പോലും നീതിപൂർവ്വം പെരുമാറാൻ കഴിഞ്ഞില്ല എന്നതിൽ സഹതാപം തോന്നുന്നു.രഞ്ജിത്തും മനസ്സ് മുറിഞ്ഞാണ് പോയത്.
👌ഫണ്ട് തന്നത് വാങ്ങിയപ്പോൾ യൂട്യൂബിൽ.
മനസ്സിലായില്ലേ, ആര് തന്നാലും അതിനു പിന്നിൽ ഒരു ലക്ഷ്യമുണ്ട്. പക്ഷെ അർജുൻ എന്ന ലക്ഷ്യത്തിലേക്ക് ഉന്നംവെച്ച മനാഫ്, രഞ്ജിത്ത്, മാൽപ്പെ എന്നിവരെ മറന്നു.
👌എന്തുകൊണ്ടാണ് അർജുനെ കിട്ടുന്നതിന് മുൻപ് മനാഫിനെയും മാൽപെയെയും തള്ളിപറയാത്തത്.?
ഇത് vip ഒന്നും അല്ലല്ലോ, വെറുമൊരു ഡ്രൈവർ അല്ലെ എന്ന് ചോദിച്ചയിടത്ത് എന്നോ അവസാനിപ്പിക്കാമായിരുന്ന ഒരു തെരച്ചിലായിരുന്നു, വീട്ടുകാർ പോലും ജോലിക്ക് പോയപ്പോൾ മനാഫ് അവിടെ, മീഡിയ അറ്റെൻഷൻ കിട്ടിയത് പോലും മനാഫ് കാരണമാണ്. വയനാട് ദുരന്തത്തിൽ അർജുൻ മുങ്ങി പോയതാണ്.
കാര്യം കാണുമ്പോൾ ഇതുപോലെ അതുമിതും വിളിച്ചുപറഞ്ഞ് നന്ദികേട് കാണിക്കുന്നത് പോലെ അർജുനോട് നന്ദികേട് കാണിക്കാൻ മനാഫ് തയ്യാറായില്ല എന്നത് ഇവിടുത്തെ ജനങ്ങൾ കണ്ടതാണ്.
അന്യ സംസ്ഥാനത്തിന്റെ സിസ്റ്റം ഇവിടുത്തെ പോലെയാകണമെന്നില്ല. അവിടെ മനാഫ് active ആയി നിന്നു. ജിതിൻ എന്നൊരു പേര് തന്നെ ഇടയ്ക്കിടെ സഹോദരി പറഞ്ഞ് പറഞ്ഞു നമുക്ക് മനസ്സിലായതാണ്..
തിരച്ചിലുകൾ അവസാനിക്കുമ്പോൾ ഞങ്ങളുടെയൊക്കെ നെഞ്ചിടിച്ചിരുന്നു.
അന്ന് സ്വന്തം കുടുംബത്തിലെ ഒരാൾക്ക് എന്തുപറ്റി എന്നുപോലും അറിയാതിരിക്കുമ്പോൾ മീഡിയയ്ക്ക് മുന്നിൽ കാര്യം പറയുന്ന വീട്ടുകാരെ കണ്ട് കമന്റ് ബോക്സിൽ അവരെ കുറ്റം പറഞ്ഞവരെ ഞാൻ എതിർത്തിരുന്നു. പക്ഷേ അതിന്റെ കാര്യമില്ലായിരുന്നു എന്ന് ആ സഹോദരിയും വീട്ടുകാരും വീണ്ടും വീണ്ടും എന്നെ ഓർമ്മിപ്പിക്കുന്നു…..
ഓർക്കുക മനാഫിനെ പോലുള്ള മനുഷ്യർ തുലോം കുറവാണ് ഇവിടെ. ഇനിയും എവിടെയെങ്കിലുമൊക്കെ ആവർത്തിക്കാവുന്ന ഇത്തരം കാര്യങ്ങളിൽ ആത്മാർഥമായി ഇറങ്ങാൻ ഒരാൾപോലും തയ്യാറാകാതിരിക്കാൻ ഇപ്പോൾ മൈക്കിന് മുന്നിൽ തപ്പിത്തടഞ്ഞ് വീഴുന്ന നന്ദിയില്ലായ്മയുടെ വാക്കുകൾക്ക് കഴിവുണ്ട്……
ഇനിയൊരു ആർജ്ജുൻ ആവർത്തിക്കപ്പെട്ടാൽ ഒരു മനാഫും തന്റേടത്തോടെ തന്റെതാണ് എന്നുപറഞ്ഞ് മുന്നിട്ടിറങ്ങാൻ വന്നില്ലെങ്കിൽ നമ്മൾ ആരെയാണ് കുറ്റപ്പെടുത്തുക!!
അതെ ,വീണ്ടും ആവർത്തിക്കുന്നു,
മനാഫിന് നഷ്ടം മാത്രമേയുള്ളു, സമയവും പൈസയും സമാധാനവും പിന്നെ അർജുനും!!

സഫി അലി താഹ

By ivayana