ഇന്നുംനിരന്തരം ക്രൂശിക്കപ്പെടുന്നവർക്കായി ഇപ്പോഴും പ്രസക്തി ഉണ്ടെന്ന് കരുതുന്നു 🌹🙏❤️

അവതരിക്കണമെനിക്കൊരിക്കൽ കൂടി
എല്ലാകുറ്റവുമെന്നിൽ ചാർത്തി
വേദനകടിച്ചിറക്കികുരിശിൽപിടഞ്ഞു
പാപികൾ ഇന്നും പാപികളായിത്തന്നെ
ഗോഗുൽത്താൻ മല കേറ്റാൻ
മുൾക്കിരീടവും മരക്കുരിശുമൊരുക്കട്ടെ
എന്റെ വചനം ശ്രവിച്ച നിങ്ങൾ അതെ
തെരുവീഥിയിലവരെ വിചാരണയ്ക്ക്
വെയ്ക്കാൻ കോപ്പ് കൂട്ടുക
വഴിതെറ്റിയകുഞ്ഞാടുകളെ
വീണ്ടെടുക്കാൻ തിരു മുറിവുമായ്
വീണ്ടുമവതരിക്കാം ഞാൻ
അന്ധർക്ക് കാഴ്ച നൽകാം
അഞ്ചപ്പംകൊണ്ട്അയ്യായിരം പേരെ
ഊ ട്ടിയവനെനിങ്ങൾ വിശ്വസിക്കുക
ഒരിക്കൽക്കൂടിഎന്റെരക്തവുംശരീരവും
കുരുതികൊടുക്കാൻ ഞാനൊരുക്കമല്ല
വെള്ളിക്കാശിൽ കണ്ണും നട്ട്അഭിനവ
ജൂദാസ്സ് അണിയറയിലിരിപ്പുണ്ടെന്നറിയാം
കരുതലോടെയിരിക്കാം വഴിതെറ്റിയവരെ
വഴിനടത്താനെനിക്കവതരിച്ചേ പറ്റു
പിലാത്തോസ് വീണ്ടും കൈ കഴുകി
കൊണ്ടേയിരിക്കട്ടെ ഇടത്തും വലത്തും
തുണക്കാ യാളെ തിരഞ്ഞെടുക്കട്ടെ
പാപികളോട് പൊറുക്കാൻ ഇനിയുമാവില്ല.
അവതരിക്കണമെനിക്കൊരിക്കൽ കൂടി.

ദിവാകരൻ പി കെ

By ivayana