“ഞാൻ ഹിന്ദു ആവണോ മാഷേ……”
നാരായണൻകുട്ടി ഒറ്റച്ചോദ്യം……
“നിയ്യ് നിയ്യല്ലാതാവര്ത്……
അത്രേ…യ്ക്ക്….പറയാൻ… ള്ളൂ…..
ഹിന്ദു ആയോണ്ടായില്ല്യല്ലോ….. .പിന്നെ ചെറമനും മൊളയനും പറയനും നായാഡീം ഈഴവനും നായരും നബൂരിം അങ്ങനെ പലതും
ഒക്കെ ആവണ്ടഡോ…… അത് ല് ഇഷ്ട്ടളളത് ആവാൻ പറ്റ്വോഡോ…..
നിയ്യിപ്പോ… ഏതാ ആവണ്…..
ഇഷ്‌ട്ടള്ളത്….ആവാലോ… ല്ലേ…..?”
മാഷ്….മുറ്റത്ത് തളംകെട്ടി നിന്ന വെള്ളം കൈക്കോട്ടുകൊണ്ട്, തൊടിയിലേക്ക് ഒഴുക്കിവിട്ടു…..
“മാഷ്… പൂക്കളം ഇട്ട്ല്ല്യെ….ഇക്കൊല്ലം……?”
“അവറ്റക്ക്……. അല്ലെങ്ങെത്തന്നെ……
രണ്ട് ദെവസത്തെ ആയുസ്സേള്ളൂ……
അവരവടെ നിക്കട്ടെ …കൊഴിയോളം….”
“മാഷ് പ്പോ…..അത് നും എതിരായോ……?”
“എതിരായിട്ടല്ലഡോ…..അവരും പൂത്തു വിരിഞ്ഞ് നിക്കട്ടെ……
മാത്രല്ല…..എത്ര ശലഭങ്ങളാ…. അതോണ്ട് ജീവിച്ച് പോണ്…..
അവരും ജീവിക്കട്ടെ….”
നീലാകാശം……..
ഇടക്ക് ചിതറി ക്കിടക്കുന്ന വെളുത്ത മേഘങ്ങൾ…..
“അൻവറ് കത്തിക്കേറ് ണ് ണ്ടല്ലോ….. നാരായണങ്കുട്ട്യേ…..
ആയാളേം…… അമ്പത്തൊന്ന് വെട്ട്വോ….. ഇവര്…..”
“അക്കളി…… ഇനി നടക്കില്ല്യാ….. മാഷേ….. പാർട്ടിക്കാരൊക്കെ…. ഉള്ള് ല് കലി എളകി നിക്ക്വ…..”
“പാർട്ടിക്കാരും ജെനോം പറയണ്ടതാ അൻവറ് വിളിച്ച് പറയണത്……
ആ തമിഴിലെ….. രാജനീടെ…..
“ഭാഷാ” സിനിമേല്…. ഒരു അൻവറി ല്ല്യേ….. അതാപ്പോ ഈ അൻവറിന്റെ റോള്……
ഏതായാലും അവൻ ആണാ…..
എല്ലാരേം ഒന്ന് വെറപ്പിച്ചു…..
ന്ന് ട്ട് പ്പോ…. ബി ജെ പ്പി ക്ക് താലത്ത് ല് സീറ്റ്‌ ഇണ്ടാക്കിക്കൊട്ത്തോര…….
അവനെ തിന്നാൻചെല്ല്ണ്…..
എന്തായാലും കുപ്പായം ചുളിയാത്ത നേതാക്കമ്മാരൊക്കെ…..
ഇത്തിരി പര്ങ്ങല് ലാ…..
ചെലര്ടെ മൊകൊക്കെ….മൂത്രൊഴിക്കാൻ വല്ലാണ്ടെ….മുട്ട്യെന്തിള്ള ഭാവത്ത്ലാ……
നെഗളിപ്പ് അല്ലെങ്കിലും ഇത്തിരി കൂടി…. നാൽപ്പത്തൊന്ന് കാറ്ന്റെ അകമ്പഡീം….. അമ്പത്തൊന്ന് വെട്ടും….. ഫൂ….. “
മാഷുടെ കണ്ണുകൾ ചുവന്നു തുടുത്തു…..
“മാഷ്ക്ക്…. തോന്ന്ണ് ണ്ടോ…..ഞ്ഞി…. ഭരണം കിട്ടുംന്ന്……?
ബി ജെ പി ക്ക് സീറ്റ്ണ്ടാക്കി കൊടുക്കണോര്ക്ക്….?”
“ഭരണം കിട്ടര്ത്…..
കിട്ട്യാ…. കമ്മ്യൂണിസ്റ്റ് പാർട്ടി ഇല്ല്യാണ്ടാവും….
കമ്മ്യൂണിസ്റ്റ് ആശയങ്ങളും പാർട്ടികളും….
ഇവര് ചത്താലും……
ഇമ്മളൊക്കെ ചത്താലും….
ഇവടെ വേണം……”
മാഷ്…. വികാരഭരിതനായി……

By ivayana