പ്രണയത്തിന്റെ
സൗന്ദര്യം
മുഖക്കുരുവിൽ
ആവാഹിച്ചു
തിരശ്ശീലയിൽ
ആടിതകർത്ത
വേഷങ്ങളിൽ
നിയെത്രയോ
സുന്ദരിയായിരുന്നു
സീതയെപ്പോൽ
പ്രണയവിരഹ
നൊമ്പരങ്ങളും പേറി
ജീവതം
വരച്ചിടുമ്പോൾ
നീയൊരു
നിറവസന്തമായിരുന്നു
ചെളിക്കുത്തുവീണ
നർമ്മങ്ങളിൽപോലും
ചിരിക്കുമ്പോൾ
നിലാവുദിച്ചപോലെ
നിന്നഴകുവിരിഞ്ഞ
മിഴികൾ
തിളങ്ങിയിരുന്നു
കാഴ്ചയുടെ
നീർമാതളം
പൂത്തിരുന്നത്
നിന്നിലായിരുന്നു
സ്വാസിക
വിഷ്ണു പകൽക്കുറി