രചന : എസ്കെകൊപ്രാപുര ✍
കാതിലൊരു ശലഭം മൂളി
കാമിനിയുടെ വരവറിയിച്ചു
മിഴികളിൽ..വർണ്ണങ്ങളാൽ…
ശലഭം… തോഴിതൻ ചിത്രം വരച്ചു…
കൗതുക കണ്ണുകൾ തേടീ..യകലേ
ശലഭം വരച്ചൊരാ സുന്ദരിയെ …
ശലഭം വരച്ചൊരാ സുന്ദരിയെ…
പൂമരച്ചില്ലയിൽ മുട്ടിയിരുമ്മി
അനുരാഗം പാടീ തേൻകുരുവികൾ…
മലരിൻമധു മൊത്തി
നനച്ചൊരാ ചുണ്ടിൻ
പ്രണയം കൈമാറും
ഇണക്കുരുവികൾ…
കാണും മിഴികൾ… ഇമ മുറിയാതെ..
നിന്നെത്തേടും… മനമറിയാതെ…
കിനാവിൽ പൂവിട്ട സുന്ദരീ…
എൻ കിനാവിൽ പൂവിട്ട സുന്ദരി…
കാതിലൊരു ശലഭം മൂളി
കാമിനിയുടെ വരവറിയിച്ചു
മിഴികളിൽ.. വർണ്ണങ്ങളാൽ..
ശലഭം…. തോഴിതൻ ചിത്രം വരച്ചു…
കൗതുക കണ്ണുകൾ തേടീ..യകലേ
ശലഭം വരച്ചൊരാ സുന്ദരിയെ..
ശലഭം വരച്ചൊരാ സുന്ദരിയെ…
മന്ദഹാസം തൂകും പൂനിലാവിൽ
ചില്ലപൊഴിക്കും പൂദലമെത്തയിൽ
മഞ്ഞിൽ നനഞ്ഞു
കുളിരിട്ട മാരുതൻ
മെയ്യിൽ തഴുകി
കുളിരൂറും നേരം…
നിന്നെത്തേടും… നീ വരുവോളം
കാത്തിരിക്കും… പാതിരാവോളം
അകതാരിലാശിച്ച സുന്ദരീ..
എൻ അകതാരിലാശിച്ച സുന്ദരി…
കാതിലൊരു ശലഭം മൂളി
കാമിനിയുടെ വരവറിയിച്ചു
മിഴികളിൽ… വർണ്ണങ്ങളാൽ…
ശലഭം…തോഴിതൻ ചിത്രം വരച്ചു…
കൗതുക കണ്ണുകൾ തേടീ..യകലേ
ശലഭം വരച്ചൊരാ സുന്ദരിയെ…
ശലഭം വരച്ചൊരാ സുന്ദരിയെ…