രചന : ബേബീ സരോജം കുളത്തൂപ്പുഴ ✍
കൊഞ്ചുന്ന പൈതലിൻ
പുഞ്ചിരിയിൽ തഞ്ചും
മനോഹാരിത…
വിടരുകുന്ന മലരിൻ
പുഞ്ചിരിയിലും
മനം കവരും ഭംഗിയും ….
പല്ലില്ലാമോണകാട്ടിച്ചിരിക്കും
മുതിർന്ന പൗരരും
ചന്തമായ് വാണിടുന്ന കാലം…
രൗദ്രതയാം ഭാവത്തിൽ
കഴിയും ദമ്പതിമാർ
ഒന്നു പുഞ്ചിരിച്ചിടുമ്പോൾ
മാഞ്ഞു പോം വൈരവുമൊത്തവണ്ണം.
ശത്രുവായെതിരെ വരും
മർത്ത്യനെ കണ്ടൊന്നു
പുഞ്ചിരിച്ചീടുകിൽ
ശത്രുതയലിഞ്ഞില്ലാതായ് പരസ്പര –
മാശ്ലേഷിച്ചു മിത്രമായ് വരും…
ചിരിയൊരു പുഞ്ചിരി മതി
ജീവിതക്ലേശമകറ്റുവാൻ
ചേലോടെ ചാരേ വന്നൊരു
പുഞ്ചിരി തന്നീടുക….!!!