രചന : മോഹനൻ താഴത്തേതിൽ✍
വിരസമായ ഒരു ദിവസത്തെക്കൂടി ജനൽപ്പാളിയിൽക്കൂടി തുറിച്ചു നോക്കി. പണ്ട് പുലർകാലവും, ഉദയകിരണങ്ങളും, പക്ഷികളുടെ ശബ്ദവുമൊക്കെ എത്ര ഇഷ്ടപ്പെട്ടിരുന്നു. അറിയാതെ ഒരു ദീർഘനിശ്വാസം
ചിറകടിച്ചു പറന്നു പോയത് ചിരികൊണ്ടു മറച്ചു പിടിക്കാൻ ഇപ്പോഴായി വ്യഗ്രതയില്ല എന്ന് മനസ്സു മന്ത്രിച്ചു.
കുറച്ചു ദിവസമായി അകാരണമായ ഒരു ചാഞ്ചാട്ടം സംഭവിക്കുന്നുണ്ട്. ഒരു താളപ്പിഴ. ഒന്നിനും ഉത്സാഹമില്ലായ്മ. ഒരു കള്ളച്ചിരി കൊണ്ട് അയാൾ അയാളെത്തന്നെ കളിയാക്കി. ഇനി എന്തു പറയാനാണ്.
എല്ലാം കൈവിട്ടു പോയില്ലേ?
ആദ്ധ്യമായിട്ടാണ് ഇത്രയും വികാരഭരീതനാവുന്നത് എന്നു തോന്നി.നിരാശയുടെ കൂരിരുട്ട് ഭയപ്പെടുത്തുന്നു. പിറകോട്ടു നോക്കാനിനി വയ്യ. മുന്നിൽ വഴിയുണ്ട്. പക്ഷേ ഇതുവരെ ആ വഴികളെ സ്വയം പഴിച്ചതല്ലേ?
ഇനി…..? ഇനിയെന്ത്? ആ ചോദ്യം ഭയപ്പെടുത്തുകയാണ്. ഇനിയും കുടിച്ചാൽ താൻ ഇല്ലാതാവും. ഡോക്ടറുടെ വാക്കുകൾ മനസ്സിൽ അലയടിക്കുകയാണ്.
ഇനി ജീവിച്ചിട്ടെന്തു കാര്യം. മറു ചോദ്യം സമാനിപ്പിക്കുമോ?
ഏതു സാഹചര്യത്തോടും ശക്തമായി പ്രതികരിക്കുകയും,, നിലപാടെടുക്കുകയും ചെയ്തിരുന്ന താൻ ജീവിക്കാൻ എന്തേ മറന്നു പോയി? ആദ്ധ്യമായി ഹൃദയവ്യഥ തിരിച്ചറിയുകയാണോ?
തനിക്കിന്ന് ആരുമില്ല എന്ന നഗ്ന സത്യം അയാളെ ഭയപ്പെടുത്തി. അമ്ഫത്തിയെട്ടു വയസ്സ് കടന്നു പോയത് അറിഞ്ഞതേയില്ല. ഉയർന്ന വിദ്യാഭ്യാസത്തിനു ശേഷം, IAS ൽ ചേരുമ്പോൾ ഒരുപാട് ആഗ്രഹിച്ചിരുന്നു , മികച്ച കൃത്യനിർവ്വഹണം ചെയ്യാൻ കഴിയണമെന്ന്. അതുകൊണ്ടു തന്നെ വെച്ചടി വെച്ചടി കയറ്റമായിരുന്നു ഉയരങ്ങളിലേക്ക്. വേണ്ടപ്പെട്ടവരെല്ലാം വിട്ടു പിരിഞ്ഞപ്പോഴും, സ്വന്തം ജീവിതം ഒറ്റക്കു നയിച്ചു. ജോലിഭാരവും, കൃത്യനിർവഹണത്തിലെ നീഷ്ക്ർഷതയും തന്നെ ഒരു പുകവലിക്കാരനും , മദ്യപാനിയുമായി മാറ്റിയെടുത്തു.
തന്നെ കാർന്നുകൊണ്ടിരുന്ന ക്യാൻസർ അറിഞ്ഞപ്പോഴേക്കും, ഭീകരാവസ്ഥയിൽ എത്തിയിരുന്നു. ബന്ധുക്കളില്ല, സുഹൃത്തുക്കളില്ല, കുടുംബമില്ല, മക്കളില്ല. ശശനഷ്ടങ്ങളുടെ പട്ടിക അയാളെ തുറിച്ചു നോക്കാൻ തുടങ്ങിയീട്ട് കുറച്ചു കാലമായി. അതു ജീവിതത്തേയും കാർന്നു തിന്നുമെന്ന് കരുതിയില്ല.
ഡോകാടറുടെ വാക്കുകൾ ചിന്താമണ്ഠലത്തിൽ അലയടിക്കുകയായിരുന്നു.
ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ് താങ്കളുടെ ശ്വാസകോശം. Sorry.
ആദ്യമായി അയാൾ വെയിലത്തു. തന്റെ ശകാതിയെല്ലാം ഒലിച്ചു പോകുന്നത് തന്നെ ഭീരുവാക്കുന്നു എന്ന നഗ്നസത്യം തിരിച്ചറിയുകയായിരുന്നു. ഏതു നിമിഷവും തന്റൊ ഹൃദയസ്പന്ദനം നിലച്ചു പോകാം. ……ഇനിയധികം
നേരമില്ല എന്ന ഓർമ്മപ്പെടുത്തൽ അയാളെ തളർത്തുകയായിരുന്നു.
glassലേക്ക് സ്കോച്ചു വിസ്കി പകരുമ്പോൾ ചുണ്ടിൽ ഒരു ചിരി വിടർന്നു. ഇനി ഇവനു മാത്രമേ തന്നെ രക്ഷിക്കാൻ കഴിയൂ. ജീവിതത്തിൽ നിന്ന്. ……നിത്യ ശാന്തിയിലേക്ക്.
ഒറ്റവലിക്ക് ഗ്ലാസിലെ പാനീയം കുടിച്ചു തീർത്തു. വിൽസ് സിഗരറ്റിന്റെ പുക വട്ടം കറങ്ങുന്നതും നോക്കി ചാരുകസേരയിലേക്ക് ചാഞ്ഞു. ഒരു സ്വപ്നത്തിൽ എന്നപോലെ ഓരോ മുഖങ്ങൾ മിന്നിമറയുന്നു. ഒരു മയക്കത്തിലേക്ക് വീഴാൻ തുടങ്ങുമ്പോഴാണ്, തന്റെ ജീവിതത്തെ പിടിച്ചു കുലുക്കിയ ആ മുഖം തെളിഞ്ഞു വന്നത്. വർഷങ്ങളായി മനസ്സാൽ മരവിച്ചു കിടന്നിരുന്ന ഓർമ്മകൾ കൺമുന്നിലൂടെ മിന്നി മറയുന്നു. അതെ. …അവൾ. തന്റെ ജീവിതത്തെ ഈ വിധമാക്കിയത്
അവളുടെ ഓർമ്മകളായിരുന്നു.
അവളുടെ വിവാഹ ദിവസം തുടങ്ങിയതാണ് തന്റെ മദ്യപാനം. ഇന്നുവരെ തുടർന്നു. ഇനി വയ്യ. ഇനി എല്ലാം നിർത്തണം.
വേച്ചുവേച്ച് എഴുന്നേറ്റ് അലമാറയിൽ നിന്ന് കുറേക്കാലമായി സൂക്ഷിച്ചു വെച്ചിരുന്ന അവളുടെ ഫോട്ടോ നോക്കി ഒരു ദീർഘനിശ്വാസം വിട്ടു. ഡയാനാ…..
ആ വിളി അന്തരീക്ഷത്തിൽ പ്രകമ്പനം കൊള്ളുന്നത് ചെവിയോർത്തു.മനസ്സ്മന്ത്രിച്ചു …ഇതുവരെ ജീവിച്ചു. ഇനി വയ്യ. നീ എവിടെയാണെന്നറിയില്ല. ഞാൻ മടങ്ങുന്നു. മരണത്തിനു കീഴടങ്ങാൻ എനിക്കു വയ്യ. ഞാൻ മരണത്തെ കീഴടക്കും.
വീട്ടുജോലിക്കാരനോട് പൊയ്ക്കോളാൻ പറഞ്ഞ് അലമാറ തുറന്നു. രഹസ്യമായി സംഘടിപ്പിച്ച ഉറക്കഗുളികയുടെ കുപ്പി തുറന്ന് ഒരെണ്ണമെടുത്ത് ചിരിച്ചു. ആ ചിരി മുറിക്കുള്ളിൽ പ്രകമ്പനം കൊള്ളുമ്പോൾ, സ്വയം കളിയാക്കുകയാണോ എന്നു തോന്നി. അത് വാശി കൂട്ടുകയായിരുന്നു.
ഒരു കടലാസ് എടുത്ത് എന്തൊക്കെയോ എഴുതാൻ ഉദ്ദേശിച്ചു. വിരലുകൾ വഴി തിരിച്ചു വിട്ടപ്പോൾ ‘ വിട’ എന്ന
അക്ഷരങ്ങൾ പിറന്നു വീണു.
ഉറക്കുഗുളികയും, മദ്യവും. മരണം ആഘോഷിക്കാൻ,വിജയം ഉറപ്പിക്കാന്‍ ഇതിലും നല്ല കോമ്പിനേഷൻ മറ്റൊന്നുമില്ല.
കണ്ണുകൾ മങ്ങുന്നതും, തല കറങ്ങുന്നതും തിരിച്ചറിഞ്ഞപ്പോൾ അയാൾ കട്ടിലിലേക്ക് ചാഞ്ഞു. അപ്പോഴും അന്തരംഗം പിറുപിറുക്കുന്നുണ്ടായിരുന്നു.
ഞാൻ തോൽക്കില്ല…എനിക്ക് തോൽപ്പിക്കണം.
ആത്മാവ് കൂടുവിട്ടു പറക്കാൻ തുടങ്ങീയപ്പോൾ കൺമുന്നിൽ ഒരു നക്ഷത്രം തെളിഞ്ഞു വന്നു. അത് ഡയാനയുടെ ആത്മാവായിരുന്നു.
വിവാഹരാത്രിയിൽത്തന്നെ ആത്മഹത്യ ചെയ്ത തന്റെ ഡയാന.
ആത്മാവ് ആത്മാവിൽ വിലയം പ്രാപിക്കാൻ വെമ്പലോടെ കാത്തിരുന്ന ഡയാന.
തോൽവി….ഇനിയതു തിരുത്താൻ കഴിയില്ല….അയാളുടെ ആത്മാവ് പിറുപിറുത്തു.