ലോക പുഞ്ചിരി ദിനം (WorldSmile Day) ഓരോ വർഷവും ഒക്ടോബർ മാസത്തിലെ ആദ്യ വെള്ളിയാഴ്ച ആഘോഷിക്കപ്പെടുന്നു. പുഞ്ചിരിയുടെ മഹത്വം ഓർക്കാനും, നമ്മുടെ ചുറ്റുപാടിൽ നിന്നുള്ളവരിലേക്ക് പുഞ്ചിരിയിലൂടെ സ്നേഹവും ആശ്വാസവും പകരാനുമുള്ള ഒരു ദിവസമാണിത്.
1999-ൽ ഹാർവി ബാല്ല്‍ എന്ന കലാകാരനാണ് ലോക പുഞ്ചിരി ദിനത്തിന്റെ ആരംഭം കുറിച്ചത്. 1963-ൽ ഹാർവി ബാല്ല്‍ ‘സ്മൈലി’ എന്ന് അറിയപ്പെടുന്ന പ്രസിദ്ധമായ സ്മൈലി മുഖം രൂപകൽപ്പന ചെയ്‌തു. ഈ ലോഗോ ലോകമെമ്പാടും വമ്പിച്ച രീതിയിൽ സ്വീകാര്യമായിരുന്നു.
ഹാർവി ബാല്ല്‍ വിശ്വസിച്ചത്, ലോകം മുഴുവൻ ഒരു ദിവസം മുഴുവൻ പുഞ്ചിരിയിലൂടെയും, നല്ല പ്രവൃത്തികളിലൂടെയും സന്തോഷം പകരാൻ ശ്രമിക്കണമെന്നും അതുവഴി മനുഷ്യർക്ക് പരസ്പര ബഹുമാനവും പൂർണ്ണതയും നേടാനാകുമെന്നുമാണ്
.പുഞ്ചിരിയുടെ ശക്തിയും പ്രസക്തിയും
പുഞ്ചിരിക്ക് ശാരീരികവും മാനസികവുമായ അത്ഭുതകരമായ പ്രയോജനങ്ങളുണ്ട്. ഒരു മധുരപ്പുഞ്ചിരി നമ്മുടെ മനസ്സിൽ കുളിർമയുള്ള ആനന്ദം പകരുന്നു.
മാനസിക സമ്മർദ്ദം കുറയ്ക്കുകയും, ശാരീരികാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പുഞ്ചിരിക്കുമ്പോൾ ശരീരത്തിൽ എൻഡോർഫിനുകൾ എന്ന സന്തോഷ ഹോർമോണുകൾ സജീവമാകുന്നു, അതുവഴി തങ്ങളുടെ സംവേദനങ്ങളും മൂഡും നല്ലതിനായി മാറുന്നു.
പുഞ്ചിരി ദിനത്തിൽ ജീവിതത്തിലേക്ക് ഒരു പുഞ്ചിരിയിലൂടെ ആനന്ദം കൊണ്ട് വരിക.
മറ്റുള്ളവരെ പുഞ്ചിരിപ്പിക്കുക. നിങ്ങളുടെ പുഞ്ചിരിയിലൂടെ മറ്റുള്ളവരുടെയും ദിവസം ഉജ്ജ്വലമാക്കുക. പരിചിതരായവരെയും പരിചയമില്ലാത്തവരെയും ഒരുപോലെ സന്തോഷിപ്പിക്കുക.നല്ലപ്രവർത്തികൾ ചെയ്യുക: പുഞ്ചിരി ദിനം നല്ല പ്രവർത്തികൾക്കും, സുഹൃത്തുക്കളെ, കുടുംബാംഗങ്ങളെ, സഹപ്രവർത്തകരെ സന്തോഷിപ്പിക്കുന്ന ചെറിയ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക.
സ്വന്തം ആനന്ദം കണ്ടെത്തുക. നിങ്ങളെ സന്തോഷിപ്പിക്കുന്ന പ്രവർത്തികൾ ചെയ്യുക. ഒരു നല്ല പുസ്തകം വായിക്കുക, പ്രിയപ്പെട്ട സിനിമ കാണുക, അല്ലെങ്കിൽ പ്രിയപ്പെട്ട സ്ഥലങ്ങളിലേക്കുള്ള യാത്ര ചെയ്യുക.
ഒരാളിൻ്റെ പുഞ്ചിരിക്കുന്ന മുഖം കാണുന്നവരിലും സന്തോഷത്തിൻ്റേതും, ശാന്തിയുടേതുമായ അലയൊലികൾ സൃഷ്ടിക്കും എന്ന വസ്തുത ഈ പുഞ്ചിരി ദിനത്തിൽ ഓർമ്മിപ്പിക്കുന്നു.
ചിരിച്ചാലും മരിക്കും, കരഞ്ഞാലും മരിക്കും എന്നാൽ പിന്നെ ചിരിച്ചു കൊണ്ട് മരിച്ചു കൂടെ എന്ന സിനിമാഗാനമാണ് ഈയവരത്തിൽ പ്രസക്തമായിട്ടുള്ളത്.

By ivayana