പുകയില ഗന്ധം സഹിക്കവയ്യാതന്നമ്മ
പടി ചാരി പതിയെ പുറത്തുപോയി
പതിനാറുതികയാത്ത എൻമകനിപ്പോഴും
പതിവായി പുകവലി ശീലമാക്കി

ഒരു നേരത്തന്നത്തിനന്യന്റെ വീട്ടിലെ
ഓടയിൽ കിടന്നുഴുതു വിയർത്തപ്പോൾ
ഒടുങ്ങാത്തഹൃദയത്തിന്മോഹങ്ങളോക്കയും
ഒതുക്കിയിരുന്നത് ഇവനെയോർത്ത്

അടയാത്ത മുറിവാതിൽ തളളിതുറന്നന്ന്
അരികിലായി ചെന്നൊന്നു നോക്കുംനേരം
അരിമണിപൊടിയെന്തൊ മൂക്കത്തുവെക്കുന്നു
അനുവാദമില്ലാതെയകത്ത് കടന്നതിൽ

തീക്കനൽ കണ്ണുകൾ തുറുപ്പിച്ചടുത്തതും
തീ കത്താൻ വച്ചൊരു വിറകുകൊള്ളിയാൽ
തുരുതുരെയെന്നെന്നെയടിച്ചു തുടങ്ങിയതും
തളർന്നു വീണൊരായെന്നെയും വലിച്ചിട്ട്

മുറിവാതലടച്ചതു അലർച്ചയിലായതും
മനസ്സിൽ തകർന്നതോ ആകാശഗോപുരം
മാതൃസ്നേഹത്താൽ പോതിഞ്ഞോരീ പൈതങ്ങൾ
മരണ തുല്യരായി ജീവിപതെന്തേ..?

By ivayana