കാറ്റിൻ മർമ്മരങ്ങൾക്കും
ചൊല്ലുവാനേറെയുണ്ട്.
കാതങ്ങളകലെയാണെങ്കിലും
കാതോർക്കണം.
ആത്മനൊമ്പരങ്ങളിലാശ്വാസ
കിരണമാകണം
നെഞ്ചിൽ നിറയുന്ന സ്നേഹം
കണ്ണിൽ തിളങ്ങണം.
കണ്ണുനീരുപ്പിട്ട ദുഃഖങ്ങളെ
പങ്കിട്ടെടുക്കണം.
കരുതലിൻ തണലായ് നില്ക്കും
താതന്ന് താങ്ങാകണം.
കനൽ ചൂട് ചുമക്കുന്ന നേരത്ത്
കനിവിന്റ ഉറവയാകണം
അമ്മയെ സ്നേഹമന്ത്രമായ്
നെഞ്ചിൽ കരുതണം.
കുറ്റപ്പെടുത്തുവാനായി മാത്രം
കുറ്റങ്ങളെന്തിന്ന് തേടണം
എല്ലാരുമുറ്റവരെന്ന് ഊറ്റം കൊണ്ട്
നടക്കണം.
നമ്മൾ ഊറ്റം കൊണ്ട് നടക്കണം.

By ivayana