പൂക്കളം പൂക്കളം
ഓണത്തപ്പന് പൂക്കളം
ഓണത്തുമ്പിക്കും പൂക്കളം
കാർമുകിൽ കണ്ടാൽ
മഴവില്ലാടും
മയിലമ്മക്കും പൂക്കളം.
പൂക്കളം പൂക്കളം ,
കാക്ക കൂട്ടിൽ കള്ളം,
കാട്ടുന്ന കുയിലമ്മക്കും ,
അണ്ണാറക്കണ്ണനും പൂക്കളം.
കറ്റ കറ്റ കയറിട്ട് ..
കയറാലഞ്ചു മടക്കിട്ട് ,
നെറ്റിപൊട്ടം പൊട്ടിട്ട് ,
മലയാളിക്കും പൂക്കളം.
ആറപ്പൂവേ ആറപ്പൂവേ,
തൃക്കാരപ്പനുംപൂക്കളം.
കാണം വിറ്റിട്ടോണം ,
ഉണ്ണുന്ന നാട്ടുകാർക്കും ,
പൂക്കളം..പൂക്കളം പൂക്കളം .
ഭാരതാംബക്കു പൂക്കളം
അതിർത്തി കാക്കുംസോദരർക്കും
ആരോഗ്യം നോക്കുന്ന സോദരിമാർക്കും
പൂക്കളം പൂക്കളം ……
കള്ളവും ചതിവുംഇല്ലാതെ,
നാടുഭരിച്ചോരു ,
മാവേലിക്കും പൂക്കളം.
ആറപ്പൂവേ ആറപ്പൂവേ..
മാവേലി നാട് വാണീടും കാലo,
മനുഷ്യരെല്ലാരും ഒന്നുപോലെ .
പൂക്കളം..പൂക്കളം
എല്ലാവർക്കും…….പൂക്കളം.

രാജേഷ് ,സി .കെ
ദോഹ ഖത്തർ

By ivayana