ഓണത്തിൻ്റെ തിരുവോണത്തിൻ്റെ
നാലാമത്തെ നാളാണ് വിശാഖം
ഈ നാളാണ് ഓണച്ചന്ത നാൾ
പഴമയുടെ ഓണാഘോഷങ്ങളിൽ വിശാഖത്തിന് വലിയ പ്രാധാന്യമുണ്ട്. ഓണച്ചന്ത തുടങ്ങിയിരുന്നത് വിശാഖം നാളിലാണ്. ഇന്ന് സദ്യ വട്ടങ്ങൾക്ക് പച്ചക്കറികളും മറ്റും വാങ്ങുകയും സദ്യയൊരുക്കി തുടങ്ങുകയും ചെയ്യുന്ന ദിവസം.

വിശാഖം നക്ഷത്രത്തിൽ ജനിച്ച
സ്ത്രീകളെ സംബന്ധിച്ചിടത്തോളം സുന്ദരികളും സുശീലയും അടക്കവും ഒതുക്കവുമുള്ളവരുമായിരിക്കും. ആഡംബരഭ്രമവും ആഭരണ ഭ്രമവും കുറവായിരിക്കും. ധാർമ്മികതയും കുലീനത്വവും ഈശ്വര വിശ്വാസവുമുണ്ടായിരിക്കും. ധാരാളം സ്നേഹിതരും മൃദുത്വവും ഐശ്വര്യവും പുണ്യസ്ഥലങ്ങളിൽ ഭക്തിയും വ്രത ധർമ്മാദിയിൽ വിശ്വാസവും ബന്ധുക്കളിൽ സ്നേഹവുമുണ്ടായിരിക്കും. ഇവരുടെ ശരീരപ്രകൃതി ഇവർക്കു തന്നെ വിനയായും വരാം. മധുരമായി സംസാരിക്കും. സാധാരണ ജീവിതം ഇഷ്ടപ്പെടുന്നവരാണിവർ. ചിലർ എഴുത്തുകാരനായിരിക്കും. കലാ സാഹിത്യത്തിൽ പ്രഗത്ഭയായിരിക്കും. ഭർത്താവിനെ ദൈവത്തെപ്പോലെ വിചാരിക്കുന്നവരാണിവർ. ഇവരുടെ സ്നേഹാദരങ്ങൾക്കൊണ്ട് ഭർതൃഗൃഹത്തിൽ നല്ല സ്ഥാനം ലഭിക്കുന്നു. ഇവരുടെ സംരക്ഷണ സ്വഭാവം കുടുംബത്തിലെയും അകന്ന ബന്ധത്തിലുള്ളവരെയും ഇവരിൽ ആകർഷിക്കപ്പെടുകയും വലിയ സ്ഥാനമാനങ്ങൾ ഇവർക്കിതു വഴി ലഭിക്കുകയും ചെയ്യുന്നു.

വിശാഖം നക്ഷത്രക്കാർ നല്ല ഊർജ്ജസ്വലതയും ബുദ്ധി സാമർത്ഥ്യമുള്ളവരുമാണ്. ശരീരപ്രകൃതിയാകട്ടെ ഒന്നുകിൽ തടിച്ചിരിക്കും അല്ലെങ്കിൽ മെലിഞ്ഞിരിക്കും, ചെറിയ ശരീരവുമായിരിക്കും. ഇവർ ഈശ്വരവിശ്വാസികളും സത്യസന്ധരുമാണ്. എന്നാൽ, പഴയ മാമൂലുകളും യാഥാസ്ഥിതികത്വവും ഇവർക്ക് വിശ്വാസമില്ല. ഇവർ എപ്പോഴും പുതിയ ഐഡിയയിൽ വിശ്വസിക്കുന്നവരും അതിനെ മാത്രം സ്വന്തമാക്കാ ഇഷ്ടപ്പെടുന്നവരുമാണ്.
ഇവർ സ്വന്തം കുടുംബം വിട്ട് ദൂരെ താമസിക്കുന്നവരുമായിരിക്കും. മറ്റുള്ളവരോട് വളരെ ആത്മാർത്ഥതയും സ്നേഹവുമുള്ളവരാണ്. ഉദാര ഹൃദയരാണ് ഇവർ ചാതുര്യത്തോടെ സംസാരിക്കുമെങ്കിലും കാര്യങ്ങൾ മറച്ചു വയ്ക്കുന്നവരാണിവര്‍. അടിമത്വം ഇവർക്ക് ആത്മഹത്യാപരമാണ്. മതത്തെ ഇഷ്ടപ്പെടുമെങ്കിലും മതഭ്രാന്തന്മാരായിരിക്കില്ല. ആരെയും ദ്രോഹിക്കാൻ ഇവർക്കിഷ്ടമില്ല. ദൈവത്തിൽ വിശ്വസിക്കുന്നു. ചിലരിൽ കുടുംബജീവിതത്തിൽ നിന്നും വ്യതിചലിച്ച് സന്യാസ ജീവിത ത്തിലേക്ക് തിരിഞ്ഞെന്ന് വരാം. അത് ജാതക വിശകലനത്തിനു ശേഷമേ പറയാൻ കഴിയൂ. ഇതൊക്കെയാണെങ്കിലും കുടുംബം നോക്കുന്നതിൽ ഇവർ പ്രഗത്ഭരാണ്. ഇവർ നല്ലൊരു പ്രാസംഗികരാണ് എത്ര വലിയ ജനക്കൂട്ടത്തിനിടയിലും ഇവർ ശ്രദ്ധിക്കപ്പെടും. വാക് മത്സരങ്ങളിൽ പ്രഗത്ഭരും സമ്മാനങ്ങൾ വാങ്ങുന്നവരുമായിരിക്കും. രാഷ്ട്രീയത്തിൽ ശോഭിക്കും. ആവശ്യത്തിനു മാത്രം പണം ചിലവഴിക്കുന്നവരാണിവർ. സ്വന്തം ബിസിനസ്സിൽ ശോഭിക്കും, ഉത്തരവാദിത്വമുള്ള ജോലി, മതപരമായ കാര്യങ്ങളിലും ബാങ്കിംങ്, കണക്കു മാസ്റ്റർ, ടീച്ചർ എന്നിവയിലും ശോഭിക്കും

ഓണക്കോടിയും ഓണസദ്യയും ഈ ആഘോഷത്തിലെ ഒഴിച്ചുകൂടാൻ വയ്യാത്ത ചടങ്ങുകളാണ്. എന്നാൽ വിഭവങ്ങളുടെ കാര്യത്തിൽ പല ദേശങ്ങളിലും വ്യത്യാസങ്ങൾ കാണം. കറികളുടെ കാര്യത്തിലും ചിട്ടവലട്ടങ്ങളിലുമെല്ലാം ഈ വ്യത്യാസം പ്രകടമാണ്. എങ്കിലും ഉപ്പേരിയും പായസവും പഴംനുറുക്കും പപ്പടവുമില്ലാത്ത ഓണസ്സദ്യ ഇല്ലതന്നെ.

ഓണസദ്യ വിഭവസമൃദ്ധമാക്കാൻ മലയാളി എന്നും പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു. ‘കാണം വിറ്റും ഓണം ഉണ്ണണം’ എന്ന പഴമൊഴി തന്നെ ഉദാഹരണം. വർഷം മുഴുവൻ പഞ്ഞമാണെങ്കിലും തിരുവോണ ദിവസം മാത്രം വീട്ടിൽ അവനവന് ആവും വിധം ഒരു സദ്യക്കുള്ള വട്ടമൊരുക്കാൻ സാധിക്കണമെന്ന പ്രാർത്ഥനയാവും എല്ലാ മലയാളികളുടെയും മനസിൽ.

കൂട്ടുകുടുംബ വ്യവസ്ഥിതി നിലനിന്നിരുന്ന കാലത്ത് വീട്ടുകാരണവർ കുടുംബാംഗങ്ങൾക്ക് ഓണക്കോടി നൽകിയിരുന്നു. കുട്ടികൾക്ക് നൽകുന്ന വസ്ത്രങ്ങളിൽ ‘മഞ്ഞക്കോടി’യാണ് പ്രധാനം. അത്ര വ്യാപകമായല്ലെങ്കിലും ഇന്നും ഈ ചടങ്ങുകൾ ഒരനുഷ്ഠാനം പോലെ പല കുടുംബങ്ങളിലും തുടർന്നു വരുന്നു.
ഇതെല്ലാം നടക്കുന്നത് വിശാഖം നാളുകളിലാണ്

കാലങ്ങൾ കഴിയവേ ഈ ആചാരങ്ങൾ ലോപിച്ച് കുടുംബത്തിലെ കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടമുള്ള വസ്ത്രങ്ങൾ ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാനുള്ള അവസരമായി ഓണം മാറിയിരിക്കുന്നു. ഓണക്കാലത്തോടെ സജീവമാകുന്ന ഓണവിപണികളിൽ ഇന്ന് എല്ലാം റെഡി മെയ്ഡ് ആയി ലഭ്യമാണ്. കുടുംബസമേതം ഓണ സദ്യ ഒരുക്കലും പൂക്കളമിടലും എല്ലാം ഇൻസ്റ്റന്റായി മാറിക്കൊണ്ടിരിക്കുന്നു.

By ivayana