രചന : ജോസഫ് മഞ്ഞപ്ര ✍
വീടിന്ന് പുറത്ത് ഏകനായ് നിൽക്കുന്നൊരു പാവമാമലക്കല്ല്
അടുക്കളയോട് മുട്ടിയിരുമ്മി നിൽക്കുന്നോരമ്മിക്കല്ല്
അടുപ്പിന്റെ മൂലയിൽ ഓർമ്മകൾ
അയവിറത്തൊരു അടപലക
തെക്കേ ചായപ്പിൻ നടുവിലൊരു മരയുരൽ
മരയുരലിനു കൈപ്പാടകലെ യൊരു കല്ലുരൽ
മൂലയിൽ എണ്ണമയമില്ലാതെ വിശ്രമിക്കുന്ന പാവമാമുലയ്ക്കകൾ
ഉമ്മറത്തെയുത്തരത്തിൽ തൂങ്ങിയാടുന്നൊരു നെല്ലിൻ കതിർക്കുല
തൊട്ടടുത്തു സന്ധ്യക്ക് വിരിയുന്നോരരിക്കിലാമ്പ്
ഉമ്മറകോലായിലൊരു നീളൻ ചാരുകസേര
അതിൽപൈതങ്ങൾക്ക് പഴങ്കഥകൾ പറഞ്ഞു കൊടുക്കുന്ന
നിറനിലാവ് പോലൊരു മുത്തശ്ശൻ
നടുമുറ്റാത്തെ തുളസിതറയിൽസുഗന്ധം
പരത്തുന്ന തുളസി കതിരുകൾ
ഒരിക്കലും ഉറവ വറ്റാത്തജല സ്രോതസ്സായ
കിണറിൽ നിറഞ്ഞു നിൽക്കുന്ന ശുദ്ധജലം
മുറ്റത്തെ നാട്ടുമാവിൽ നിറഞ്ഞടുന്ന മാങ്കുലകൾ
തരുലതാതികൾ നിറഞ്ഞ പുരയിടത്തിൽ
എപ്പോഴും നിറഞ്ഞുനിൽക്കുന്ന മന്ദമാരുതൻ
ഓർമയിൽ നിറയുന്ന ഒരിക്കലും
തിരിച്ചു വരാത്തൊരു സ്വപ്നം
–—–*-++++