രചന : റൂബി ഇരവിപുരം ✍
ഉണരും പ്രഭാതത്തിലൊന്നിലെൻ മിഴിയി
ലണഞ്ഞസ്വപ്നം വിട്ടകലാതെ തെളിയവേ
പരതി ഞാനെൻ വാമഭാഗം ചേർന്നു കിടന്നവളെ
തെളിഞ്ഞ കിനാവിൽ കണ്ട പോലവൾ
കടന്നു കളഞ്ഞോ ജാരനുമായൊരു വേള
അകമലരിൽ നിന്നിത്ര നാളും പകർന്ന
രാഗകണം കപടമായിരുന്നെന്നറിയുവാൻ
തെല്ലും കഴിയാതെയാ ചിരി തൻ ചതിക്കുഴിയിലകപ്പെട്ടിരുന്നോ…
തിരഞ്ഞു ഞാനവിടൊക്കെ പേർത്തും പേർത്തും
ഒടുവിൽ മേശവിരിക്കു മുകളിൽ നിന്നൊരു
ഘടിതം കണ്ടു.. ” പോകയാണു പോലും…
ഇനിയെന്നെ തിരയേണ്ടയെന്നും”
പുതു യുഗത്തിലേ പതി പത്നി ബന്ധമനുസൂതം
തുടർന്നു പോക, യെന്നതതു വെറും കനവോ….
പറക ലോകമേ…, യെങ്ങോട്ടാണു നിൻ പോക്ക്…..
മൃഗതുല്യരോ… യിന്നത്തെ മനുഷ്യരും…!