രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍
കാലം ഒരുനാൾ മുന്നിൽവരും
കണക്കുപുസ്തകം തുറന്നുതരും
ഓരോ താളും മലർത്തിത്തരും
തെറ്റുംശരിയും പറഞുതരും
ഉത്തരമുണ്ടോ…..ചോദിക്കും
തെറ്റുംശരിയും പറയിക്കും
അളവുംകുറവും തൂക്കിക്കും
കാലംതിരിച്ചു പൊയ്ക്കോളും
അന്നു നിന്നെനീ തിരിച്ചറിയും
അന്തംവിട്ടു വായ്പൊളിക്കും
അധികം സമയംകഴിയാതെ
തെറ്റിനുശിക്ഷകൾ തേടിവരും
അഹങ്കാരം നീ കയ്യൊഴിയും
അധികാരം നീ വലിച്ചെറിയും
അനീതിതിന്മകൾ ഓർമ്മവരും
അവശനായി നീ വീണുപോകും
അന്നതു ചെയ്തതിൽ ഖേദിക്കും
പണ്ടു പറഞ്ഞതിനെപ്പഴിക്കും
പാപങ്ങളോർത്ത് പശ്ചാത്തപിക്കും
മനസിൽ മാപ്പിന് ജപംതുടങ്ങും
ശിക്ഷകൾ നിന്നെ തേടിവരും
സ്വത്തുംപണവും കൊണ്ടുപോകും
കയ്യുംകാലും വഴങ്ങാതാവും
രോഗം നിന്നെ വരിഞ്ഞുകെട്ടും
ജീവിതം തീരാവ്യാധിയാകും
കഴിഞ്ഞതോർത്തു മനം കരയും
അനുഭവിക്കാതിനി തരമില്ല
കാലം ചെവിയിൽ മന്ത്രിക്കും
കണക്കുപുസ്തകം ഓർക്കുക നാം
കാലം ചോദിക്കും….പറയണം നാം
നല്ലതുചെയ്താൽ നല്ലതു നൽകും
കാലംപറഞ്ഞതു കേൾക്കുക നാം.