തണ്ടു കാട്ടി നടന്നൊരുതാരമോ
തിറമോടിയിലാണ്ടിരുന്നപ്പോൾ
താപമേറിയ പ്രണയഭാരത്താലെ
തനു തളർന്നിരിപ്പാണങ്ങയ്യയ്യോ ?

തീഷ്ണമായൊരു യോജനയിലായി
ത്ഡടിതിയിലൊന്നു കാണാനായി
തരപ്പെടാതെ കാത്തിരുന്നപ്പോൾ
തപാലിലൂടാശകൾ കൈമാറാനായി.

തടസ്സമില്ലാത്തകത്തെഴുത്തിലായി
തോന്നിയപ്പോലെയെഴുതുമ്പോൾ
തുറന്നുകാട്ടുമിരുഹൃദയങ്ങളിൽ
തൊടുകുറിയായന്ത്യമറിയാനായി.

തക്കം പോലെ തുറന്നെഴുത്തുകൾ
തുടരെ തുടരെകൈമാറും നേരത്ത്
താളമോടെ ഇംമ്പമാർന്നതായുള്ള
തളരാതെ തുടരുന്നതാം ബന്ധങ്ങൾ.

തപാലിലേന്തുന്ന പ്രണയശരങ്ങളിൽ
തള്ളുന്നൊരു നുണകളല്ലാതൊന്നും
തെല്ലുപ്പോലുംസത്യമില്ലാതെയന്ത്യം
തന്ത്രമായിട്ടതു തെറ്റിപ്പിരിയാനായി .

തൂവൽകൊഴിഞ്ഞ പക്ഷിയേപ്പോലവെ
താങ്ങിപ്പറന്നുനിലം പൊത്തുമ്പോൾ
തിരപ്പോലൊഴുകുന്നശ്രുധാരയാൽ
തളർന്നു തളർന്നുമിഴിപ്പൂട്ടാനായന്ത്യം.

തഴഞ്ഞോരു കാമുകനലയുവാൻ
തേട്ടമായിട്ടടുത്തതുനേടാനായി
തേറ്റമില്ലാത്തതാം തനങ്ങളിൽ
താളം തെറ്റുന്ന മനസ്സുമായിട്ടവൾ.

തുകിലു മാറുന്നതനുപോലവേയവർ
തെരയുന്നതു ബാഹ്യമോടികൾ തന്നെ
തേടിനടപ്പാണെന്നും കാമുകഭാവങ്ങൾ
തരംഗമില്ലാത്തൊരാ പ്രേമകടലുകൾ.

തറപ്പറ്റിക്കിടക്കുന്നന്ത്യമിരകളും
തുള്ളുന്നൊരാത്മനൊമ്പരവുമായി
തീപ്പോലെ കത്തിപ്പഴുക്കുമ്പോളുള്ളം
തങ്ങിവിങ്ങി കരിയുന്ന സങ്കടവുമായി.

തുണയില്ലാതേകാകിയായിട്ടവൾ
താപം ഏറി കുഴയുന്ന നാളുകൾ
തോൽവിയേറ്റു തളർന്ന മാനസം
തിന്മയാലെ തളർന്നോരവശത .

താമരപ്പോലുളള ചിത്തത്തിലായി
തേടി തേടി നടന്ന സുഖമെല്ലാം
താൽക്കാലികമാണെന്നറിവായി
തെല്ലും പുലരാനാവാതന്തർഗതം.

തമസ്സാകെ മൂടിയ മറയിലായി
തിക്തകം കുടിച്ചിതാ തളരുമ്പോൾ
താപമേറി തളർന്നൊരകതാരിൽ
താങ്ങാകാനായന്ത്യം തപാലെത്തി.

തോറ്റിട്ടില്ലാ പ്രണയമെന്നൊരാസത്യം
തിങ്കൾ പോലുള്ളൊരാകത്തിലായി
തങ്കം പോലുള്ള വരിയിലായിട്ടിതാ
തീർത്ഥം പോലൊഴുകുന്ന വാക്കുകൾ.

തഞ്ചത്തിലായിയതു വായിക്കുമ്പോൾ
തനിയാവർത്തനമായാലപനത്താൽ
തോൽക്കാനാവാത്തതാം മാനസം
താളത്തിലായി തത്തി കളിക്കുവാൻ.

തൃപ്തിയായൊരുന്മാദ സുഖത്തിലായി
തപാലേന്തുന്ന സുന്ദര വാക്യങ്ങൾ
തേൻ തുളുമ്പുന്നൊരാ തുള്ളികളായി
തിരിച്ചുതരുന്നൊരാ സന്തോഷങ്ങൾ.

തീവ്രതയേറിയ പ്രണയത്താലെല്ലാം
തപാലിലൂടുള്ള രഹസ്യത്താലെ
തറയ്ക്കുന്നകതാരിൽ അമ്പായി
തലയ്ക്കുപ്പിടിക്കുന്ന ലഹരിയായി.

തങ്കലിപികളാലാലേഖനത്തിലായി
തപാലെഴുത്തിലെ കത്തുകളിതാ
തഞ്ചം നോക്കി കൂട്ടി കൂട്ടി വെച്ചിതാ
തരം പോലെടുത്തു വായിക്കാനായി.

അഡ്വ: അനൂപ് കുറ്റൂർ

By ivayana