കളിയായ്പറഞ്ഞതാണെന്നെനീ-
യോര്‍മ്മിക്കാന്‍,
ഒരുയാത്രപോകയാണെന്ന്……
കളിയായ് പറഞ്ഞതാണോമനേ,
നിന്‍കണ്ണിനൊരു ഭംഗിയും
ഇല്ല,യെന്ന്……
(കളിയായ് പറഞ്ഞതാണെന്നെനീ-
യോര്‍മിക്കാന്‍…..)
കളിയായ്പറഞ്ഞതാണെപ്പൊഴോ
നീയെന്‍റെ,
മറവിയില്‍,മാഞ്ഞുപോയെന്ന്…..
കളിയായ്പറഞ്ഞതാ-
ണിനിനാമൊരിക്കലും,
പരസ്പരം കാണുകില്ലെന്ന്…….
(കളിയായ് പറഞ്ഞതാണെന്നെനീ-
യോര്‍മ്മിക്കാന്‍……)
കളിപറഞ്ഞാലും,
കരയുന്നകണ്ണുകള്‍ക്കതിരില്ല
ഭംഗിയെന്നാലും,
കരയുന്നനേരം,
തുടുക്കും, കവിള്‍ത്തടം,
കരളുതകര്‍ക്കുന്നിതെന്റെ……….!
(കളിയായ് പറഞ്ഞതാണെന്നെനീ-
യോര്‍മ്മിക്കാന്‍……
ഒരുയാത്രപോകയാണെന്ന്
കളിയായ് പറഞ്ഞതാണെപ്പൊഴോ നീയെന്‍റെ,
മറവിയില്‍മാഞ്ഞു പോയെന്ന്……)

By ivayana