ജയ ജഗദംബികെ
ജയ ജയ ദേവികെ
ജനമനവാസിനി
ജഗദീശ്വരി
ജയ സുധാവർഷിണി
ജനമനശോഭിതെ
ജയ വേദരൂപിണി
ജഗദീശ്വരി
സുമദളമൃദുലെ
സുമധുരഭാഷിണി
സുന്ദരകളേബരെ
ജഗദീശ്വരി
ശക്തിസ്വരൂപിണി
സത്യസ്വരൂപിണി
സ്നേഹസ്വരൂപിണി
ജഗദീശ്വരി
ദിവ്യപ്രഭാവതി
വിദ്യപ്രദായിനി
നിത്യപ്രശോഭിതെ
ജഗദീശ്വരി
പ്രശാന്ത പ്രശോഭിതെ
പ്രസന്നസ്വരൂപിണി
പ്രഫുല്ല മനോഹരി
ജഗദീശ്വരി
ചന്ദ്രവദനെ ദേവി
ചന്ദനശോഭിതെ
ചാരുമുഖാംബുജെ
ജഗദീശ്വരി
ദീപപ്രശോഭിതെ
ദിവ്യസുഹാസിനി
ദീനനിവാരിണി
ജഗദീശ്വരി
ജയ കൃപാവർഷിണി
ജയ വിദ്യാദേവികെ
ജയ പ്രേമവർഷിണി
ജഗദീശ്വരി
ജയ കാവ്യമോഹിനി
ജയ കാമ്യദായികെ
ജയ രൂപലാവണ്യെ
ജഗദീശ്വരി
ജയ ജൻമമോചിതെ
ജയ പുഷ്പാലങ്കൃതെ
ജയ ജഗത്കാരിണി
ജഗദീശ്വരി
ജയ പൂർണ്ണശോഭിതെ
ജയ പുണ്യദർശനെ
ജയ പുണ്യശാലിനി
ജഗദീശ്വരി
ജയ കർമ്മരൂപിണി
ജയ ധർമ്മദേവികെ
ജയ മായാമോഹിനി
ജഗദീശ്വരി
അന്നപൂർണ്ണേശ്വരി
അതുല്യപ്രഭാവതി
അനുഗ്രഹദായിനി
ജഗദീശ്വരി
അമൃതപ്രദായിനി
അജ്ഞാനവിനാശിനി
ആനന്ദസ്വരൂപിണി
ജഗദീശ്വരി
സൂര്യതേജസ്വിനി
സൂനഹാരാലങ്കൃതെ
സുകുമാരി സുസ്മിതെ
ജഗദീശ്വരി.

ശ്രീകുമാർ എം പി

By ivayana