മൊഴികളിൽ അഴകുവിടർത്തിയ കവിതകൾ
എഴുതിയ കവി കുലമേ,
തൊഴുകൈ അർപ്പി ക്കുന്നു തലമുറ
തോറും കഴിവുകളിൽ
ഒഴുകീ പലവിധ താള ലയത്തിൽ
കവിതകൾ പുഴപോലെ
പഴമയിൽ നാടൻ പാട്ടുകൾ
നെൽക്കതിർ ഒപ്പം അഴകോടെ
തുഞ്ചൻ തന്നുടെ പൈങ്കിളി പാടി
കുഞ്ചൻ തുള്ളലിലൂം
വഞ്ചിപ്പാട്ടൂകൾ ഒഴുകീ
പുഴകളിൽ താള ലയത്തോടെ
ഭക്തിരസത്തിൽ പൂന്താനത്തിൻ
ഗാഥകൾ നടമാടീ
ശക്തിയിൽ ഇടശ്ശേരി തുടികൊട്ടി
ചങ്ങമ്പുഴ യൊഴുകീ
പ്രേമാമൃതമായി ഉള്ളൂർ പെയ്തു
വള്ളത്തോൾ ഒപ്പം
പ്രകൃതിക്കൊപ്പം സുഗതകുമാരി മൊഴിയഴകേകുന്നു
മാമ്പഴ മധുരം വൈലോപ്പിള്ളിയിൽ കന്നിക്കൊയ്ത്തായി
മാനവ വ്യഥകളിൽ ആഴത്തിൽ പോയി വയലാർ വരവായി
പാലാ, പാലൂർ, കക്കാട്, ഇരയിമ്മൻ
ചേലിൽ കട്ടക്കയവും പിന്നെ സ്വാതി തിരുനാളും
സാഗര സംഗീതം പോൽജിയും പിയൂം പ്രിയമായി.
അമൃതാക്ഷരമായി അക്കിത്തം വന്നുള്ളമുണർത്തുന്നു
അറിവായി വെണ്ണിക്കുളവും ഒളപ്പ മണ്ണയും പാടുന്നു
കഥയിൽ കവിതയിൽ മാധവിക്കുട്ടി
വിടർന്നു വിലസുന്നു
വെണ്മണി ഒറവങ്കര തൊട്ടനവധി കവി ശ്രേഷ്ഠൻമാരും
വെൺമയെഴും പോൽ മലയാളത്തിന് ധന്യതയേകി പോയി!
കവിതാ സാഗര തിരമാലകളിൽ ചാഞ്ചാടി പൊങ്ങി
കവികൾ പുതു തലമുറയിൽ ഒഴുക്കുക സ്നേഹ തേൻ കവിത!

സി. മുരളീധരൻ

By ivayana