രണ്ടോ മൽക്കുരുവികൾ കൂടുകൂട്ടി
സന്തോഷത്തോടവർ കൂടിന്നു ചുറ്റിനും
പാറിപ്പറന്നു നടന്നിരുന്ന.
ഒരു നാളാകൂട്ടിലെ
പട്ടിൻ്റെ മെത്തയിൽ
പെൺകിളി പൊന്നോമൽ മുട്ടയിട്ടു.
മുട്ട വിരിഞ്ഞൊന്നു വന്ന നേരം
തൂവൽമുളക്കാത്ത ,… മൂന്നു ,കുഞ്ഞുങ്ങളും.
‘എല്ലാം മറന്നവർ ആടിയുംപാടിയും
കൂടിന്നു ചുറ്റും പറന്നിരുന്നു.
കുഞ്ഞിച്ചിറകു മുളക്കാത്ത കുഞ്ഞിനെ
ചിറകിന്നടിയിൽ അമ്മ,…
ചേർത്തുവച്ചു.
കുഞ്ഞിനു തീറ്റ കൊടുക്കുവാൻ വേണ്ടീട്ട്
രണ്ടു പേരും മത്സരിച്ചോട്ടമായി….
കുഞ്ഞിളം തൂവൽ മുളക്കുന്ന കണ്ടിട്ട്
സന്തോഷത്താൽ അവർ നൃത്തമാടി
തൻ കുഞ്ഞു പാറിപ്പറന്നു കാണാൻ
സ്വപ്നങ്ങളോരോന്നു നെയ്തുകൂട്ടി..
ചിറകിട്ടടിച്ചു പറക്കുവാൻ വെമ്പുന്ന കുഞ്ഞിനെ ,
കാലൻ്റെ രൂപത്തിൽ ചെമ്പോത്തുവന്നു.
അമ്മയെ നോക്കി ഇരുന്ന കുഞ്ഞുങ്ങളെ
ചെമ്പോത്തു മൂന്നിനേം തിന്നുതീർത്തു.
തീറ്റയും തേടിട്ടു വന്ന നേരം
പൊന്നോമൽ കുഞ്ഞിനെ കണ്ടതില്ല
എല്ലായിടവും പാറിക്കരഞ്ഞു നടന്നവർ
തൻകുഞ്ഞിനെ തേടി നാടുനീളെ
‘കിളികൾ തൻ രോദനം കേട്ടു ഞാനാ
കൂട്ടിനുള്ളിൽ വന്നു നോക്കി മെല്ലെ …
കുഞ്ഞിനെക്കാണാത്ത സങ്കടത്താൽ
എൻ മനമാകെ പിടഞ്ഞു പോയി.
മക്കളെ കാണാതിരുന്ന നേരം
കരഞ്ഞു നടന്നവർ നാടുനീളെ….
‘എങ്ങു പോയ്, എന്നോമൽ പൈതങ്ങളെ..
തലതല്ലിക്കരഞ്ഞവർ രണ്ടു പേരും.
‘ആരോടു സങ്കടം ചൊല്ലേണ്ടു ഞാൻ
എന്നോമൽ മക്കളെ കാണുവാനായ് ,
കിളികൾ തൻ സങ്കടം കണ്ട നേരം ,
അറിയാതെ ഞാനും കരഞ്ഞു പോയി .
കുഞ്ഞുങ്ങളെ തിന്ന സന്തോഷത്താൽ
ചെമ്പോത്തിരുന്നു ചിലച്ചുമെല്ലെ!.