രചന : സിസി പി സി ✍
“കഴിഞ്ഞ വർഷം, ഞങ്ങളുടെ മിസ്സായ സമയത്ത് നെയിൽ പോളിഷ് ഇല്ലാ, കമ്മലും മാറ്റൂലാ……
എന്നും ഒരേപോലെയാ മിസ്സ്.
ഈ വർഷം നഖം വളർത്തുന്നു……
നെയിൽപോളിഷ് ഇടുന്നു…..
എന്തൊരു മാറ്റാണ് മിസ്സേ.”
ഉച്ചഭക്ഷണം കഴിഞ്ഞ് നേരെ ക്ലാസ്സിൽ വന്നിരുന്ന് അവർ എൻ്റെ ചുറ്റും കൂടി.
കുഞ്ഞുകുട്ടി കാര്യങ്ങൾ ഒന്നും പറയാനില്ലാഞ്ഞിട്ടോ എന്തോ, സ്റ്റാഫ് റൂം എന്നെ അത്രയൊന്നും ആകർഷിച്ചിട്ടില്ല ഇതുവരെ.
ഇനി, ഇവരുടെ കൂടെ നടന്ന് വയസ്സു കുറയ്ക്കാം എന്ന അതിമോഹം കൊണ്ടാണോ…😄😄
” മിസ്സ് … ഇത് ശരിക്കും നഖാണോ?
അതോ വെച്ചതോ??”
അവളുടെ കൈ പിടിച്ച് കൈത്തണ്ടയിൽ ഒന്ന് നഖം വെച്ചമർത്തി ആ സംശയം തീർത്തുകൊടുത്തു.
ഒരു ടീച്ചർ ഇങ്ങനെ നഖമൊക്കെ വളർത്തി സ്കൂളിൽ പോവാൻ പാടുണ്ടോ എന്നല്ലേ, ഇതു വായിക്കുമ്പോ നിങ്ങളിപ്പോ ഓർത്തത്???😀
ഞാനൊരിക്കലും ഒരു മാതൃകാ അദ്ധ്യാപികയൊന്നുമല്ല.
മുമ്പ് മൂന്നാം ക്ലാസിൽ ടീച്ചറായിരിക്കുമ്പോൾ, Hygiene എന്ന chapter ൽ, cut your nails once in a week എന്ന് പറയുമ്പോൾ കുട്ടികൾ എൻ്റെ നീണ്ട നഖങ്ങളിലേക്ക് ചിരിച്ചുകൊണ്ട് നോക്കും.
‘എന്നിട്ട് മിസ്സെന്താ……’ എന്ന് പറഞ്ഞു തുടങ്ങും മുമ്പേ,
” മിസ്സ് വലിയ ആളല്ലേ..
അപ്പോ നഖം വൃത്തിയായി കൊണ്ടുനടക്കും. നിങ്ങൾ ചെറിയ കുട്ടികളായോണ്ട് അത് ശ്രദ്ധിക്കില്ല. മിസ്സിനേപ്പോലെ വലുതായിട്ട് നഖം വളർത്തിക്കോ ട്ടോ” എന്ന് പറഞ്ഞ് എത്ര തവണ സ്വന്തം നഖം രക്ഷിച്ചിട്ടുണ്ടെന്നോ. 😄😄
” മിസ്സ്, സത്യം പറയ്..
ഇങ്ങനെ പെട്ടന്നൊരു മാറ്റം വരാൻ എന്താ കാര്യം??
മിസ്സിന് ലൈനെന്തേലും സെറ്റായോ?” 😀😀😀
‘സിവനേ …. ഇതേത് ജില്ല??’ എന്ന് കണ്ണുതള്ളി ഇരിക്കുന്ന ഞാൻ😳
‘പറയ്… പറയ്…” എന്നു പറഞ്ഞുകൊണ്ട് ആൺകുട്ടികളും കൂടെക്കൂടി.
ഏറ്റവും പിന്നിൽ നിന്നും പെൺകുട്ടികളുടെ ഇടയിലൂടെ എനിക്കുനേരെ തല നീട്ടിയ ഒരുത്തനെ ചൂണ്ടി ഒരാൾ,
” മിസ്സ്, ഇവനെപ്പഴും ഞങ്ങൾ girlsൻ്റെ കൂടെയാ. മിസ്സൊന്ന് ഇവനെ ഉപദേശിക്കണം ട്ടോ” 😜
അപ്പോഴേക്കും നൂണ്ട് മുന്നിലെത്തി അവൻ സ്വന്തം നിലപാട് വ്യക്തമാക്കി.
” മിസ്സല്ലേ പറഞ്ഞ് തന്നത്, മ്മടെ ക്ലാസ്സിൽ ആൺകുട്ടികളും പെൺകുട്ടികളും ഇല്ലാന്ന്?
എല്ലാരും മിസ്സിൻ്റെ കുട്ടികളാന്ന്???
ന്നിട്ടിപ്പോ ഏഴിലെത്തിയപ്പളത്തിനും ഇവള് പെണ്ണായോ??
ഒരാണും പെണ്ണും.😏😏😏
ഇക്ക്യങ്ങനൊന്നും ഇല്ല.”
‘ശരിയാണല്ലോ….’ എന്ന് ഞാൻ.
“ഓരോന്ന് പറഞ്ഞ് അങ്ങനിപ്പം വിഷയം മാറ്റണ്ട. കാര്യം പറയ് മിസ്സേ…”
” എന്തെടാ??”
” മിസ്സിന് ലൈൻ സെറ്റായില്ലേ??”
ഒന്നും മിണ്ടാതെ അവരെ നോക്കി ചിരിച്ച എന്നോട് പിന്നെയും,
” ഒന്നിച്ച് പഠിച്ച ആളാ???
പറയ് …. ഞങ്ങളാരോടും പറയൂല്ല.”
“അതേ….. 😄”
“ആരാ മിസ്സേ…..
ൻ്റെ ഉപ്പയല്ലേ??😀😀😀😜”
എന്നും ചോദിച്ച് എന്നെ നോക്കി കണ്ണിറുക്കി അവൻ.
ഓരോ വർഷവും, പണ്ട് എൻ്റെ കൂടെ പഠിച്ച രണ്ടു മൂന്നു പേരുടെ കുട്ടികളെ കിട്ടാറുണ്ടെനിക്ക്. അതിലൊരാളിൻ്റെ മോനാണ്.
“അതെ മുത്തേ….. 😜
നീയിനി ഇതാരോടും പറയണ്ടാ ട്ടാ”😀😀😀
” യേയ്….. ഞാനാരോടും പറയൂല്ല”😀
ഞാൻ പണ്ടത്തെ ആ ഏഴാം ക്ലാസ്സുകാരിയെ കുറിച്ചോർത്തു. ഓരോ തലമുറകൾ തമ്മിലും എത്ര മാറ്റം!!!!! 😊
പിറ്റേന്ന് വൈകുന്നേരം എൻ്റെയാ ബാല്യകാല സുഹൃത്തിൻ്റെ ഒരു കോൾ.
“ഡീ… നിൻ്റെ കൂടെ പഠിച്ചു എന്നൊരു തെറ്റേ ഞാൻ ചെയ്തിട്ടുള്ളൂ..” എന്നു പറഞ്ഞാണവൻ തുടങ്ങിയത്.
“ഇന്നലെ ചെക്കൻ സ്കൂൾ വിട്ടപ്പോ വന്ന വരവ്…..”
ഉപ്പാ…… ഉപ്പാൻ്റെ ലൈനിനെ ഞാൻ കണ്ടുപിടിച്ചൂ…… 😀😀😀
“ആരാടാ …..?”
“ൻ്റെ മിസ്സല്ലേ????”😀
അവൻ്റെ ഭാര്യയുടെ പൊട്ടിച്ചിരി ഫോണിലൂടെ കേട്ടപ്പഴാ ശ്വാസം നേരെ വീണത്. അവൾ ഫോൺ വാങ്ങി സംസാരിച്ചു തുടങ്ങി,
“ൻ്റെ മിസ്സേ…. ഇവനോരോന്ന് വന്ന് പറയുമ്പം പൂത്യാവ്വാ..
പഠിക്കാൻ പറ്റീലല്ലോന്നുള്ള സങ്കടാ ഇപ്പോ.
അതെങ്ങനാ, 18 വയസ്സു തെകഞ്ഞപ്പളേയ്ക്കും കഴുത്തിൽ കയറും ഇട്ട് ഇവടെ കൊണ്ടോന്ന് കെട്ടിയിട്ടില്ലേ…..
പിന്നെന്ത് പഠിത്തം…😔
എന്ത് ജോലി😔
ന്നേപ്പോലാവണ്ടാ, നല്ലോണം പഠിച്ചോന്ന് എപ്പളും പറയും മക്കളോട്. ഇക്കിഷ്ടായിനി ഒര് ടീച്ചറാവാൻ 😊”
കുറേസമയം അവൾ തന്നെയായിരുന്നു പിന്നെ ഉള്ളിൽ.
മറ്റൊരു ജോലിയെയും കുറിച്ചല്ല, ഒരദ്ധ്യാപികയാവാൻ അവൾ ആഗ്രഹിക്കുന്നു. 😍
“നീ ബി.എഡ് ചെയ്തോ. അതാ നല്ലത്.” എന്ന് പറഞ്ഞ അച്ഛൻ എൻ്റെ മുന്നിൽ വന്ന്,
“ഇപ്പം എങ്ങനെയുണ്ട്??😊”
എന്ന് ചോദിച്ചുകൊണ്ട് എന്നെനോക്കി ചിരിക്കുന്നു. 😊😊😊😊
സിസി…