ഇതൊരു നർമ്മരസ സാഹിത്യമായി കണക്ക് കൂട്ടിയാൽ മതി .സോഷ്യൽ മീഡിയയിൽ ഇന്ന് ആയിരക്കണക്കിന് സാഹിത്യ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട് ദിനംപ്രതി പുതിയ ഗ്രൂപ്പുകളും വന്ന് കൊണ്ടിരിക്കുന്നു.90 % ഗ്രൂപ്പുകളും മത്സര കളരികളാണ് നിത്യവും നടന്ന് വരുന്ന മത്സരങ്ങൾ , ആഴ്ചകളിലെ മത്സരങ്ങൾ , പിന്നെ വിശേഷ ദിവസങ്ങളിലെ മത്സരങ്ങൾ ഒരു രക്ഷയുമില്ല സർവ്വത്ര മത്സരങ്ങളാ … മത്സരിക്കാൻ വേണ്ടി മാത്രം ജന്മം കൊണ്ടവർക്ക് വേണ്ടിയാവാം ഈ മത്സരങ്ങളൊക്കെ എന്ന് നമുക്ക് തൽക്കാലം അനുമാനിക്കാം .

എന്നാൽ വിചിത്രമായ ഒരു കണ്ടെത്തൽ എന്താണന്നോ ഈ മത്സരാർത്ഥികളൊക്കെ സകലമാന ഗ്രൂപ്പുകളിലും ഓടിനടന്ന് മത്സരിക്കുന്നു എന്നതാണ് .ഒടുവിൽ വിജയശ്രീലാളിതരായി ചില സർട്ടിഫിക്കറ്റുകളും , പാരിതോഷികങ്ങളും ഒക്കെ തരപ്പെടുത്തി അത് പ്രദർശിപ്പിച്ച് ആദരവുകൾ പിടിച്ച് പറ്റി സ്വയം പുകഴ്ത്തിയും ഒക്കെ ആത്മ നിർവൃതിയിൽ സായൂജ്യം കണ്ടെത്തി കഴിഞ്ഞ് പോവുന്നു എന്നുള്ളതാണ് വളരെ വിചിത്രമായ ഒരു കാഴ്ച തന്നെയാണിത് .അപ്പോഴും ഇവർ അറിയാതെ പോവുന്ന ചില മാനദണ്ഡങ്ങളുണ്ട് .


ഞാൻ ആരാണ് ? എന്താണെൻ്റെ വ്യക്തിത്വം ,എന്നിലെ സാഹിത്യ പ്രതിഭയുടെ കഴിവുകൾ എന്തൊക്കെയാണ് ? എങ്ങിനെ അതിനെ പരിപോഷിപ്പിക്കാം? എൻ്റെ സ്വന്തം സൃഷ്ടികൾ എങ്ങിനെയായിരിക്കണം? അത് കാണുകയും അറിയുകയും ചെയ്ത് എന്നെത്തേടി സാഹിത്യ പ്രതിഭകൾ വരണം എന്ന പക്വമായ ചിന്താശക്തി സ്നേഹത്തിലൂടെയും , വാത്സല്യത്തിലൂടെയും എങ്ങിനെ നമ്മുടെ സൃഷ്ടികളെ പരിപോഷിപ്പിക്കാം? മറ്റുള്ളവരുടെ രചനങ്ങൾ ഗാഡമായി പഠിച്ച് വിലയിരുത്തി അഭിപ്രായങ്ങൾ പറഞ്ഞ് എങ്ങിനെ അവരെ കൂടെ നിർത്താം ? എങ്ങനെ അവരോടൊപ്പം നിൽക്കാം അങ്ങിനെ അനവധി നിരവധി വിചാരധാരകളെ കർമ്മപഥത്തിലെത്തിക്കാൻ കഴിയാതെ പരക്കം പായുന്ന ഒരു പ്രവണത വളരെ ദയനീയം തന്നെയാണ് . ഇഛാശക്തി ,ജ്ഞാനശക്തി ,ക്രിയാ ശക്തി സ്വരൂപിണിയുടെ കടാക്ഷമായ അക്ഷര ലോകത്തിനെ ആ അർത്ഥത്തിൽ മനസ്സിലാക്കാതെയുള്ള പരക്കംപാച്ചിൽ ഇത്തുടർന്ന് കൊണ്ടേയിരിക്കും .


സ്ഥിരമായി സമയോചിതമായും ചില ഗ്രൂപ്പുകളിലൊക്കെ എൻ്റെ എളിയ സരസ്വതീ കടാക്ഷം ചില രചനകളായി ഞാൻ പോസ്റ്റ് ചെയ്യാറുണ്ട് .ഇന്നലെ വ്യത്യസ്ഥമായ ഒരു അറിയിപ്പ് പോസ്റ്റ് ഒരു ചിത്ര സഹിതം പോസ്റ്റ് ചെയ്തിരുന്നു അതിൻ്റെ കമൻ്റ് ബോക്സിൽ ചിലർ വന്ന് പറഞ്ഞിട്ട് പോയ കമൻ്റുകൾ വളരെ വിചിത്രമായിരുന്നു ..! ഒരാൾ പറഞ്ഞത് സുന്ദരമായ രചന ആശംസകൾ എന്നാണ് ,എന്നാൽ മറ്റൊരാൾ പറഞ്ഞത് നല്ല വരികൾ അഭിനന്ദനങ്ങൾ എന്നും ! എന്താണ് ഇവിടെ സംഭവിച്ചത്? ഒരു പോസ്റ്റ് കണ്ടാൽ അത് മുഴുവനും വായിച്ച് വ്യക്തമായ നമ്മുടെ അഭിപ്രായം രേഖപ്പെടുത്തേണ്ടുന്ന ധാർമ്മികത നാമോരോർത്തർക്കുമുണ്ട് അതിന് പോലും മിനക്കെടാതെ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകൾ അക്ഷര സാഹിത്യത്തിന് നിരക്കാത്തതാണെന്ന്കൂടി ഓർമ്മപ്പെടുത്തിക്കൊണ്ട് നിർത്തുന്നു നന്ദി നമസ്ക്കാരം പ്രിയ മിത്രങ്ങളെ 🙏🙏🙏

സുരേഷ് കെ നായർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *