ഒരുമിച്ചുറങ്ങുന്ന കണ്ണുകൾ
തുറന്നതും ഒരുമിച്ചായിരുന്നു.
കനവ് കണ്ടതും കിനാവ് കണ്ടതും ഒരുമിച്ചായിരുന്നു.
ഒരുമിച്ചടച്ചു
ഒരുമിച്ച് തുറന്ന്
ഒരുമിച്ച് കരഞ്ഞ്
ഒരുമയുടെ പെരുമ ചൊല്ലിടുന്ന കണ്ണുകൾ.
സ്നേഹത്തിന്റെ കണ്ണ്
(കവിത)
ഒരുമയാലടച്ചിടുന്നു രണ്ടു കണ്ണുകൾ
ഒരുമയാൽ തുറന്നിടുന്നു രണ്ടു കണ്ണുകൾ.
നിദ്രയെ പുണർന്നതുമാ രണ്ടു കണ്ണുകൾ
പൊൻപുലരി കണ്ടതുമാ രണ്ടു കണ്ണുകൾ
സങ്കടത്തെ കണ്ണു നീരാൽ കഴുകി കണ്ണുകൾ
കിനാക്കളൊക്കെ പങ്കു വെച്ചു കണ്ടു കണ്ണുകൾ
കണ്ടുമുട്ടിയില്ലൊരിക്കലുമാ കണ്ണുകൾ
ഉപാധി കൂടാതുള്ള സ്നേഹം ചൊല്ലി കണ്ണുകൾ
കഥകളേറെ മൗനമോടെ ചൊല്ലി കണ്ണുകൾ
പാതി തന്റെ കണ്ണതിൽ പകർന്നുകവിതകൾ
നാഥൻ തന്നനുഗ്രഹമാ രണ്ടു കണ്ണുകൾ
കരുതലിൻ കരുത്തു ചൊല്ലി തന്ന കണ്ണുകൾ.
ദിനമതെന്നും കണ്ണുനീരാൽ കയ്യുയർത്തിടാം
കാഴ്ച കൊണ്ട് ഖൽബകത്തിൽ കുളിര് പെയ്തിടാൻ

ടി.എം. നവാസ്

By ivayana