രചന : ബിനു ആർ. ✍
സർവ്വം സഹയാം ദേവീ സർവേശ്വരീ
എന്നിൽ, വാക്കിൽ വിഘ്നങ്ങൾ തീർത്തുതരേണം വാണീ മാതേ
സർവ്വലോക ജഗൽകാരിണീ… !
ഇഹലോകപരങ്ങളിൽ വിരിഞ്ഞുകിടക്കും
അക്ഷരങ്ങൾ നിറഞ്ഞ നൽവാക്കുകൾ
നാവിൽ നിറയാൻ പ്രകാശം ചൊരിയണമേ
ദേവീ മൂകാംബികേ സരസ്വതീ… !
കാലമാം അന്തരംഗങ്ങളിൽ
കാലത്തിനൊത്ത
രചനകൾ തീർക്കാൻ കാതിൽ വന്നുനിറയേണമേ
വാക്കുകളും അക്ഷരങ്ങളും , ജഗദംബേ
താമരയിലാരൂഢമായിരിക്കും ഹേമാംബികേ,
തവസ്വൽരൂപം മനസ്സിൽ നിറയേണമേ സരസ്വതീ… !
അമ്പത്തൊന്നക്ഷരങ്ങളും, ഹരീ ശ്രീ
ഗണപതയേ എന്നുചോല്ലുമ്പോൾ,
മാനതാരിലും നാവിൻതുമ്പിലും
തൂലികത്തുമ്പിലും വന്നുനിറഞ്ഞു
മാസ്മരികഭാവം കൈവരാൻ
വണങ്ങീടുന്നൂ വെള്ളപ്പൂക്കളിൽ വസിക്കും
വെള്ളപ്പട്ടുടുത്തവളെ, ദേവീ അമ്മേ
സരസ്വതീ… !
കേൾവികളെല്ലാം മന്ത്രങ്ങളായ്
സർവ്വ ജഗത്തിലും നിറഞ്ഞിരിക്കവേ
നിന്തിരുനാമങ്ങളാൽ
അവയെല്ലാമെന്നും മന്ത്രണമായ്
നാവിൽ വിളയാടീടേണമേ സർവ്വാർത്ഥസാധികേ,
കമലത്തിൽ വസിക്കും ദേവീ സരസ്വതീ… !