യാത്രകൾ എനിക്കെന്നും പ്രിയപ്പെട്ടതായിരുന്നു
പത്മനാഭന്റെ മണ്ണിൽ നിന്നും
ഒരു ട്രെയിൻ യാത്ര.
വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ കുറച്ചു വൈകിയിരുന്നു
ആറു മുപ്പതിനുള്ള ജനശതാബ്ദി പിടിക്കണമെന്ന് മോഹവുമായാണ് വീട്ടിൽ നിന്നും ഇറങ്ങിയത്.
റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിൽ എത്തിയപ്പോൾ
നീണ്ട ഒരു നിര തന്നെയുണ്ട്
ടിക്കറ്റ് കൗണ്ടറിനു മുന്നിൽ
അപ്പോഴേ മനസ്സിലുറപ്പിച്ചു എന്തായാലും ജനശതാബ്ദി കിട്ടില്ല.
കുറച്ചു ചമ്മലോടെ ആണെങ്കിലും കൗണ്ടറിനു മുന്നിൽ നിന്ന ചേട്ടനോട് ചോദിച്ചു ചേട്ടാ
ഒരു ടിക്കറ്റ് എടുത്തു തരുമോ കോഴിക്കോട്ടേക്ക്.
അയാൾ കേട്ട ഭാവം നടിച്ചില്ല.
നല്ല ചമ്മൽ ഉണ്ടായിരുന്നു
എന്റെ മുഖത്ത്.
അയാളെ മനസ്സിൽ തെറിയും
വിളിച്ചു.
ടിക്കറ്റ് ഹാളിലെ വിശ്രമ സീറ്റിൽ
പോയിരുന്നു.
എന്തായാലും ഇന്നിനി ജനശതാബ്ദി
കിട്ടില്ല.
ഇനിയിപ്പോ 9 30നുള്ള മാവേലി നോക്കാമെന്ന്
തീരുമാനമായി ബേഗും കെട്ടിപ്പിടിച്ച്
അണ്ടി കളഞ്ഞ അണ്ണാനെ പോലെ ഇരുപ്പുറപ്പിച്ചു.
ഏയ്……
പെട്ടെന്ന് ഞാൻ തിരിഞ്ഞുനോക്കി..
ഒരു 35 വയസ്സിന് അടുത്തു പ്രായം
വരുന്ന ഒരു സ്ത്രീ.
ഒരു ഒരു ചെറു ചിരിയോടെ
എന്നോട് ചോദിച്ചു.
അയാൾ ടിക്കറ്റ് എടുത്തു തന്നില്ല
അല്ലേ.
കുറച്ച് ചമ്മലോടെ ഞാൻ
പറഞ്ഞു
ഞാൻ അയാളോട് ടിക്കറ്റ് എടുത്തു തരുമോ എന്നല്ല ചോദിച്ചത്.
ഇനി എപ്പോഴാ കോഴിക്കോട്ടേക്ക് ട്രെയിൻ ഉള്ളത് എന്നാണ് ചോദിച്ചത്.
അപ്പോൾ അവർ തലയാട്ടിക്കൊണ്ട്
ഉവ്വ്…
ഞാൻ കാണുന്നുണ്ടായിരുന്നു.
കുറച്ച് ചമ്മലോടെ ആണെങ്കിലും
ഒരു ചെറുപുഞ്ചിരി പാസാക്കി മെല്ലെ മുന്നിലേക്ക് മുഖം തിരിച്ചു..
അവർ എന്നോട് ചോദിച്ചു
മാഷേ നിങ്ങൾ എങ്ങോട്ടേക്കാണ്…
ഞാൻ കോഴിക്കോട്ടേക്ക് ആണ്..
ഞാൻ അവരോടു ചോദിച്ചു ..
നിങ്ങൾ എങ്ങോട്ടേക്കാണ്…
ഞാൻ അമ്മ വീട്ടിലേക്ക്..
മ്മ്‌…
അപ്പോഴേക്കും പുറത്ത്
ചെറുതായി മഴ ചാറി തുടങ്ങിയിട്ടുണ്ടായിരുന്നു..
അത്രയും നേരം ഒഴിഞ്ഞു കിടന്ന ചെയറുകൾ നിമിഷനേരം കൊണ്ട് ഫുള്ളായി.
മഴയുടെ ശക്തി കുറച്ചു കൂടി.
പക്ഷേ ഹാളിനുള്ളിൽ തീരെ തണുപ്പ് അനുഭവപ്പെട്ടിരുന്നില്ല
മഴയുടെ ശക്തി ചെറുതായി കുറഞ്ഞു തുടങ്ങി
ഇരിപ്പിടങ്ങൾ പഴയപടി
ഒഴിഞ്ഞുതുടങ്ങി.
സമയം ഏകദേശം 9 നോട് അടുത്തു.
ഞാൻ ടിക്കറ്റ് കൗണ്ടറിലേക്ക് പോകാനായി എണീറ്റു…..
മാഷേ……
ഞാൻ തിരിഞ്ഞു നോക്കി.
എന്തായാലും മാഷ് ടിക്കറ്റെടുക്കാൻ പോകുന്നതല്ലേ ഒരു ടിക്കറ്റ്
എനിക്ക് കൂടി എടുത്തോളൂ……
ഞാൻ തലയാട്ടി…..
കൗണ്ടറിൽ ചെന്നു റിസർവേഷൻ ഉണ്ടോ എന്ന് തിരക്കി.
വെയ്റ്റിംഗ് ലിസ്റ്റിലാണ്
എന്തായാലും രണ്ട് ടിക്കറ്റ് എടുത്തു..
തിരികെ മടങ്ങിയെത്തി ഒരു ടിക്കറ്റ് അവർക്ക് നേരെ നീട്ടി പറഞ്ഞു
വെയ്റ്റിംഗ് ലിസ്റ്റ് ആണ്.
അയ്യോ…
എന്തുപറ്റി…..
മാഷ് എന്തിനാ റിസർവേഷൻ എടുത്തത് ലോക്കൽ മതിയായിരുന്നല്ലോ…
ജനറൽ കമ്പാർട്ട് മെൻറ്റിൽ നല്ല തിരക്കായിരിക്കും ഇരിക്കാൻ കൂടി സ്ഥലം കിട്ടിയില്ല.
ഇതിപ്പോ ബാക്കി കാശ്
ഞാൻ തിരികെ തരേണ്ടി വരുമല്ലോ.
ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു
അത് വേണ്ടിവരും.
മറുപടിയും ഒരു പുഞ്ചിരി മാത്രമായി..
ട്രെയിൻ വരാൻ ഇനിയും അരമണിക്കൂർ കൂടിയുണ്ട്.
അപ്പോഴേക്കും ഇൻഫർമേഷൻ കൗണ്ടറിൽ നിന്നും അനൗൺസ്മെൻറ്
വന്നു.
തിരുവനന്തപുരത്തുനിന്നും മംഗലാപുരം വരെ പോകുന്ന മാവേലി
എക്സ്പ്രസ് പ്ലാറ്റ്ഫോം നമ്പർ മൂന്നിലേക്ക് എത്തിച്ചേരുന്നതാണ്.
അതു കേട്ടപ്പോൾ
ബാഗും എടുത്തു പ്ലാറ്റ്ഫോമിന്റെ അരികിലേക്ക് മെല്ലെ നടക്കാൻ
തുടങ്ങി.
മഴ പെയ്തത് കൊണ്ടാകണം ഒരു വൃത്തികെട്ട മണം മൂക്കിലേക്ക് അരിച്ചു കയറുന്ന ഉണ്ടായിരുന്നു.
എന്തോ ചോദിക്കാനായി ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ
കൂടെ ഉണ്ടായിരുന്ന ആളെ കാണാനില്ല
ആൾക്കൂട്ടത്തിലേക്ക് നിരാശ
നിറഞ്ഞ കണ്ണുകളോടെ
പരതി….
വേറൊന്നും കൊണ്ടല്ല ബാക്കി പൈസ കിട്ടാനുണ്ട്. 🤭
മാഷേ ഞാൻ ഇവിടെയുണ്ട്..
ഹൌ ആശ്വാസമായി.
കയ്യിലുള്ള ബാഗും താങ്ങിപ്പിടിച്ച്
എവറസ്റ്റ് കീഴടക്കി കഴിഞ്ഞ
ക്ഷീണം പോലെ ലാ സാധനം
ഒരു ചെയറിന് മുന്നിൽ നിൽക്കുന്നു.
തിരികെ ഞാൻ അവരുടെ അരികിലേക്ക് നടന്നു.
ഇതും തൂക്കിപ്പിടിച്ച് ഇങ്ങനെ നടക്കാൻ എന്നെക്കൊണ്ടാവില്ല.
ഞാൻ ഇവിടെ ഇരിക്കാൻ
പോവുകയാണ്…..
ഞാനും അവർക്ക് സമാനമായി
അവിടെ ഇരുന്നു…
കുറച്ചുനേരം കഴിഞ്ഞപ്പോൾ ഉച്ഛത്തിൽ കൂകി വിളിച്ചു മൂന്നാമത്തെ പ്ലാറ്റ്ഫോമിനോടു ചേർന്നു നമുക്കു പോകാനുള്ള രഥം
വന്നുനിന്നു…
തലങ്ങും വിലങ്ങും പായുന്ന യാത്രക്കാർക്ക് ഇടയിലൂടെ…
ഞങ്ങൾ നടന്നു.
കോച്ച് നമ്പർ SQ 24 നമുക്ക് പോകാനുള്ള
കമ്പാർട്ട്മെൻറ്.
പ്രതീക്ഷിച്ചതിലും കൂടുതൽ യാത്രക്കാർ ഉണ്ടായിരുന്നു.
വാതിലിനോട് ചേർന്ന് ഇരുവശങ്ങളിലുമായി ഞങ്ങൾ നിലയുറപ്പിച്ചു
രഥം ചൂളം വിളിച്ചു മെല്ലെ
നീങ്ങിത്തുടങ്ങി….
കുറച്ചുനേരം പരസ്പരം നോക്കാതെ
മൗനം ഞങ്ങളിൽ തളംകെട്ടി നിന്നു
എന്തോ ചോദിക്കാനായി തുടങ്ങിയപ്പോഴേക്കും
എതിർദിശയിൽ ദിശയിലൂടെ
കൂകിപ്പാഞ്ഞു പോയ ട്രെയിൻ ആ വാക്കുകളെ വിഴുങ്ങി..
ശകട രഥം ചെറു സ്റ്റേഷനുകൾ പലതും പിന്നിട്ടപ്പോഴേക്കും.
(TTR )എത്തി നമ്മുടെ ടിക്കറ്റ് പരിശോധിച്ചു
കൊല്ലം കഴിയുമ്പോഴേക്കും
ഈ സീറ്റ് കാലിയാകും എന്നു പറഞ്ഞു സീറ്റ് നമ്പരും പറഞ്ഞു തന്നു.
(TTR) മറ്റു യാത്രക്കാരുടെ ടിക്കറ്റുകളിൽ പരിശോധിച്ചു മുന്നോട്ടുനീങ്ങി.
രണ്ടുപേർക്കും എന്തോ പറയാനും ചോദിക്കാനും ഉള്ളതുപോലെ
പക്ഷേ
മൗനം പിന്നെയും വില്ലനായി
തന്നെ നിന്നു.
ആ സ്ത്രീയെ ആദ്യം കണ്ടപ്പോഴേ എനിക്ക് തോന്നിയിരുന്നു
പണ്ടെപ്പോഴോ കണ്ടുമറന്ന
ഒരു മുഖ പരിചയം പോലെ
അനുഭവപ്പെട്ടു….
എൻറെ നോട്ടം കണ്ടിട്ടാവണം
അവർ എന്നോട് ചോദിച്ചു
എന്താ ഇങ്ങനെ നോക്കുന്നെ.
ഏയ്…..
ആകെ വഷളായ എന്നൊരു
തോന്നൽ.
കൊല്ലം സ്റ്റേഷൻ കഴിഞ്ഞപ്പോഴേക്കും നമ്മളുടെ ഊഴമായി ഇരുവശങ്ങളിലുമായ സിംഗിൾ സീറ്റിൽ സ്ഥാനംപിടിച്ചു..
മുഖത്തോട് മുഖം നോക്കി
ഒന്ന് ചിരിച്ചു…
പിന്നെ ഞാൻ ഞാൻ പോക്കറ്റിൽ
നിന്നും മൊബൈൽ എടുത്തു
ഹെഡ്സെറ്റ് കണക്ട് ചെയ്തു
ചെവിയിൽ മെല്ലെ തിരകി
പാട്ടും കേട്ട്.
വിദൂരതയിൽ മിന്നിമായുന്ന മായ കാഴ്ചകളെ ആസ്വദിച്ച്
അങ്ങനെ ഇരുന്നു.
കുറച്ചുനേരം കഴിഞ്ഞപ്പോഴേക്കും
ചെറുതായി മഴ പെയ്യാൻ
തുടങ്ങി.
ചെറു മഴത്തുള്ളികൾ കാറ്റിൻറെ ശക്തിയാൽ മുഖത്തേക്ക് വന്നു പതിക്കുമ്പോൾ
ചെറുതായി വേദനിപ്പിക്കുന്നുണ്ടായിരുന്നു.
ഇടയ്ക്ക് ഞാൻ അവരെ
ഒന്നു നോക്കി.
പാറി പറന്നു വീഴുന്ന മുടിയെ
ഇടതു കൈകൊണ്ടു മുകളിലേക്ക്
ഒതുക്കി കണ്ണിമവെട്ടാതെ
വിദൂരതയിലേക്ക് നോക്കിയിരിക്കുകയാണ് കക്ഷി..
എന്താണ്
മാഷേ ഒരു ആലോചന…..
ഏയ് ഒന്നുമില്ല
വെറുതെ മാഷിനെ ഡിസ്റ്റർബ്
ചെയ്യണ്ട എന്ന് കരുതി.
അത് സാരമില്ല കുട്ടി പറഞ്ഞോളൂ
എന്നും
എന്നു പറഞ്ഞുകൊണ്ട് ചെവിയിൽ നിന്നും ഹെഡ്സെറ്റ് ഊരിമാറ്റി.
പിന്നെ പരസ്പരം മുഖത്തോടു മുഖം നോക്കാതെ എന്തൊക്കെയോ
സംസാരിച്ചു..
അപ്പോഴും എൻറെ ചിന്തകൾ വേറെയായിരുന്നു
എവിടെയോ കണ്ടു മറന്ന
മുഖപരിചയം
ചോദിച്ചാലോ എന്ന് പലവട്ടം
ആലോചിച്ചു
വേണ്ട ചിലപ്പോൾ അബദ്ധം
ആവും.
ഇടയ്ക്കും അവരെന്നെ
ശ്രദ്ധിക്കുന്നുണ്ട് എന്ന്
എനിക്ക് തോന്നി ..
അപ്പോൾ ഞാൻ കുറച്ചുകൂടി
decent ആയി.
അടുത്ത സ്റ്റേഷനിൽ
എത്തിയപ്പോഴേക്കും.
(വട ചായ വട ചായ) ടീം എത്തി
ഞാൻ ഒരു ചായ വാങ്ങി
കുടിക്കാനായി ഒരുങ്ങിയപ്പോൾ.
അപ്പോഴേക്കും മറു സൈഡിൽ
നിന്നും ചോദ്യം
എത്തി.
അതെന്താ മാഷേ ചായ വേണമെന്ന്
പോലും ചോദിക്കാതെ
ഞാൻ ചായയൊക്കെ
കുടിക്കും.
ഓ സോറി
ഒരു ചായയുടെ കാശ് കൂടി കൊടുത്തു
ചായ വാങ്ങി അവർക്ക് വച്ച്
നീട്ടി.
എൻറെ മുഖത്തുനോക്കി
ഒരു ചെറു ചിരിയോടെ
അവർ ചായ വാങ്ങി ചുണ്ടോടു
ചേർത്തു.
ഞാൻ മനസ്സിൽ അറിയാതെ
ആലോചിച്ചു പോയി
ഇവളെന്താ വീട്ടിൽ നിന്ന്
പൈസ ഒന്നും എടുക്കാതെ ആണോ ഇറങ്ങിയത്.
ടിക്കറ്റിന്റെ ബാക്കി പൈസയും ഇതുവരെയും തന്നിട്ടില്ല..
ഇത്രയും നേരമായിട്ടും
അതിൻറെ കാര്യം ഒന്നും
മിണ്ടുനും ഇല്ല.
എൻറെ മുഖഭാവം
കണ്ടിട്ടാവണം
അവർ കൈയിലുള്ള ബാഗിൽ
നിന്നും
ഒരു 500ന്റെ ഗാന്ധി തല എടുത്തു
എനിക്ക് നേരെ നീട്ടി.
മാഷേ ടിക്കറ്റിന്റെ
ബാക്കി പൈസയും ഈ ചായയുടെയും
കൂട്ടി എടുത്തിട്ട് ബാക്കി
തന്നാൽ മതി.
അതോടുകൂടി ആകെ ചമ്മലായി
ഏയ് അത് സാരമില്ല കുട്ടി
വച്ചോളൂ.
അതു പറ്റില്ല മാഷേ വാങ്ങിക്കോളൂ
ഞാനാ കാശുവാങ്ങി
പേഴ്സിൽ വെച്ചു
ബാക്കി കൊടുക്കാനായി ചില്ലറ തിരഞ്ഞ് നോക്കിയപ്പോൾ
കയ്യിലുള്ള ചില്ലറ പൈസ
തികയില്ല.
അയ്യോ കയ്യിൽ ഉള്ള പൈസ
തികയില്ല പിന്നെയുള്ളത് വലിയ നോട്ടുകളാണ്.
അടുത്ത സ്റ്റേഷൻ എത്തുമ്പോൾ
മാറി തരാം
എന്ന് അവരോട് പറഞ്ഞു.
ഒരു ചെറുചിരിയോടെ തലയാട്ടി
പിന്നെയും സ്റ്റേഷൻ
വിട്ടു ശകട രഥം ചലിച്ചു തുടങ്ങി.
ചായ കുടിക്കുന്നതിനിടയിൽ അവർ
എന്റെ പേരും നാടും ഒക്കെ
ചോദിച്ചറിഞ്ഞു.
അപ്പോഴും മഴ ചെറുതായി പെയ്യുന്നുണ്ടായിരുന്നു.
കുറച്ചു ദൂരം പിന്നിട്ടപ്പോഴേക്കും മഴയുടെ ശക്തി കൂടി
മഴത്തുള്ളികൾ ശക്തിയായി
മുഖത്ത് പതിക്കുവാൻ
തുടങ്ങിയതോടുകൂടി.
പുറംകാഴ്ചകൾ വിൻഡോ
ഷട്ടറിൽ ഒതുങ്ങി.
കുറെ നേരം ഒരേ ഇരിപ്പ് ഇരുന്നത് കൊണ്ടാവാം
കാൽമുട്ടിന് നല്ല വേദന
മെല്ലെ കാലുകൾ ഒന്നു നിർത്തി
അറിയാതെ എൻറെ കാലുകൾ അവരുടെ കാലിൻമേൽ തട്ടി
ഓ സോറി അറിയാതെ പറ്റിയതാ.
ഓ സാരമില്ല..
കാല് വേദനിക്കുന്നുണ്ട്
അല്ലേ
എന്നുപറഞ്ഞുകൊണ്ട് അവരുടെ
സീറ്റിൽ കുറച്ചുകൂടി ഒതുങ്ങിയിരുന്നു
എന്നിട്ട് പറഞ്ഞു.
കാല് ഇതിനു മുകളിലേക്ക്
വെച്ചോളൂ..
ഏയ് അതൊന്നും വേണ്ടാ
കുട്ടി ഇരുന്നോളൂ.
സാരമില്ല വെച്ചോളൂ
മാഷേ.
പിന്നെ കാലിൽ കിടന്ന് ഷൂ
ഊരി മാറ്റി
സീറ്റിന്റെ സൈഡിലേക്ക് കാല് നിവർത്തിവെച്ചു.
ഇപ്പോൾ എങ്ങനെയുണ്ട് മാഷേ വേദന കുറവുണ്ടോ.
ഒരുപാട് നേരം കാല് അങ്ങനെ മടക്കി വെച്ചിരുന്നത് കൊണ്ടാവാം
വേദന..
ഓ ഇപ്പോ കുറച്ച് ആശ്വാസമുണ്ട്
കുഴപ്പമില്ല എന്നു പറഞ്ഞു.
മാഷിന്റെ മുഖത്ത് നല്ല ക്ഷീണമുണ്ട്
എന്നോട് സംസാരിച്ചിരുന്നാൽ
മാഷിന്റെ ഉറക്കം പോകും
എന്നു പറഞ്ഞുകൊണ്ട്
ഒന്ന് ചിരിച്ചു.
ഞാനൊന്നു ചിരിച്ചു.
മാഷേ ഫോൺ ഒന്ന് തരുമോ
വീട്ടിലേക്ക് അമ്മയെ ഒന്ന് വിളിക്കാൻ
ആണ്..
സോറി എൻറെ മൊബൈലിൽ
ബാലൻസ് ഇല്ല അതുകൊണ്ടാ.
അതു പറയുമ്പോൾ അവളുടെ
മുഖത്ത് ഒരു ചെറിയ ചമ്മൽ
ഉണ്ടായിരുന്നു.
ഓ അതിനെന്താ വിളിച്ചോളൂ
ഞാൻ മൊബൈൽ അവർക്ക്
നേരെ നീട്ടി….
രണ്ടുമൂന്നു പ്രാവശ്യം ഡയൽ ചെയ്യുന്നത് കണ്ടു…
റിംഗ് ചെയ്യുന്നുണ്ട് എടുക്കുന്നില്ല
എന്നും പറഞ്ഞു മൊബൈൽ
തിരികെ തന്നു.
സമയം ഒരുപാട് ആയില്ലേ അവരൊക്കെ ഉറങ്ങിക്കാണും എന്ന് മറുപടി
ഞാനും പറഞ്ഞു.
അതിനുത്തരം
അവർ ഒരു മൂളലിൽ ഒതുക്കി.
സംഭാഷണത്തിനിടയിൽ എപ്പോഴോ
ഞാൻ എന്റെ ബാല്യ കാലത്തിലേക്ക്
ഒന്ന് മടങ്ങി പോയി.
എന്നിലെ ബാല്യകാലസഖി
കുന്നിക്കുരുവും മഞ്ചാടിയും മയിൽപീലിയും
കുപ്പിവള ഓടുകളും
ഒരുപാടു പറുക്കി കൊടുത്തിട്ടുണ്ട്
അവൾക്ക് ഞാൻ
മൂവാണ്ടൻ മാവിൻ കൊമ്പിൽ ഊഞ്ഞാൽ കെട്ടി ആട്ടി കൊടുത്തതും
കഞ്ഞിയും കറിയും വെച്ചു
കളിച്ചതും
പറമ്പിലെ മൂവാണ്ടൻ മാവിലെ കണ്ണിമാങ്ങ ചൂണ്ടിക്കാട്ടി
ഉണ്ണിയേട്ടാ അതെനിക്ക് വേണമെന്ന്
ശാഠ്യം പിടിക്കുമ്പോൾ
അവളോട് ഞാൻ പറയും.
മാവ് നിറയെ ചോനനുറുമ്പ്
ആണ്
എനിക്ക് ഒന്നുംവയ്യ
നീയൊന്നു പോയെ എന്നു
പറയുമ്പോൾ പിന്നെ കരച്ചിൽ
ആകും.
ഗത്യന്തരമില്ലാതെ
അവൾക്കുവേണ്ടി ചോനനുറുമ്പിന്റെ കടി എത്രയോ കൊണ്ടിരിക്കുന്നു
ഒരു കുറുമ്പത്തി കൂട്ടുകാരി
ഒത്തിരി ഇഷ്ടമായിരുന്നു അവൾക്കെന്നെ
തറവാട് ഭാഗം വെച്ചപ്പോൾ എല്ലാവരും പലവഴിക്ക് പിരിയുന്ന കൂട്ടത്തിൽ
എന്റെ കളിക്കൂട്ടുകാരി ഡൽഹിക്ക് പറക്കുവാൻ തയാറായി.
അവസാനമായി അവളെ യാത്രയാക്കുമ്പോൾ
അവൾക്കായി ഒരു കുല കണ്ണിമാങ്ങ
മൂവാണ്ടൻ മാവിൽ കയറി പറിക്കുമ്പോൾ
മൂവാണ്ടൻ മാവിൽ കൂടുകൂട്ടിയ
ഒരു ഉറുമ്പ് പോലും അന്നെന്നെ കടിച്ചിരുന്നില്ല.
ആ കണ്ണിമാങ്ങാ കുല
അവളുടെ കൈകളിൽ ഏൽപ്പിക്കുമ്പോൾ
ആ കണ്ണുകൾ നിറഞ്ഞിരുന്നു
ഉണ്ണിയേട്ടാ പോയി വരാം
ട്ടോ…
സങ്കടം ഉള്ളിലൊതുക്കി
ഞാൻ തലയാട്ടി
അവസാനമായി അവളെ പിരിയുമ്പോൾ ഞാൻ കണ്ട കാഴ്ച
കാറിനുള്ളിൽ നിന്നും ചുവന്ന കുപ്പിവളകൾ
അണിഞ്ഞ കുഞ്ഞിക്കൈകൾ
പുറത്തേക്ക് നീട്ടിപ്പിടിച്ച ഒരു കുല കണ്ണിമാങ്ങയും
കണ്ണു മറയുന്നതുവരെ മിഴിനീർ നിറഞ്ഞ കണ്ണുകളുമായി നിസ്സഹായതയോടെ
നോക്കി നിന്നു.
പെട്ടെന്ന് ആരോ എന്നെ തട്ടി വിളിച്ചതുപോലെ.
എന്താ മാഷേ ഒരു ആലോചന.
ഏയ് ഞാനൊന്നു
മയങ്ങിപ്പോയി എന്തൊക്കെയോ സ്വപ്നങ്ങൾ.
ഇനി ഒരു പക്ഷേ അവളാണോ
ഇവൾ ഏയ് അതാവാൻ
ചാൻസില്ല.
എന്താ മാഷേ പിന്നെയും
എന്തൊക്കെയോ ചിന്തിക്കുന്നുണ്ടല്ലോ മാഷിന് ഉറക്കം വരുന്നുണ്ടെങ്കിൽ ഉറങ്ങിക്കോളൂ..
ഏയ് എനിക്ക് ഉറക്കം ഒന്നും വരുന്നില്ല
ഞാൻ സാധാരണ ട്രെയിൻ
യാത്രകളിൽ ഉറങ്ങാറില്ല.
എന്നാൽ അവിടെ ഇരുന്നോളൂ ഞാനൊന്നുറങ്ങട്ടെ നല്ല ക്ഷീണം
തോന്നുന്നു.
..
ഉറങ്ങിക്കോളൂ
എന്നമട്ടിൽ ഞാൻ തലയാട്ടി..
അവരുടെ മുഖത്തേക്ക് തന്നെ
കുറച്ചു നേരം നോക്കിയിരുന്നു
യാത്രകൾക്കിടയിൽ
അപരിചിതരായ ഒരുപാട് മുഖങ്ങൾ എന്നിലൂടെ കടന്നു പോയി
എന്താണെന്നറിയില്ല
അവരുമായി എന്തോ ഒരു ആത്മബന്ധം ഫീൽ ചെയ്യുന്നത് പോലെ
അനുഭവപ്പെട്ടു.
കുറച്ചുനേരം അവരെ തന്നെ അങ്ങനെ നോക്കിയിരുന്നു പിന്നെ എപ്പോഴോ
ഞാനും ഒന്നു മയങ്ങിപ്പോയി.
കണ്ണുതുറന്നു നോക്കുമ്പോൾ
അവളിരുന്ന സീറ്റിൽ
ഒരു കൊമ്പൻ മീശക്കാരൻ
എന്നെ തന്നെ നോക്കി ഇരിക്കുന്നു.
കണ്ണുകൾ ഒന്നമർത്തി തിരുകി
ഒന്നുകൂടി നോക്കി
ആ കൊമ്പൻ മീശക്കാരൻ തന്നെ പിന്നെയും മുന്നിൽ
ഇനി ഒരു പക്ഷേ ഞാൻ സ്വപ്നം കണ്ടതാണോ.
ഞാനെൻറെ പേഴ്സ്
എടുത്തു തുറന്നു നോക്കി
അവർ എനിക്ക് തന്ന 500ന്റെ ഗാന്ധി തല ഭദ്രമായി തന്നെ അവിടെയുണ്ട്.
അപ്പോൾ സ്വപ്നമല്ല
കഷ്ടമായിപ്പോയി.
എന്നാലും ആ കുട്ടി കാണിച്ചതു മര്യാദ അല്ലല്ലോ ഒന്ന് പറഞ്ഞിട്ട് പോകാമായിരുന്നു. ബാലൻസ് കൊടുക്കാനുള്ളത്
പറ്റിയില്ല.
അത്രയും നേരം അവരോട് സംസാരിച്ചിരുന്നപ്പോൾ അവരുടെ നമ്പർ ചോദിക്കണമെന്ന്
ആഗ്രഹമുണ്ടായിരുന്നു
പിന്നെ വേണ്ട എന്ന് വെച്ചതാണ്
ഇപ്പോൾ അത് അബദ്ധമായി എന്ന്
തോന്നുന്നു.
അപ്പോഴാണ് പെട്ടെന്ന്
ഓർമ്മ വന്നത്
എൻറെ മൊബൈൽ വാങ്ങി അവർ വീട്ടിലേക്ക് വിളിച്ച കാര്യം
പെട്ടെന്ന് മൊബൈൽ എടുത്തു നോക്കിയപ്പോൾ
മൊബൈൽ സ്വിച്ച് ഓഫ്.
ഒന്നു switch on ചെയ്യാൻ ശ്രമിച്ചു
ഭാഗ്യം ഓണായി Battery low
ക്ഷണനേരം
mobile switch off ആയി.
എൻറെ മുഖത്തെ നിരാശഭാവം കണ്ടിട്ടാവണം കൊമ്പൻ മീശക്കാരൻ
ബാഗ് തുറന്നു മൊബൈൽ അദ്ദേഹത്തിൻറെ ചാർജ് എടുത്തു
എനിക്ക് നീട്ടി
ഇതാ ചാർജ് ചെയ്തോളൂ.
അദ്ദേഹത്തോട് താങ്ക്സ് പറഞ്ഞു
വേഗം വാങ്ങി ഞാൻ
മൊബൈൽ ചാർജ് ചെയ്യുവാൻ
ഇട്ടു.
അഞ്ചു മിനിറ്റ് പോലും
കാക്കാനുള്ള ഉള്ള ക്ഷമ
ഇല്ലായിരുന്നു
മൊബൈൽ ഞാൻ switch on ചെയ്തു
Dial number പരിശോധിച്ചു.
ഞാൻ വിളിച്ച നമ്പർ അല്ലാതെ
വേറൊരു നമ്പറിലേക്കും കോൾ
പോയിട്ടില്ല.
ഒരുപക്ഷേ ഡയൽ ചെയ്തതിനുശേഷം ഡിലീറ്റ് ചെയ്തത്
ആയിരിക്കാം
ആകെ നിരാശനായി.
കഷ്ടമായിപ്പോയി പേരോ സ്ഥലമോ ചോദിക്കാൻപോലും
പറ്റിയില്ല
വല്ലാത്തൊരു നിരാശ എന്നിൽ വല്ലാതെ നിറഞ്ഞു.
അപ്പോഴേക്കും കോഴിക്കോട്
സ്റ്റേഷൻ എന്നെ സ്വാഗതം ചെയ്യുന്നത് കേൾക്കാമായിരുന്നു.
ബാഗുമെടുത്ത്
ഞാൻ മീശകാരനോട് യാത്രയും പറഞ്ഞു
പുറത്തേക്കിറങ്ങി
കുറച്ചു ദൂരം നടന്നപ്പോൾ മൊബൈൽ റിങ്ങ് ചെയ്തു
മൊബൈൽ എടുത്തു നോക്കിയപ്പോൾ പരിചയമില്ലാത്ത നമ്പർ
ആരാണാവോ ഈ കൊച്ചുവെളുപ്പാൻ കാലത്ത്.
ഹലോ…..
ഹലോ ഗുഡ്മോർണിങ്
മാഷേ…….
ശബ്ദം നല്ല പരിചയം..
മാഷിന് എന്നെ മനസ്സിലായോ…
ആളെ മനസ്സിലാകാത്തത് കൊണ്ട് എന്റെ മറുപടി നിശബ്ദതയായിരുന്നു.
എനിക്കൊരു 345 ബാക്കി തരാൻ ..
ഉണ്ട് ട്ടോ….
അതുകേട്ടപ്പോഴേക്കും
കൊച്ചു വെളുപ്പാൻ കാലം നട്ടുച്ച ആയതുപോലെ തോന്നി.
താൻ എന്താ ഒന്നും മിണ്ടാതെ പോയി കളഞ്ഞത്.
അല്ല താൻ അല്ലേ പറഞ്ഞത്
കോഴിക്കോട് വരെ
ഉണ്ടെന്ന്.
മാഷേ എല്ലാം കൂടി ഒറ്റയടിക്ക്
ചോദിക്കല്ലേ….
ഓക്കേ ഓക്കേ ഓക്കേ….
എനിക്ക് ഇറങ്ങേണ്ട സ്റ്റോപ്പ് ഷൊർണൂർ ആണ്..
ടിക്കറ്റ് എടുക്കാൻ പോയപ്പോൾ മാഷ് എന്നോട് ചോദിച്ചതുമില്ല.
എവിടേക്കാണ് എടുക്കേണ്ടത്
എന്ന്.
മാഷ് കോഴിക്കോട്ടേക്ക് രണ്ട് ടിക്കറ്റ്
എടുത്തു എന്നു പറഞ്ഞപ്പോൾ
പിന്നെ ഒന്നും പറയാൻ
തോന്നിയില്ല
അതാ പറയാതെ…
പിന്നെ ഞാൻ ഷൊർണൂർ എത്തിയപ്പോഴേക്കും മാഷ് നല്ല ഉറക്കമായിരുന്നു
ശല്യം ചെയ്യേണ്ട എന്ന് കരുതി
സോറി മാഷേ..
എന്നാലും ഒരു വാക്ക്
പറയാമായിരുന്നു
നിരാശ കലർന്ന ഭാവത്തോടെ ഞാൻ പറഞ്ഞു
രണ്ട് സെക്കൻഡ് നിശബ്ദത
ആ തന്നോട് ഒരു കാര്യം ചോദിക്കാൻ
വിട്ടുപോയി
ആദ്യമേ തന്നെ ക്ഷമ ചോദിക്കുന്നു.
ക്ഷമ ഒന്നും വേണ്ട ചോദിച്ചോളൂ…
പേര് ചോദിക്കാൻ
ഞാൻ വിട്ടുപോയിരുന്നു എന്താ
കുട്ടിയുടെ പേര്…
ഞാനാ ഉണ്ണിയേട്ടാ ഉണ്ണിയേട്ടന്റെ ബാല്യകാലസഖി ഉണ്ണിയേട്ടന്റെ
സുഭദ്ര.
എന്തോ തിരിച്ചു പറയാനായി
ഒരുങ്ങിയ അപ്പോഴേക്കും
battery low പറഞ്ഞു മൊബൈൽ
മരിച്ചു…….

By ivayana

Leave a Reply

Your email address will not be published. Required fields are marked *