രചന : എസ കെ കൊപ്രാപുര ✍
അമ്മതൻ മാറിലൂറുമമ്മിഞ്ഞ പാലൂറ്റി
മടിത്തട്ടിൽ ചാഞ്ഞുറങ്ങും പൂപൈതലേ…(2)
നിൻമൃദു കവിൾത്തടത്തിലരുമയാൽ
മുത്തമേകുമമ്മതൻ വാത്സല്യം നീയറിഞ്ഞോ..നിന്റെ..
അമ്മതൻ വാത്സല്യം നീയറിഞ്ഞോ..
കണ്ണിമ ചിമ്മാതെ കണ്ണനെ നോക്കി..
കാതിൽ സ്നേഹമൂറും താരാട്ടു പാടി..
തൊട്ടിലിലാട്ടി..കൊഞ്ചിച്ചുറക്കും
അമ്മതൻ വാത്സല്യം നീയറിഞ്ഞോ..
നിന്റെ..അമ്മതൻ വാത്സല്യം നീയറിഞ്ഞോ..
അമ്മതൻ മാറിലൂറുമമ്മിഞ്ഞ പാലൂറ്റി
മടിത്തട്ടിൽ ചാഞ്ഞുറങ്ങും പൂപൈതലേ..(2)
നിൻ മൃദു കവിൾത്തടത്തിലരുമയാൽ
മുത്തമേകുമമ്മതൻ വാത്സല്യം
നീയറിഞ്ഞോ… നിന്റെ…
അമ്മതൻ വാത്സല്യം നീയറിഞ്ഞോ…
കണ്ണിൽ നോവാതെ കരിമഷി വരച്ചു
കവിളിൽ പൊട്ടുകുത്തി മാറിലണച്ചു
പൂവഴകുള്ളൊരു.. പുടവയിൽ പൊതിയും
അമ്മതൻ വാത്സല്യം നീയാറിഞ്ഞോ…
നിന്റെ.. അമ്മതൻ വാത്സല്യം നീയറിഞ്ഞോ..
അമ്മതൻ മാറിലൂറുമമ്മിഞ്ഞ പാലൂറ്റി
മടിത്തട്ടിൽ ചാഞ്ഞുറങ്ങും പൂപൈതലേ…(2)
നിൻ മൃദുകവിൾത്തടത്തിലരുമയാൽ
മുത്തമേകുമമ്മതൻ വാത്സല്യം
നീയറിഞ്ഞോ… നിന്റെ..
അമ്മതൻ വാത്സല്യം നീയറിഞ്ഞോ…