രചന : പ്രദീപ് പുന്നക്കൽ ❤ ✍
സ്വന്തം വീട്ടിൽ നല്ല മകളായി വളർന്നവർക്ക് നല്ല മരുമകളാകാനും പറ്റും
ഭാര്യയെന്നാൽ ഭർത്താവിന്റെ കാര്യങ്ങളെല്ലാം നോക്കാനുളള ഒരാളാണെന്നു കരുതരുത്. വ്യക്തിയെന്ന നിലയിൽ എല്ലാകാര്യത്തിലും തുല്യതയോടെ ബഹുമാനിച്ചു വേണം ഭാര്യയെ പരിഗണിക്കേണ്ടത്🤗
സാധാരണയായി ഒറ്റപ്പുത്രനുള്ള അമ്മമാരുടെ കാര്യമാണ് എപ്പോഴും പ്രശ്നമായി വരുന്നത്. അങ്ങനെയുള്ള അമ്മമാർ മകനോട് ഭയങ്കര പൊസസീവ് ആയിരിക്കും. ‘എന്റെ മോൻ എന്റേത് മാത്രം’ എന്ന രീതി. അവർക്ക് വീട്ടിൽ വന്നുകയറുന്ന മരുമകൾ ശത്രുവാണെന്നു തോന്നാം. മകന്റെ സ്നേഹം തന്നിൽ നിന്നു തട്ടിയെടുക്കാൻ വന്നവൾ എന്നാവും മകന്റെ ഭാര്യയെക്കുറിച്ചുള്ള ചിന്ത. അതോടെ പ്രശ്നങ്ങൾ തുടങ്ങും.
മരുമകൾ ഭർത്താവിന്റെ അമ്മയെ സ്വന്തം അമ്മയായി കാണുക. 🤗
ഇന്നത്തെ കാലത്ത് സംഭവിക്കുന്നതു മറ്റൊന്നാണ്. ഭർത്താവുമായോ അമ്മായിഅമ്മയുമായോ ഒരു ചെറിയ പ്രശ്നം ഉണ്ടായാൽ ഉടനെ പെൺകുട്ടി വീട്ടിൽ വിളിച്ചുപറയും. അതോടെ ‘നീയിങ്ങു പോരടീ, തുമ്മിയാൽ തെറിക്കുന്ന മൂക്കാണെങ്കിൽ അതങ്ങു പോട്ടേ’ എന്ന് വീട്ടുകാരും പറയും
വിവാഹം ചെയ്ത് അയച്ചു കഴിഞ്ഞാൽ പിന്നെ ദമ്പതികളുടെ കാര്യത്തിൽ അനാവശ്യമായി രണ്ടു വീട്ടുകാരും പ്രത്യേകിച്ച് പെൺവീട്ടുകാർ ഇടപെടരുത്. ദിവസവും രാവിലെയും വൈകിട്ടും ഫോൺ ചെയ്ത് ഭർതൃഗൃഹത്തിലെ കുറ്റവും കുറവും എണ്ണിപ്പെറുക്കി പറയുന്ന പരിപാടി പെൺകുട്ടികളും അതുകേട്ട് എരിതീയിൽ എണ്ണ പകരുന്ന രീതി അമ്മമാരും നിർത്തണം. 😀
ഗാർഹിക പ്രശ്നങ്ങളിൽ മരുമകൾക്കാണ് അമ്മായിയമ്മയെക്കാൾ മുൻഗണന.
അമായിഅമ്മ take care 🙄
മരുമകൾ തന്നെയാണ് ഭാവിയിൽ അമ്മായിയമ്മ ആവുക. അപ്പോൾ മരുമക്കൾ വെറുക്കുന്ന ക്രൂരയായ അമ്മായിയമ്മമാർ എങ്ങനെയുണ്ടാകുന്നു? (ഭർത്താവോ അമ്മായിയപ്പനോ പ്രശ്നക്കാരല്ല എന്ന് പറയുന്ന സ്ത്രീകളുമുണ്ട്.)?✍️
നല്ലൊരു മകളും നല്ലൊരു ഭാര്യയും എല്ലാറ്റിനും ഉപരി നല്ലൊരു വ്യക്തിയും ആയാൽ സ്വാഭാവികമായും നല്ലൊരു മരുമകളും ആയിക്കൊള്ളും. അതിനുവേണ്ടി പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല.
‘നല്ല മരുമകൾ’ എന്ന പട്ടം കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്. പിന്നെ അമ്മായിയമ്മയുടെയും അമ്മായിയച്ഛന്റെയും സ്വഭാവമനുസരിച്ച് അതിന്റെ തീവ്രതയിൽ വ്യത്യാസമുണ്ടാകുമെന്ന് മാത്രം.
നല്ല മരുമകൾ ആകാൻ വേണ്ടവർക്ക്….✍️
1.നല്ല മരുമകളാകുന്നതിന് ആദ്യം നിങ്ങളുടെ വ്യക്തിത്വം, അഭിപ്രായം, സ്വാതന്ത്ര്യം, ഇഷ്ടങ്ങൾ, അനിഷ്ടങ്ങൾ തുടങ്ങിയവയൊക്കെ കുറച്ചുകാലത്തേക്ക് സ്വന്തം വീട്ടിൽ ഭദ്രമായി മടക്കി വയ്ക്കേണ്ടതുണ്ട്.
ഇത് വരെ പഠിച്ച ജീവിത പാഠങ്ങൾ, ശീലങ്ങൾ ഒക്കെയും നിങ്ങളുടെ മെമ്മറിയിൽ നിന്നും ഡിലീറ്റ് ചെയ്യുക.
ഇനി അമ്മായിയമ്മയുടെയും അമ്മായിയച്ഛന്റെയും ഇഷ്ടങ്ങൾ സ്വന്തം ഇഷ്ടങ്ങളായി കണ്ട് പെരുമാറണം. ‘
2.ആദ്യം അവരുടെ അന്തരീക്ഷം അവരുടെ സ്വഭാവ രീതികൾ ഒബ്സർവ് ചെയ്യുക.
ചെറിയ ത്യാഗങ്ങൾ സഹിക്കുക.
അവർ പറയുന്നത് പറയട്ടെ റിയാക്ട് ചെയ്യാതിരിക്കുക എപ്പോഴും അവരെ കെയർ ചെയ്യുക.😌
3..നല്ല മരുമകൾ’ പട്ടത്തിന് വളരെ അത്യാവശ്യമായ കാര്യമാണ് ‘പാചകം’. പാചകം അറിയില്ലെങ്കിൽ പഠിച്ചു തുടങ്ങിക്കോളൂ. വെറുതെ പാചകം അറിഞ്ഞാലും രക്ഷയില്ല. അമ്മായിയമ്മയുടെ രുചിക്ക് അനുസരിച്ചു പാചകം ചെയ്യാൻ കഴിഞ്ഞാൽ നിങ്ങൾ രക്ഷപെട്ടു. ഇനി എന്തെങ്കിലും കുറ്റം പറഞ്ഞാൽ ഒരു വാക്കും തിരിച്ചു പറയാതെ ചിരിച്ച മുഖത്തോടെ നിൽക്കാനും പഠിക്കണം. 😀
4.നാത്തൂൻമാരുണ്ടെങ്കിൽ അവരെയും ബഹുമാനിക്കാൻ പഠിക്കണം. അവർ വീട്ടിൽ വരുമ്പോൾ നന്നായി പരിഗണിക്കണം. അവരുടെ തൃപ്തി നേടാൻ കഴിഞ്ഞാൽ അമ്മായിയമ്മയെ സന്തോഷിപ്പിക്കാൻ കഴിഞ്ഞേക്കും. 😀
- ഭർത്താവിൻ്റെ മാതാപിതാക്കളോടുള്ള കടമകൾ നിറവേറ്റുക. അവരെ പറ്റി അമിതപ്രതീക്ഷകൾ വച്ച് പുലർത്താതിരിക്കുക. അവരും നിങ്ങളെ പറ്റി അമിതപ്രതീക്ഷകൾ വച്ച് പുലർത്താൻ ഇട നൽകാതെ ഇരിക്കുക. നല്ലൊരു വ്യക്തി ആയാൽ മതി. 😌
6.കല്യാണം കഴിഞ്ഞു ചെന്ന അന്ന് തൊട്ടു തന്നെ അടുക്കള ഭരണം ഏറ്റെടുക്കുന്നത് അവസാനം വള്ളിക്കെട്ട് ആകും note the point ✍️
7..അമ്മായിയമ്മയുടെ പാചകപ്പെരുമ, നാത്തൂന്റെ കൈപ്പുണ്യ മാഹാത്മ്യം ഒക്കെ ഇടയ്ക്കിടെ വാരി വിതറിക്കൊടുക്കുക.പൊക്കിപറയുക.വായിൽ വയ്ക്കാൻ കൊള്ളാത്തതാണേലും ഒന്നു രുചിച്ചു വൗ , അടിപൊളി എന്നൊക്കെ നല്ല എക്സ്പ്രെഷൻ ഒക്കെയിട്ട് പൊക്കിയടിക്കുക
8.ഭർത്താവിന്റെ വീട്ടിൽ സ്വന്തം വീട്ടിലെ മഹിമ വിളമ്പരുത്.
സ്വന്തം വീട്ടിൽ വരുമ്പോൾ ഭർത്താവിന്റെ വീട്ടിലെ കുറവുകൾ വിളമ്പരുത്. - ചിരി എപ്പോഴും മുഖത്തു നിന്നു കളയാതെ നോക്കുക എത്ര കുത്തുവാക്കുകൾ
കേട്ടാലും മിനിമം ഒരു മിസ് കേരളാ മത്സരത്തിലെ മത്സരാർത്ഥികളെ പോലെ ചിരിച്ചു കൊണ്ടിരിക്കുക. സ്വർണം കുറഞ്ഞു മാറ്റ് കുറഞ്ഞു ലോണെടുത്തു പിതാശ്രീ വാങ്ങിത്തന്ന പുതു പുത്തൻ വണ്ടി പോരാ എന്നൊക്കെ കേട്ടാലും ശരിയാണമ്മേ ( അമ്മ/ ഉമ്മാ ), ശരിയാ നാത്തൂനേ എന്നൊക്കെ ചിരിച്ചു കൊണ്ടു
തലയാട്ടുക.🤗
10.വീട്ടുജോലികളായ മുറ്റമടിക്കുക , പാത്രം കഴുകുക , അലക്കുക , ആട് കോഴി പശു പരിപാലനം , അടുക്കളപ്പണി, നാത്തൂന്റെ കുട്ടികളെ നോക്കുക , വയസ്സായവരെ പരിപാലിക്കുക തുടങ്ങിയ നിസ്സാര ജോലികൾ കല്യാണത്തിനു മുന്നേ പരിശീലിച്ചു തുടങ്ങുക. കാരണം മരുമകൾ കാലു കുത്തിയാൽ ഉടനെ വേലക്കാരിയെ പിരിച്ചു വിടുന്നവരും ഉണ്ട് മനസിലാക്കി വെക്കുക.😀😀
11.അമ്മായിയമ്മയും നാത്തൂനും സ്വന്തം വീട്ടുകാരെ കുറ്റം പറയുന്നതിനു മുന്നേ തന്നെ നിങ്ങൾ തന്നെ സ്വന്തം വീട്ടുകാരെ അവരെ സപ്പോർട്ട് ചെയ്യാതെ പറയുക. അവർ മനസ്സിൽ കാണുമ്പോൾ നിങ്ങൾ മാനത്തു കാണണം. ഇവിടെ എനിക്ക് സ്വർഗം ആണ് എന്ന് കൂടി വെച്ച് കാച്ചിയേക്കണം .
12..ഭർത്താവിന്റെ കുടുംബത്തോടൊപ്പമാണ് താമസം എങ്കിൽ ആ കുടുംബത്തിലുള്ളവർ സഹകരിക്കാത്തവരുമായി സഹകരിക്കാൻ പോകരുത് എന്ന് ഉപദേശിക്കും. കുടുംബ കലഹവും അമ്മായി അമ്മ മരുമകൾ യുദ്ധവും എളുപ്പം തുടങ്ങാനും അത് കാരണമാകും.സൂക്ഷിക്കുക 😌 - സ്വന്തം ഭർത്താവിന്റെ വീട്ടിലെ കുറ്റങ്ങളും കുറവുകളും അയൽ വീട്ടിൽ പോയി പരദൂഷണം പറയരുത്. തിരിച്ചും.. അതു നിങ്ങൾക്ക് negative image ഉണ്ടാക്കും.
14.നല്ല മരുമകൾ എന്ന പട്ടത്തിന് വേണ്ടി സ്വന്തം സ്വപ്നങ്ങളും സന്തോഷങ്ങളും കുറച്ചു കാലത്തേക്ക് മാറ്റിവെക്കുക കാരണം നിങ്ങളുടെ ഭാഗത്ത് നിന്നുള്ള ഒരു ചെറിയ വീഴ്ച മതി നിങ്ങളെ എടുത്ത് പൊക്കിയവർ തന്നെ താഴെ ഇടാൻ.
15.രാവിലെ നേരെത്തെ എണീക്കുക കുളിച്ചു അടുക്കളയിൽ കയറി വീട്ടുജോലി ചെയുന്ന മരുമകളെ അമ്മായിയമ്മ ഏറെ
ഇഷ്ടപെടും. 😌
ഇനി പറയുന്ന കാര്യങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ പ്രയോഗിക്കുക 😀
അമ്മായിഅമ്മ സ്ത്രീധനത്തെ പറ്റി പറഞ്ഞാൽ എടുത്തു പുറത്തു കളയുക . ഭാര്യ അമ്മായിയെ ഉപദ്രവിക്കുന്നുണ്ടെകിൽ എടുത്തു പുറത്തു കളയുക . ഭർത്താവു കുടിച്ചു മൂക്കറ്റം വന്നിട്ട് ബഹളം ഉണ്ടാക്കുന്നുണ്ടെങ്കിലും പിടിച്ചു പുറത്തു കളയുക .
കുറച്ചൊക്കെ ചുരുളി ഭാഷ, കരാട്ട, ഒലക്ക
പ്രയോഗം ഒക്കെ പഠിച്ചു വെക്കുക..
ഒരു നല്ല ഭാര്യ, നല്ല മകൾ, നല്ല മരുമകൾ എന്നതിലുപരി ഒരു നല്ല മനുഷ്യസ്ത്രീയാകാനാണ് ശ്രമിക്കേണ്ടത് നാട്ടു നടപ്പു സമ്പ്രദായങ്ങളിലെ നല്ല മരുമകൾ സങ്കല്പങ്ങളൊക്കെ ഒരു സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യത്തിനെ പടിയടച്ചു പിണ്ഡം വെക്കുന്നതു
തന്നെയാണ്.✍️pkp🤗