പുഞ്ചിരിയേകി പുഞ്ചിരിനേടുന്നു
പരിഹാസച്ചിരിയോ മന്ദസ്മിതമോ
ഒരായിരം രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്നതാം
പുഞ്ചിരിയിൽത്തേടുന്നു നേരുംനെറിയും
ചിരി മാത്രമേകി അടുത്തുകൂടി
പഴിമാത്രം ചൊല്ലി പിരിഞ്ഞുപോകും
പലരോട് ചേർന്നും ചേരാതെനിന്നും
പകയൊളിപ്പിച്ചു പുഞ്ചിരിച്ചിടുന്നു
ചിരിച്ചുകൊണ്ടോടി അടുത്തിട്ടവർ
ചരിക്കുന്നതെല്ലാം അളന്നിടുന്നു
ചാരേ നടന്നും ചാരിനിന്നും
ചോരന്റെ കണ്ണോടെ നോക്കിടുന്നു
ഹൃദയം തകർക്കും പാടേമുറിക്കും
ഊറിച്ചിരിക്കും ഉള്ളാലവർ
പുഞ്ചിരിയേകി ചതിയൊളിപ്പിച്ച്
എന്നേ ചതിച്ചൊഴിവാക്കിടുന്നു
തിരിച്ചുപോക്കുപോലും പറഞ്ഞിടാതെ
ഉടച്ചെറിഞ്ഞുംകൊണ്ടൊളിച്ചിടുന്നു
പുഞ്ചിരിയിലൊരായിരം ആഴങ്ങൾ
നേരും നെറിയും തേടുന്നുഞാൻ
✍️

By ivayana