അത്തം കഴിഞ്ഞിനി പൊന്നോണമായ്
കോവിഡ് കാലമെന്നോർക്ക നമ്മൾ.
അന്നം മുടങ്ങാതെഓണം കൊള്ളാൻ പല-
വെഞ്ജനക്കിറ്റുകൾ നൽകുന്നു സർക്കാർ.
അഭിനന്ദിക്കാൻ നമുക്കായില്ലയെങ്കിലും
അരുതേ നിഷേധമീ സൽക്കർമ്മത്തിൽ.
അരവയർ നിറയുവാൻ അന്നം നല്കുന്നതും
അഭികാമ്യമായൊരു കാലമാണേ..
അന്നവിതരണം മുട്ടിച്ച് നിന്ദിച്ചാഹ്ലാദിപ്പ്
ദുഷ്ടർക്കു ചേർന്നതാം പാപമാണേ..
അത്തരം ഹീനകൃത്യങ്ങളിൽ ഏർപ്പെട്ടാൽ
നാടു പൊറുക്കില്ലാ പാപമോർക്ക..
അന്നം മുട്ടിക്കുന്ന വൈകല്യ ചിന്തകൾ
നമ്മുടെ നാട്ടിൽ ചിലർക്കുണ്ടാകാം..!!
അത്തരക്കാരെ വെറുക്കുകയല്ലാതെ
മറ്റൊരു പോവേഴിയില്ല സത്യം.
ആഘോഷമെല്ലാം ഒഴിവാക്കി നാമെല്ലാം
വീട്ടിലോണംകൊണ്ട് തൃപ്തരാവാം.
അകലം പാലിച്ച്, മാസ്കിട്ട്, സോപ്പിട്ട്
കോവിഡ് വ്യാധിയെ മാറ്റിനിർത്താം.
അങ്ങനെ മാസ്ക് ധരിച്ച് വരവേൽക്കാം
നമ്മുടെ മാസ്ക് ധരിച്ചൊരു മാവേലിയെ.🙏
മംഗളൻ ..